കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഖത്തര്‍ മുഖ്യറോളില്‍; ഇറാനില്‍ 'രഹസ്യനീക്കം'... സൗദി അറേബ്യ ഇതുവഴി വരുമോ?

Google Oneindia Malayalam News

ദോഹ/ടെഹ്‌റാന്‍: ഗള്‍ഫില്‍ ഖത്തറിന്റെ ചടുലമായ നീക്കങ്ങള്‍. പുതിയ ചില ലക്ഷ്യവുമായി ഖത്തര്‍ തന്ത്രപരമായ ഇടപെടല്‍ നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ച അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി തൊട്ടുപിന്നാലെ ഇറാനിലേക്ക് പോയി. എന്താണ് ഈ തുടര്‍ച്ചയായ സന്ദര്‍ശനത്തിന് കാരണം എന്ന് വ്യക്തമല്ല.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചില നിരീക്ഷണങ്ങള്‍ വരുന്നുണ്ട്. അതു ശരിയാണെങ്കില്‍ ലോകത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മൊത്തമായി മാറിയേക്കും. ഗള്‍ഫിലെ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്ക്ക് കൗതുകമുണര്‍ത്തുന്നതാണ് ഖത്തറിന്റെ പുതിയ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

മുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു? കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്, 8 വര്‍ഷംമുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു? കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്, 8 വര്‍ഷം

1

സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം എടുത്തുകളഞ്ഞതോടെ ഖത്തര്‍ പുതിയ ചില ദൗത്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റെടുത്തിരിക്കുകയാണ്. ദശാബ്ദാങ്ങളായി അകന്നുനില്‍ക്കുന്ന സൗദി അറേബ്യ-ഇറാന്‍ ശക്തികളെ അനുരഞ്ജനത്തിന്റെ പാതയിലെത്തിക്കുകയാണ് ഖത്തറിന്റെ ഒരു ലക്ഷ്യം. സൗദി-ഇറാന്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യറാണ് എന്ന ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

2

അറബ് ലോകത്തെ സുന്നികളുടെ അപ്രഖ്യാപിത നേതാവാണ് സൗദി. ഷിയാ വിഭാഗത്തിന്റെ നേതൃത്വം ഇറാനാണ്. മുസ്ലിങ്ങള്‍ക്കിടയിലെ ഈ രണ്ട് ചിന്താധാരകള്‍ തമ്മിലുള്ള അകല്‍ച്ചയാണ് പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങളുടെയും മൂലഹേതു. ഇവര്‍ക്കിടയില്‍ സമവായമുണ്ടായാല്‍ സാഹചര്യം അടിമുടി മാറുമെന്ന് ഖത്തര്‍ മനസിലാക്കുന്നു.

3

ഗള്‍ഫില്‍ സൗദിയും യുഎഇയും ബഹ്‌റൈനും ഒരേ നിലപാടുകാരാണ്. ഒമാന്‍ ഒരു പക്ഷത്തും നിലയുറപ്പിക്കാറില്ല. കുവൈത്ത് ആകട്ടെ രാഷ്ട്രീയ വിഷയങ്ങളില്‍ പക്ഷം ചേരാതിരിക്കുകയും സമവായത്തിന് വേണ്ടി മുന്‍കൈയ്യെടുക്കുകയും ചെയ്യുന്ന രാജ്യമാണ്. ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഖത്തര്‍ ഇറാനുമായി ബന്ധം നിലനിര്‍ത്തുന്നു.

4

ഡൊണാള്‍ഡ് ട്രംപിന്റെ ഭരണവേളയില്‍ ഇറാനെ പൂര്‍ണമായും അകറ്റുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇറാനുമായി ഒബാമ ഭരണകൂടം ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറുകയും ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് മാറി ജോ ബൈഡന്‍ വന്ന ശേഷം അമേരിക്കന്‍ നിലപാടില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്.

5

ആണവ കരാറില്‍ ബൈഡന്‍ ഭരണകൂടം ഇറാനുമായി വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി കഴിഞ്ഞാഴ്ച വാഷിങ്ടണിലെത്തി യുഎസ് ഭരണകര്‍ത്താക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

6

അമേരിക്കയില്‍ നിന്ന് തിരിച്ച് ഖത്തറിലെത്തിയ ഉടനെയാണ് ശൈഖ് മുഹമ്മദ് ഇറാനിലേക്ക് പോയത്. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് മാത്രമാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ ആണവ കരാറും സൗദിയുമായുള്ള ചര്‍ച്ചയുമാണ് വിഷയം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

7

ഹസന്‍ റൂഹാനിയുടെ ഭരണ കാലാവധി ഇറാനില്‍ അവസാനിക്കുകയാണ്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹീം റെയ്‌സി ആഗസ്റ്റ് ആദ്യവാരം ചുമതലയേല്‍ക്കും. ഇതോടെ ആണവ ചര്‍ച്ച വേഗത്തിലാക്കാനാണ് അമേരിക്കയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഖത്തര്‍ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തതെന്ന് പറയപ്പെടുന്നു. ഒപ്പം സൗദിയുമായുള്ള സമാവായ ചര്‍ച്ചയും വിഷയമായത്രെ.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

English summary
Qatar Minister Visit Iran After Return from US; Reports says Qatar trying to Peace between Saudi and Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X