കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ നല്‍കിയത് ചുട്ട മറുപടി; ഖത്തര്‍ ചെയ്തതിനുള്ള പ്രതികാരം? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം അല്‍ഥാനി 2011 മാര്‍ച്ചില്‍ അല്‍ വിഫാഖുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

മനാമ: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെട്ടിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊടുന്നനെയുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കലിന്റെ കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്നാണ് അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്നും തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നുണ്ടെന്നുമാണ് ബഹ്‌റൈനും സൗദിയും യുഎഇയും തിങ്കളാഴ്ച നയതന്ത്ര ബന്ധം വിച്ഛേദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബഹ്‌റൈനാകട്ടെ ഇതിന് മതിയായ തെളിവുകള്‍ പുറത്തുവിട്ടിരുന്നുമില്ല.

അല്‍ വത്വന്‍ റിപ്പോര്‍ട്ട്

അല്‍ വത്വന്‍ റിപ്പോര്‍ട്ട്

ഈ സാഹചര്യത്തിലാണ് അല്‍ വത്വന്‍ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. ബഹ്‌റൈനിലുള്ള അല്‍ വിഫാഖ് പാര്‍ട്ടിയെ കൂട്ടുപിടിച്ച് ആ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഖത്തര്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബഹ്‌റൈന്‍ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.

സര്‍ക്കാര്‍ പറഞ്ഞത്

സര്‍ക്കാര്‍ പറഞ്ഞത്

തിങ്കളാഴ്ചയാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ ഖത്തറിനെതിരേയുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ നടപടി ഖത്തറിലെ ജനങ്ങള്‍ക്ക് എതിരല്ലെന്നും ഖത്തര്‍ ഭരണകൂടം പിന്തുടരുന്ന നയങ്ങള്‍ക്ക് എതിരാണെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. തൊട്ടുപിന്നാലെയാണ് അല്‍ വത്വന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

വിവരം ലഭിച്ചുവെന്ന് പത്രം

വിവരം ലഭിച്ചുവെന്ന് പത്രം

ബഹ്‌റൈനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഖത്തര്‍ ഭരണകൂടം നീക്കങ്ങള്‍ നടത്തിയെന്നു മാത്രമായിരുന്നു ബഹ്‌റൈന്‍ ഇറക്കിയ പ്രസ്താവനയിലുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ വിശദീകരണം നല്‍കിയിരുന്നില്ല. ബഹ്‌റൈന്‍ സര്‍ക്കാര്‍ ഖത്തര്‍ ബന്ധം വിച്ഛേദിക്കാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രഹസ്യമായ നീക്കങ്ങള്‍

രഹസ്യമായ നീക്കങ്ങള്‍

ബഹ്‌റൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്ന 2011ലാണ് ഖത്തര്‍ രഹസ്യമായി നീക്കങ്ങള്‍ നടത്തിയതത്രെ. അന്ന് സര്‍ക്കാരിനെതിരേ രൂപം കൊണ്ട ഷിയാ വിഭാഗക്കാരുടെ പ്രക്ഷോഭത്തിന് ഖത്തര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാന്റെ ശക്തമായ പിന്തുണ

ഇറാന്റെ ശക്തമായ പിന്തുണ

ഷിയാക്കളുടെ അല്‍ വിഫാഖ് പാര്‍ട്ടിയുമായി ഖത്തര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഈ പാര്‍ട്ടിക്ക് ഇറാന്റെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നായിരുന്നു അന്ന് അല്‍ വിഫാഖ് ഉയര്‍ത്തിയ മുദ്രാവാക്യം- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദി സൈന്യം രംഗത്ത്

സൗദി സൈന്യം രംഗത്ത്

അന്ന് ബഹ്‌റൈന് പിന്തുണയുമയി സൗദി സൈന്യം രംഗത്തെത്തുകയായിരുന്നു. സമരക്കാരെ അടിച്ചൊടുതുക്കിയ സൈന്യത്തെ ബഹ്‌റൈനില്‍ നിന്നു പിന്‍വലിപ്പിക്കാനും ഖത്തര്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടക്കാല സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനും സൗദി നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിപ്പിക്കാനുമാണ് ഖത്തര്‍ ശ്രമിച്ചത്.

ശൈഖ് ഹമദ് ബിന്‍ ജാസിം

ശൈഖ് ഹമദ് ബിന്‍ ജാസിം

ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം അല്‍ഥാനി 2011 മാര്‍ച്ചില്‍ അല്‍ വിഫാഖുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ അലി സല്‍മാനുമായും ശൈഖ് ഹമദ് സംസാരിച്ചിട്ടുണ്ട്. ജിസിസി സൈന്യം ബഹ്‌റൈനിലെത്തുന്നതിന് മുമ്പായിരുന്നു ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രശ്‌നപരിഹാര ഫോര്‍മുല

പ്രശ്‌നപരിഹാര ഫോര്‍മുല

അലി സല്‍മാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പിന്നീട് ശൈഖ് ഹമദ് ഇടപെട്ടത്. അല്‍ വിഫാഖിന് കൂടി ഇഷ്ടപ്പെടുന്ന നിര്‍ദേശങ്ങള്‍ പ്രശ്‌നപരിഹാര ഫോര്‍മുല എന്ന തരത്തില്‍ ശൈഖ് ഹമദ് ബഹ്‌റൈന് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു.

മനാമയിലെ ചത്വരം

മനാമയിലെ ചത്വരം

മനാമയിലെ ചത്വരത്തിലായിരുന്നു അന്ന് സര്‍ക്കാര്‍ വിരുദ്ധര്‍ തമ്പടിച്ചിരുന്നത്. ഇവര്‍ക്ക് കുഴപ്പമില്ലാതിരിക്കാനും ഖത്തര്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നുവത്രെ. തലസ്ഥാനം അന്ന് പൂര്‍ണമായും സൈനിക നിയന്ത്രണത്തിലായിരുന്നു. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിന്റെ നിര്‍ദേശങ്ങള്‍

ഖത്തറിന്റെ നിര്‍ദേശങ്ങള്‍

ഖത്തറിന്റെ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഖത്തര്‍ പ്രധാനമന്ത്രി ബഹ്‌റൈന് മുന്നില്‍ നാലിന പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കും സമരം ചെയ്യാനുള്ള അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Details are emerging in Bahrain about the charges cited by the kingdom as it announced the reasons for severing its diplomatic ties with fellow Gulf Cooperation Council (GCC) member Qatar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X