മക്കയും മദീനയും ലക്ഷ്യമിട്ട് ഖത്തര്‍, കൂടെ ഇറാനും; യുദ്ധ പ്രഖ്യാപനമെന്ന് സൗദി, ഗള്‍ഫില്‍ തീപ്പൊരി

  • Written By:
Subscribe to Oneindia Malayalam

ദോഹ/റിയാദ്: മക്കയും മദീനയും സന്ദര്‍ശിക്കുന്നതിന് ഖത്തറുകാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ നടപടി ഏറെ വിവാദമാകുന്നു. പുണ്യഭൂമികള്‍ സന്ദര്‍ശിക്കാന്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് അനുമതി വേണമെന്ന് ഖത്തര്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ വിഷയങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കുന്നത് യുദ്ധ പ്രഖ്യാപനമാണെന്നാണ് സൗദി പ്രതികരിച്ചത്.

ഗള്‍ഫില്‍ മാസങ്ങളായി തുടരുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്‍ മുമ്പ് ഉന്നയിച്ച അതേ ആവശ്യമാണിപ്പോള്‍ ഖത്തറും ഉന്നയിച്ചിരിക്കുന്നത്. സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഖത്തറിന്റെ നീക്കം. ഈ സാഹചര്യത്തില്‍ ഖത്തറിന്റെയും ഇറാന്റെയും നീക്കം എന്തുവില കൊടുത്തും എതിര്‍ക്കുമെന്നാണ് സൗദിയുടെ പ്രഖ്യാപനം.

മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമികള്‍

മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമികള്‍

മക്കയും മദീനയും മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമികളാണ്. ഇത് സൗദിയുടെ മാത്രമല്ല, അവരുടെ സ്വന്തവുമല്ല. ഈ സാഹചര്യത്തില്‍ മക്കയും മദീനയും അന്താരാഷ്ട്ര വല്‍ക്കരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും സമാനമായ ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.

ആവശ്യം അംഗീകരിക്കില്ല

ആവശ്യം അംഗീകരിക്കില്ല

ഖത്തറിന്റെ ആവശ്യം ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ ഞായറാഴ്ച വൈകി ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഖത്തറിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സൗദി സഖ്യത്തിന്റെ നിലപാട്.

ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കുന്നു

ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കുന്നു

ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഖത്തറിന്റെ നീക്കമെന്നും അതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിന്റെ നീക്കം പ്രകോപനപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൗദിയോടുള്ള യുദ്ധ പ്രഖ്യാപനം

സൗദിയോടുള്ള യുദ്ധ പ്രഖ്യാപനം

ഖത്തറിന്റെ ആവശ്യം സൗദിയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. മക്കയുടെയും മദീനയുടെ പൂര്‍ണ അവകാശം സൗദി അറേബ്യയ്ക്കാണ്. പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും അല്‍ ജുബൈര്‍ വ്യക്തമാക്കി.

പ്രകോപനത്തിന് കാരണം

പ്രകോപനത്തിന് കാരണം

എന്നാല്‍ എന്താണ് സൗദി അറേബ്യയുടെ പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മക്കയുടെയും മദീനയുടെയും വിഷയം ഖത്തര്‍ ഇതുവരെ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അല്‍ അറബിയ്യ ചാനലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.

ഖത്തറുകാര്‍ക്ക് നിരോധനം

ഖത്തറുകാര്‍ക്ക് നിരോധനം

ഖത്തറില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഹജ്ജ് സീസണ്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നത്.

ഖത്തറിന്റെ പരാതി

ഖത്തറിന്റെ പരാതി

ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശനിയാഴ്ച ഐക്യരാഷ്ട്ര സഭാ പ്രതിനിധിക്ക് ഒരു പരാതി നല്‍കിയിരുന്നു. മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഖത്തര്‍ പൗരന്‍മാര്‍ക്കുള്ള അവകാശം ഹനിക്കപ്പെടുന്നത് സംബന്ധിച്ചായിരുന്നു പരാതി.

വിശ്വാസ സ്വാതന്ത്ര്യം

വിശ്വാസ സ്വാതന്ത്ര്യം

വിശ്വാസ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും ലംഘിക്കപ്പെടുന്നുവെന്ന് ഖത്തറിന്റെ പരാതിയില്‍ പറയുന്നു. ഇത് ഹജ്ജ് സീസണ്‍ മുന്‍കൂട്ടി കണ്ടുള്ള ഖത്തറിന്റെ നീക്കമാണെന്നാണ് അല്‍ അറബിയ്യ റിപ്പോര്‍ട്ട്.

