കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ അമീര്‍; ഇതൊന്നും ലോകം കാണുന്നില്ലേ?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇസ്രായേല്‍. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ചരിത്രപരമായ കരാര്‍ പിറന്നത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സെപ്റ്റംബര്‍ 15 നായിരുന്നു മൂന്ന് രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ഇസ്രായേലുമായുള്ള ബന്ധത്തില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളും വരും ദിനങ്ങളില്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ട് പോയേക്കും എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇസ്രായേലിന്‍റെ കാര്യത്തിലെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കുന്നത്.

ജനറല്‍ അസംബ്ലിയില്‍

ജനറല്‍ അസംബ്ലിയില്‍

ഐക്യരാഷ്ട്ര സഭയുടെ 75-ാമത് ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രായേലിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയാണ് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ഹമദ് അല്‍ താനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പാലസ്തീന്‍ ഭൂ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ നടത്തുന്ന കടന്നു കയറ്റങ്ങളുടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹമദ് അല്‍ താനിയുടെ പ്രസംഗം.

കടന്നു കയറ്റത്തില്‍

കടന്നു കയറ്റത്തില്‍

ഇസ്രായേലിന്‍റെ കടന്നു കയറ്റത്തില്‍ അന്താരാഷട്ര് സമൂഹം കാണിക്കുന്നത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാലസ്തീന്‍, അറബ് ഭൂമിയിലെ തുടര്‍ച്ചയായ അധിനിവേശങ്ങള്‍, ഗാസ മുനമ്പിലെ കടുത്ത ഉപരോധങ്ങള്‍, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൈയേറ്റ നയങ്ങള്‍ തുടങ്ങിയ ഇസ്രഈല്‍ അതിക്രമങ്ങളെ ഖത്തര്‍ അമീര്‍ ജനറല്‍ അസംബ്ലിക്ക് മുമ്പാകെ ചൂട്ടിക്കാട്ടി

അറബ്-ഇസ്രായേല്‍ സമാധാന ഉടമ്പടി

അറബ്-ഇസ്രായേല്‍ സമാധാന ഉടമ്പടി

ഇസ്രായേലിന്‍റെ ഇത്തരം നടപടികളെ നേരിടാന്‍ ഫലപ്രദമായ ഒരു ശ്രമവും സ്വീകരിക്കാന്‍ കഴിയാത്ത വിധത്തിലാണ് അന്താരാഷ്ട്ര സമൂഹം നിലകൊള്ളുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 2002 ല്‍ നിലവില്‍ വന്ന അറബ്-ഇസ്രായേല്‍ സമാധാന ഉടമ്പടിയിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമ്പോള്‍ മാത്രമേ മേഖലയില്‍ സമാധാനം പുലരുകയുള്ളുവെന്നും ഹമദ് അല്‍ താനി പറഞ്ഞു.

ന്യായമായ പരിഹാരം

ന്യായമായ പരിഹാരം

പാലസ്തീന്‍ വിഷയത്തില്‍ ന്യായമായ പരിഹാരം കണ്ടെത്തുന്നതില്‍ പാജയപ്പെട്ടു. അവരുടെ ഭൂ പ്രദേശത്തെ ഇസ്രായേലിന്‍റെ കൈയേറ്റം പരിഹരിക്കുന്നതിലും ഈ യാഥാര്‍ത്ഥ്യത്തെ പിന്തിരിപ്പരിക്കാതെ നിലനിര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര സമൂഹത്തിന്റെയും അതിന്റെ സംഘടനകളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭ ഏറ്റെടുക്കണം

ഐക്യരാഷ്ട്ര സഭ ഏറ്റെടുക്കണം

ഫലസ്തീന്‍ വിഷയത്തിലെ നിയമപരമായ ഉത്തരവാദിത്വം ഐക്യരാഷ്ട്ര സഭ ഏറ്റെടുക്കണമെന്നും ഗാസ മുനമ്പിലെ ഉപരോധങ്ങള്‍ എടുത്തുകളയണമെന്നും ജനറല്‍ അസബ്ലിക്ക് മുമ്പാകെ ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ കരാര്‍ വെച്ചതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ അവര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്.

അനുനയനം ഫലം കാണില്ല

അനുനയനം ഫലം കാണില്ല

ഖത്തര്‍-ഇസ്രഈല്‍ അനുനയത്തിനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ അടുത്ത കാലത്തൊന്നും ഫലം കാണില്ലെന്ന സൂചനയാണ് ഐക്യരാഷ്ട്ര സഭയിലെ ഷെയ്ഖ് തമിം ഹമദ് അല്‍ താനിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്. ഇറാന്‍, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടാനുള്ള യുഎഇയുടെ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

 ബിഹാറില്‍ മത്സരിക്കാതെ പിന്‍മാറി എസ്പി; പിന്തുണ ആര്‍ജെഡി സഖ്യത്തിന്, ലക്ഷ്യം ബിജെപിയുടെ പരാജയം ബിഹാറില്‍ മത്സരിക്കാതെ പിന്‍മാറി എസ്പി; പിന്തുണ ആര്‍ജെഡി സഖ്യത്തിന്, ലക്ഷ്യം ബിജെപിയുടെ പരാജയം

 'ഹഹ' ഇമോജിയും കമന്‍റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ് 'ഹഹ' ഇമോജിയും കമന്‍റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ്

English summary
Qatar Emir criticizes Israel at UN un general assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X