കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധി: എല്ലാ കണ്ണുകളും റഷ്യയിലേക്ക്... പിറകില്‍ കുത്സിത ലക്ഷ്യം; പക്ഷേ, തെളിവ് എവിടെ?

റഷ്യന്‍ ഹാക്കര്‍മാരാണ് ഖത്തറിന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഹാക്ക് ചെയ്തത് എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇതിന് എന്ത് തെളിവാണുള്ളത് എന്ന ചോദ്യമാണ് റഷ്യ ഉയര്‍ത്തുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധിക്ക് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കുറ്റക്കാര്‍ ശരിക്കും ഖത്തര്‍ തന്നെ ആണെന്ന് ഒരു വിഭാഗം പറയുന്നു. സൗദിയുടെ ഖത്തര്‍ വിരോധമാണ് പിന്നില്‍ എന്ന് മറ്റൊരു വിഭാഗം.

116 യാത്രക്കാരുമായി സൈനിക വിമാനം കാണാതായി: വിമാനത്തിന് സംഭവിച്ചത്!!116 യാത്രക്കാരുമായി സൈനിക വിമാനം കാണാതായി: വിമാനത്തിന് സംഭവിച്ചത്!!

ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍

അതൊന്നും അല്ല, പശ്ചിമേഷ്യയില്‍ സ്ഥാനം ഉറപ്പിക്കാന്‍ യുഎഇ ചെയ്ത പരിപാടിയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഡൊണാള്‍ഡ് ട്രംപിന്റേയും ഇസ്രായേലിന്റേയും പേരുകളും പലരും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

എന്നാല്‍ ഇതിലൊന്നും പെടാതെ മാറിയിരുന്ന് ചിരിക്കുകയായിരുന്ന റഷ്യ ഇപ്പോള്‍ പ്രതിപ്പട്ടികയിലെ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എല്ലാത്തിനും പിന്നില്‍ റഷ്യ ആകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല.

ഖത്തറിന്റെ വാര്‍ത്ത

ഖത്തറിന്റെ വാര്‍ത്ത

ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയില്‍ ആയിരുന്നു ആ വാര്‍ത്ത വന്നത്. ഇറാനെ പ്രശംസിച്ചും ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചും കൊണ്ടുള്ള ഖത്തര്‍ അമീറിന്റെ പ്രസ്താവന ആയിരുന്നു അത്. അത് മറ്റ് അറബ് രാഷ്ട്രങ്ങളെ കാര്യമായിത്തന്നെ പ്രകോപിപ്പിച്ചു.

ഹാക്ക് ചെയ്യപ്പെട്ടു

ഹാക്ക് ചെയ്യപ്പെട്ടു

ആ വാര്‍ത്ത വ്യാജമാണെന്ന് ഖത്തര്‍ ഉടന്‍ തന്നെ പ്രതികരിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന വിശദീകരണവും നല്‍കി. എന്നാല്‍ അത് വിശ്വാസത്തിലെടുക്കാന്‍ സൗദി അറേബ്യയോ ബഹ്‌റൈനോ തയ്യാറായില്ല എന്നതാണ് സത്യം.

അമേരിക്ക വിവരം അറിഞ്ഞു

അമേരിക്ക വിവരം അറിഞ്ഞു

തങ്ങളുടെ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട വിവരം ഖത്തര്‍ അമേരിക്കയേയും അറിയിച്ചിരുന്നു. എഫ്ബിഐയുടെ പ്രത്യേക സംഘത്തെയാണ് അമേരിക്ക ഇക്കാര്യം അന്വേഷിക്കാന്‍ ഖത്തറിലേക്ക് വിട്ടത്.

പിന്നില്‍ റഷ്യ തന്നെയെന്ന്...

പിന്നില്‍ റഷ്യ തന്നെയെന്ന്...

ഖത്തര്‍ വാര്‍ത്ത ഏജന്‍സി ഹാക്ക് ചെയ്തതിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് എന്നാണ് അമേരിക്ക പറയുന്നത്. എന്തിനാണ് റഷ്യ ഇത് ചെയ്തത് എന്ന കാര്യത്തിലും അമേരിക്ക ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്.

അമേരിക്കയുടെ അടുപ്പക്കാരെ പിണക്കാന്‍

അമേരിക്കയുടെ അടുപ്പക്കാരെ പിണക്കാന്‍

അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളില്‍ റഷ്യ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് പതിവ് സംഭവം ആയിരിക്കുകയാണ് എന്നാണ് ആക്ഷേപം. അമേരിക്കയും സഖ്യരാജ്യങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയാണ് റഷ്യയുടെ ലക്ഷ്യം എന്നാണ് ആരോപണം.

ഖത്തറില്‍ മാത്രമല്ല

ഖത്തറില്‍ മാത്രമല്ല

ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുന്നതാണ് അടുത്തിടെ റഷ്യന്‍ രീതി എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ജര്‍മനിയിലേയും ഫ്രാന്‍സിലേയും തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രവര്‍ത്തനം റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും അമേരിക്ക ആക്ഷേപിക്കുന്നുണ്ട്.

റഷ്യയുടെ താത്പര്യം

റഷ്യയുടെ താത്പര്യം

പശ്ചിമേഷ്യയില്‍ എപ്പോഴും അമേരിക്കക്കാണ് ശക്തി കൂടുതല്‍. ഒട്ടുമിക്ക പ്രബല പശ്ചിമേഷ്യന്‍ രാജ്യങ്ങളും അമേരിക്കക്കൊപ്പമാണ്. എന്നാല്‍ ഇതിലേക്ക് കടന്നുകയറാന്‍ റഷ്യ തന്ത്രപൂര്‍വ്വം ചില നീക്കങ്ങള്‍ നേരത്തേ തന്നെ നടത്തിയിരുന്നു.

ഇറാനുമായുള്ള ബന്ധം

ഇറാനുമായുള്ള ബന്ധം

പശ്ചിമേഷ്യയില്‍ റഷ്യക്ക് ഏറ്റവും അടുത്ത ബന്ധം ഇറാനുമായിട്ടാണ്. ഇറാനെ ബന്ധപ്പെടുത്തിയാണ് ഖത്തര്‍ പ്രതിസന്ധിക്ക് തുടക്കമായതും. ഇതെല്ലാം തന്നെ റഷ്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.

തെളിവുണ്ടോ എന്ന് റഷ്യ

തെളിവുണ്ടോ എന്ന് റഷ്യ

അമേരിക്കയുടെ ഭാഗത്ത് നിന്ന് ശക്തമായ ആരോപണം ഉയരുമ്പോള്‍ റഷ്യ നിശബ്ദരാകുന്നില്ല എന്ന സത്യവും മറച്ചുവയ്ക്കാന്‍ ആകില്ല. ഖത്തര്‍ പ്രതിസന്ധിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണ് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് റഷ്യയുടെ പ്രതികരണം.

റഷ്യയുടെ ഹാക്കേഴ്‌സ് എന്നാല്‍

റഷ്യയുടെ ഹാക്കേഴ്‌സ് എന്നാല്‍

റഷ്യന്‍ ഹാക്കേഴ്‌സ് എന്നാല്‍ അതിന് പിന്നില്‍ റഷ്യന്‍ സര്‍ക്കാര്‍ എന്ന് തന്നെയാണ് അര്‍ത്ഥം എന്നാണ് അമേരിക്കയുടെ ആ ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും റഷ്യന്‍ ഹാക്കേഴ്‌സിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
US intelligence officials believe Russian hackers planted a false news story that prompted Saudi Arabia and several allies to sever relations with Qatar, according to CNN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X