രാഷ്ട്രീയ നേട്ടങ്ങള്‍

രാഷ്ട്രീയ നേട്ടങ്ങള്‍

ഈ സാഹചര്യത്തിലാണ് ഞായറാഴ്ച ചേര്‍ന്ന സൗദി സഖ്യരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിഷയം ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ മത ആചാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് കമ്മീഷന്റെ പരാതിയിലുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പരാതി യുനസ്‌കോയ്ക്കും

പരാതി യുനസ്‌കോയ്ക്കും

ഖത്തര്‍ ദേശീയ മുനുഷ്യാവകാശ കമ്മീഷന്‍ മറ്റൊരു പരാതി ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുനസ്‌കോയ്ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഖത്തറുകാരെ സൗദി അറേബ്യ അവഗണിക്കുന്നു എന്ന് സൂചിപ്പിച്ചാണ് ഈ പരാതി. ഇതെല്ലാം സൗദിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ നടത്തുന്ന നീക്കങ്ങളാണെന്നാണ് സൗദി സഖ്യം പറയുന്നത്.

ഖത്തറുകാര്‍ക്ക് വിലക്കില്ല

ഖത്തറുകാര്‍ക്ക് വിലക്കില്ല

നിലവില്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിന് ഖത്തറുകാര്‍ക്ക് വിലക്കില്ല. എന്നാല്‍ ചില നിയന്ത്രണങ്ങളാണ് സൗദി വരുത്തിയിട്ടുള്ളത്. സൗദിയിലെ എല്ലാ വിമാനത്താവളത്തിലും ഖത്തറുകാര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല.

ഖത്തര്‍ എയര്‍വേയ്‌സിന് നിരോധനം

ഖത്തര്‍ എയര്‍വേയ്‌സിന് നിരോധനം

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളില്‍ മാത്രമേ ഖത്തറുകാര്‍ക്ക് ഇറങ്ങാന്‍ സാധിക്കൂ. മാത്രമല്ല, ഖത്തര്‍ എയര്‍വേയ്‌സിന് ഇവിടേക്ക് പ്രവേശനവുമില്ല.

ദോഹയില്‍ നിന്നു മാത്രമേ

ദോഹയില്‍ നിന്നു മാത്രമേ

ഖത്തറുകാര്‍ മറ്റു ജിസിസി രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് എത്താന്‍ കഴിയില്ല. ദോഹയില്‍ നിന്നു മാത്രമേ ഖത്തറുകാര്‍ പുറപ്പെടാന്‍ പാടുള്ളൂ. മാത്രമല്ല, ഖത്തര്‍ എയര്‍വേയ്‌സ് അല്ലാത്ത മറ്റു വിമാനക്കമ്പനികള്‍ മുഖേന ആയിരിക്കണം സൗദിയിലേക്കുള്ള യാത്ര- ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാണ് ഖത്തര്‍ പരോക്ഷമായി ആവശ്യപ്പെടുന്നത്.

ആരോപണം സൗദി അറേബ്യ തള്ളി

ആരോപണം സൗദി അറേബ്യ തള്ളി

എന്നാല്‍ ഖത്തറിന്റെ ആരോപണം സൗദി അറേബ്യ തള്ളിയിട്ടുണ്ട്. ദോഹയില്‍ നിന്നു മാത്രമല്ല, ഖത്തറിലെ ഏത് വിമാനത്താവളങ്ങളില്‍ നിന്നും ഖത്തറുകാര്‍ക്ക് സൗദിയിലേക്ക് എത്താമെന്ന് അവര്‍ വ്യക്തമാക്കി. എല്ലാ മുസ്ലിംകളെയും തീര്‍ഥാടനത്തിന് ക്ഷണിക്കുന്നുവെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.

English summary
The feud between the Saudi-led block and Qatar escalated over the weekend, with Doha protesting to the UN over restrictions on its citizens flying to Mecca, and Riyadh threatening "war" over what it considers calls to “internationalize the holy sites” in Mecca and Medina.
Please Wait while comments are loading...