കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: ഖത്തര്‍ പ്രതിസന്ധിയില്‍ തുര്‍ക്കിയുടെ മുന്നറിയിപ്പ്... ലോകം മുഴുവന്‍ ഭയക്കണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇസ്താംബുള്‍: ഗള്‍ഫ് പ്രതിസന്ധി അറബ് മേഖലയെ മാത്രം ബാധിക്കുന്ന ഒന്നല്ല. ലോക സമ്പദ് വ്യവസ്ഥയെ തന്നെ അത് സ്വാധീനിക്കും എന്ന് ഉറപ്പാണ്. കാര്യങ്ങള്‍ ഈ നിലക്കാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ഒരു പക്ഷേ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരിക്കും.

സൗദിയും യുഎഇയും ചെയ്തത് പോലെ ഖത്തര്‍ ചെയ്യില്ല... പൗരന്‍മാര്‍ക്ക് ഖത്തറില്‍ തുടരാം; എന്താണ് കാരണം? സൗദിയും യുഎഇയും ചെയ്തത് പോലെ ഖത്തര്‍ ചെയ്യില്ല... പൗരന്‍മാര്‍ക്ക് ഖത്തറില്‍ തുടരാം; എന്താണ് കാരണം?

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

ഖത്തറിന് ഇപ്പോള്‍ പലഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. തുര്‍ക്കിയും ഇറാനും ആയിരുന്നു തുടക്കം മുതലേ ഖത്തറിനൊപ്പം ശക്തമായി നിലകൊണ്ടത്. ഇപ്പോള്‍ തുര്‍ക്കി പ്രധാനമന്ത്രി പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളത് തന്നെയാണ്.

ഗള്‍ഫ് പ്രതിസന്ധി ഒരു ആഗോള പ്രശ്‌നമായി മാറും എന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്.

സൈന്യത്തെ അയക്കുന്നത്

സൈന്യത്തെ അയക്കുന്നത്

ഖത്തറിലേക്ക് സൈന്യത്തെ അയക്കുമെന്ന് തീരുമാനമെടുത്ത രാജ്യമാണ് തുര്‍ക്കി. നേരത്തേയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗൗരവമുള്ള നടപടിയാണ് തുര്‍ക്കി സ്വീകരിച്ചത്.

ആഗോള പ്രതിസന്ധിയാകും

ആഗോള പ്രതിസന്ധിയാകും

ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരമായില്ലെങ്കില്‍ അത് ഒരു ആഗോള പ്രശ്‌നമായി വളരും എന്നാണ് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിറിം മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്താംബുളില്‍ നോമ്പുതുറക്ക് ശേഷം ആയിരുന്നു തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രശ്‌നമേഖല

പ്രശ്‌നമേഖല

നിലവിലെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് ലോകത്ത് പുതിയൊരു 'പ്രശ്‌ന മേഖലയെ' ആണ് എന്നാണ് തുര്‍ക്കിയുടെ പക്ഷം. അത് അവിടെ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്ന മുന്നറിയിപ്പാണ് തുര്‍ക്കി നല്‍കുന്നത്.

ഭൂമിശാസ്ത്രപരം

ഭൂമിശാസ്ത്രപരം

എങ്ങനെയാണ് ഖത്തര്‍ പ്രതിസന്ധി ഒരു ആഗോള പ്രശ്‌നമായി മാറുക എന്നതും വിശദീകരിക്കുന്നുണ്ട് ബിനാലി യില്‍ദിറിം. അറബ് മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.

സങ്കീര്‍ണമാക്കുകയല്ല വേണ്ടത്

സങ്കീര്‍ണമാക്കുകയല്ല വേണ്ടത്

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ അല്ല ഇപ്പോള്‍ വേണ്ടത് എന്നും തുര്‍ക്കി പറയുന്നുണ്ട്. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട സമയമാണിതെന്നും യില്‍ദിറിം പറയുന്നു.

എല്ലാ നിരോധനങ്ങളും പിന്‍വലിക്കണം

എല്ലാ നിരോധനങ്ങളും പിന്‍വലിക്കണം

സൗദി സഖ്യം ഖത്തറിന് മേല്‍ ഏര്‍പെടുത്തിയിട്ടുള്ള എല്ലാ വിധ വിലക്കുകളും ഉടനടി എടുത്ത് കളയണം എന്നാണ് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ സൗദിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സൗദി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇറാനുണ്ട് കൂടെ

ഇറാനുണ്ട് കൂടെ

സൗദി സഖ്യരാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചതോടെ ഖത്തറിലേക്കുള്ള ഭക്ഷ്യ ഇറക്കുമതിയും പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുമായി കപ്പല്‍ അയക്കുമെന്ന ഉറപ്പ് ഇറാന്‍ ഖത്തറിന് നല്‍കിയിരുന്നു.

യുഎഇയുടെ എതിര്‍പ്പ്

യുഎഇയുടെ എതിര്‍പ്പ്

ഖത്തറിന് സഹായവുമായി തുര്‍ക്കിയും ഇറാനും എത്തിയതിനെതിരെ യുഎഇ രംഗത്തെത്തിയിരുന്നു. അറബ് മേഖലയിലെ ഏറ്റവും ദുരന്തപൂര്‍ണവും ഹാസ്യാത്മകവും ആയ അധ്യായം എന്നായിരുന്നു യുഎഇ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

അന്താരാഷ്ട്ര സംഘത്തെ

അന്താരാഷ്ട്ര സംഘത്തെ

ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് നിയമപരമായ പരിഹാരം കാണാനുള്ള നടപടികളും ഖത്തര്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി അന്താരാഷ്ട്ര നിയമ വിദഗ്ധരെ സമീപിക്കാമുള്ള തയ്യാറെടുപ്പിലാണ് ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ കമ്മിറ്റി.

നഷ്ടപരിഹാരം ആവശ്യപ്പെടും

നഷ്ടപരിഹാരം ആവശ്യപ്പെടും

അന്താരാഷ്ട്ര കോടതിയില്‍ കേസ് എത്തിക്കുകയും നിയമപരമായ പരിഹാരം കാണാനും ആണ് നീക്കം. സൗദി സഖ്യരാജ്യങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടും എന്നും മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Binali Yildirim, Turkey's prime minister, said on Saturday the diplomatic crisis in the Gulf could turn into a global problem if tensions flare.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X