Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ രാജകുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവം വീണ്ടും പുകയുന്നു... രണ്ടും കല്‍പിച്ച് ഈജിപ്ത്

ദുബായ്: ഖത്തര്‍ പ്രതിസന്ധി കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നീങ്ങുന്നത്. സൗദിയും ബഹ്‌റൈനും യുഎഇയും കൂടാതെ ഈജിപ്തും നിലപാടുകള്‍ കടുപ്പിക്കുകയാണ്.

ഖത്തര്‍ രാജകുടുംബാംഗങ്ങളെ ഇറാഖില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ സംഭവം ആണ് ഇപ്പോള്‍ ഈജിപ്ത് വീണ്ടും കുത്തിപ്പൊന്തിക്കുന്നത്. ആ സംഭവത്തില്‍ രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍ ഖത്തര്‍ കോടിക്കണക്കിന് ദിര്‍ഹം തീവ്രവാദികള്‍ക്ക് കൈമാറി എന്നാണ് പറയപ്പെടുന്നത്.

ഖത്തര്‍ നല്‍കിയ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി എന്നാണ് ആരോപണം. ഇത് നേരത്തേ തന്നെ പലരും ഉയര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ ഈജിപ്ത് ഇതിനെ ഐക്യരാഷ്ട്ര സഭയിലും അവതരിപ്പിച്ചിരിക്കുകയാണ്.

ഖത്തര്‍ രാജകുടുംബം

ഖത്തര്‍ രാജകുടുംബം

2015 ഡിസംബറില്‍ ആണ് ആരോപണ വിധേയമായ സംഭവം നടക്കുന്നത്. ഇറാഖില്‍ പ്രാപ്പിടിയന്‍ വേട്ടയ്ക്ക് വേണ്ടി ഇറാഖിലെത്തിയ ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തെ ആയിരുന്നു അന്ന് ഭീകരര്‍ ബന്ദികളാക്കിയത്.

നൂറ് കോടി ഡോളര്‍?

നൂറ് കോടി ഡോളര്‍?

അന്ന് രാജകുടുംബാംഗങ്ങളെ രക്ഷിച്ചെടുക്കാന്‍ ഖത്തര്‍ ഭീകര്‍ക്ക് നല്‍കിയത് 100 കോടി ഡോളര്‍ ആണെന്നും പറയപ്പെടുന്നു. തീവ്രവാദികള്‍ക്ക് നല്‍കിയ സഹായമായും പലരും ഇതിനെ വിലയിരുത്തി.

 ഐക്യരാഷ്ട്ര സഭയില്‍

ഐക്യരാഷ്ട്ര സഭയില്‍

ഈ വിഷയം ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചിരിക്കുകയാണ് ഈജിപ്ത് ഇപ്പോള്‍. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അന്വേഷണം നടത്തണം എന്നാണ് ആവശ്യം.

എല്ലാ അംഗരാജ്യങ്ങളോടും

എല്ലാ അംഗരാജ്യങ്ങളോടും

ഐക്യരാഷ്ട്ര സഭയുടെ 193 അംഗരാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു ഈജിപ്തിന്റെ യുഎന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഇഹാബ് മുസ്തഫ ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്രസഭ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ ലംഘിച്ചു എന്നാണ് ആരോപണം.

ആരാണ് തട്ടിക്കൊണ്ടുപോയത്?

ആരാണ് തട്ടിക്കൊണ്ടുപോയത്?

ഇറാഖില്‍ വച്ചാണ് ഖത്തര്‍ രാജകുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്. 26 പേരായിരുന്നു സംഘത്തില്‍ ആകെ ഉണ്ടായിരുന്നത്. അതില്‍ 11 പേര്‍ ആയിരുന്നു രാജകുടുംബാംഗങ്ങള്‍. അല്‍ഖ്വായ്ദയാണോ അതോ ഷിയാ തീവ്രവാദികളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

മാധ്യമ റിപ്പോര്‍ട്ട് മാത്രം

മാധ്യമ റിപ്പോര്‍ട്ട് മാത്രം

എന്നാല്‍ ഇത്തരം ഒരു തട്ടിക്കൊണ്ടുപോകലിനെ കുറിച്ചോ മോചന ദ്രവ്യം കൈമാറിയതിനെ കുറിച്ചോ ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഫിനാന്‍ഷ്യല്‍ ടൈംസ് ആയിരുന്നു ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ഖ്വായ്ദയോ ഇറാനോ?

അല്‍ ഖ്വായ്ദയോ ഇറാനോ?

അല്‍ഖ്വായ്ദ ഭീകരരാണ് ഖത്തര്‍ രാജകൂടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോചനദ്രവ്യം കൊടുത്തവരുടെ കൂട്ടത്തില്‍ ഷിയാ തീവ്രവാദികളും ഉണ്ടെന്നും ആരോപണം ഉയര്‍ത്തുന്നുണ്ട്.

ഈജിപ്ത് പറയുന്നത് 100 കോടി

ഈജിപ്ത് പറയുന്നത് 100 കോടി

ആകെ നൂറ് കോടി രൂപയാണ് ബന്ദികളെ മോചിപ്പിക്കാന്‍ ഖത്തര്‍ ഭീകരര്‍ക്ക് നല്‍കിയത് എന്നാണ് ഈജിപ്ത് പറയുന്നത്. എന്നാല്‍ നേരത്തെ പുറത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണക്കുകള്‍ക്ക് വ്യത്യാസമുണ്ട്. ഷിയ സംഘത്തിന് 93 കോടി ഡോളറും അല്‍
ഖ്വായ്ദയ്ക്ക് 40 കോടി ഡോളറും നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം

വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം

തീവ്രവാദികള്‍ക്ക് ഖത്തര്‍ മോചനദ്രവ്യം നല്‍കി എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ അതിശക്തമായി രംഗത്ത് വന്നത്. ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നു എന്നാണ് ആരോപണം.

അല്‍താനിയുടെ ആരോപണം

അല്‍താനിയുടെ ആരോപണം

അതിനിടെയാണ് ഖത്തര്‍ അമീറിന്റെ പേരില്‍ ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയില്‍ ഇറാനെ പിന്തുണയ്ക്കുന്ന പ്രസ്താവന വന്നത്. അതില്‍ സൗദി അറേബ്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന ഖത്തറിന്റെ വാദം സൗദിയും സംഘവും അംഗീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+