Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറും പാകിസ്താനും ഒറ്റക്കെട്ട്; ചരക്കുകള്‍ കറാച്ചി വഴി, ഞെട്ടലോടെ സൗദിയും യുഎഇയും!!

ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖത്ത് നിന്നു പാകിസ്താനിലേക്ക് ജലമാര്‍ഗം പ്രത്യേക പാത തുറന്നിരിക്കുകയാണ് ഇരുരാജ്യങ്ങളും.

ദോഹ: ഗള്‍ഫ് പ്രതിസന്ധിയില്‍ ആരുടെയും കൂടെ ചേരാതെ മാറി നിന്ന പാകിസ്താന്‍ ഇപ്പോള്‍ കളം മാറുന്നു. സൗദി അറേബ്യയെയും യുഎഇയെയും ഞെട്ടിപ്പിച്ച് ഖത്തറിനൊപ്പം പാകിസ്താന്‍ ചേരുന്ന കാഴ്ചയാണിപ്പോള്‍. ഖത്തറുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനിച്ചു.

ഖത്തറിനെതിരേ തങ്ങള്‍ക്കൊപ്പം ചേരണമെന്ന് പാകിസ്താനോട് സൗദി രാജാവ് സല്‍മാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ചുവട് മാറ്റിയിരിക്കുന്നത്. ഖത്തറില്‍ നിന്നു നേരിട്ട് പാകിസ്താനിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് പുതിയ പാത തുറന്നിരിക്കുകയാണിപ്പോള്‍.

ദോഹയില്‍ നിന്നു പാകിസ്താനിലേക്ക്

ദോഹയില്‍ നിന്നു പാകിസ്താനിലേക്ക്

ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖത്ത് നിന്നു പാകിസ്താനിലേക്ക് ജലമാര്‍ഗം പ്രത്യേക പാത തുറന്നിരിക്കുകയാണ് ഇരുരാജ്യങ്ങളും. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിനിടെയാണ് പാകിസ്താന്‍ സഹായിക്കുന്നത്.

ഹമദ് തുറമുഖത്തു നിന്ന് കറാച്ചിയിലേക്ക്

ഹമദ് തുറമുഖത്തു നിന്ന് കറാച്ചിയിലേക്ക്

ദോഹയിലെ ഹമദ് തുറമുഖത്ത് നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്കാണ് ചരക്കു കടത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രത്യേക പാത ദോഹയില്‍ ഉദ്ഘാടനം ചെയ്തുവെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍-പാകിസ്താന്‍ ബന്ധം ശക്തിപ്പെടും

ഖത്തര്‍-പാകിസ്താന്‍ ബന്ധം ശക്തിപ്പെടും

ഹമദ് തുറമുഖത്ത് നിന്നു കറാച്ചി തുറമുഖത്തേക്കാണ് ഈ പാത. ഇതുവഴി ഇരുരാജ്യങ്ങളും ചരക്കുകള്‍ കൈമാറും. കയറ്റുമതി-ഇറക്കുമതി നീക്കങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കുമെന്ന് ഖത്തര്‍ അറിയിച്ചു.

അതിര്‍ത്തി അടച്ച് സൗദി അറേബ്യ

അതിര്‍ത്തി അടച്ച് സൗദി അറേബ്യ

ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ചരക്കുകടത്ത് പാത. ഖത്തറിന്റെ ഏക കരാതിര്‍ത്തി സൗദി അറേബ്യ അടച്ചിരുന്നു.

സാമ്പത്തികമായി ഗുണം ചെയ്യും

സാമ്പത്തികമായി ഗുണം ചെയ്യും

ഇപ്പോള്‍ ആകാശ-കടല്‍ മാര്‍ഗമാണ് ഖത്തര്‍ ചരക്കുകടത്തിന് ആശ്രയിക്കുന്നത്. ഖത്തറിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന പാകിസ്താനില്‍ നിന്നുള്ള പുതിയ പാത ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രത്യേക ചരക്കുകടത്ത് ഇടനാഴി

പ്രത്യേക ചരക്കുകടത്ത് ഇടനാഴി

പ്രത്യേക ചരക്കുകടത്ത് ഇടനാഴി ഇതുവഴി തുടങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഖത്തറില്‍ നിന്നു പാകിസ്താനിലേക്ക് ചരക്കുകള്‍ എത്താന്‍ ഈ പാത വഴി ആറ് ദിവസം മതിയാകും. തിരിച്ചു എട്ട് ദിവസവും.

ചൈനയുടെ നീക്കം

ചൈനയുടെ നീക്കം

ചൈന പാകിസ്താനുമായി സഹകരിച്ച് പ്രത്യേക സാമ്പത്തിക ഇടനാഴി ഇന്ത്യന്‍ അതിര്‍ത്തി വഴി തയ്യാറാക്കുന്നുണ്ട്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നു തുടങ്ങുന്ന ഈ ഇടനാഴി അവസാനിക്കുന്നത് കറാച്ചി തുറമുഖത്താണ്.

ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക്

ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക്

ഇതുപ്രകാരം ഖത്തര്‍- പാകിസ്താന്‍ ബന്ധം ചൈനയ്ക്കും ഗുണം ചെയ്യും. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക് വേഗത്തിലെത്തിക്കാനും ചൈന ഈ വഴി ഉപയോഗപ്പെടുത്തും. ഒരു പക്ഷേ ഇന്ത്യയ്ക്ക് തിരിച്ചടിയാണ് ഈ നീക്കം.

സൗദി-പാകിസ്താന്‍ ബന്ധം

സൗദി-പാകിസ്താന്‍ ബന്ധം

അറബ് ലോകത്ത് പ്രത്യേകിച്ച് സൗദി അറേബ്യയുടെ ഉറ്റ രാഷ്ട്രമാണ് പാകിസ്താന്‍. സൗദി സാമ്പത്തികമായി ഏറെ മുന്നിലാണെങ്കിലും സൈനികമായി പാകിസ്താന്റെ കരുത്ത് കണ്ടാണ് അവര്‍ പലപ്പോഴും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇറങ്ങാറ്. എന്നാല്‍ സൗദിയെ പാകിസ്താന്‍ പതിയെ കൈവിടുമോ എന്ന ആശങ്ക ഇപ്പോള്‍ അവര്‍ക്കുണ്ട്.

ഖത്തര്‍ വിദേശകാര്യ എത്തി

ഖത്തര്‍ വിദേശകാര്യ എത്തി

ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി അടുത്തിടെ ഇസ്ലാമാബാദിലെത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സൗദിക്ക് തീരെ പിടിക്കാത്ത നീക്കമാണ് ഖത്തറും പാകിസ്താനും നടത്തുന്നത്.

വന്‍തോതില്‍ നിക്ഷേപം

വന്‍തോതില്‍ നിക്ഷേപം

പാകിസ്താന്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ ലക്ഷ്യം നിക്ഷേപവും ഗള്‍ഫ് പ്രതിസന്ധിയില്‍ പാകിസ്താനെ ഒപ്പം നിര്‍ത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഖത്തറും പാകിസ്താനും

ഖത്തറും പാകിസ്താനും

ഗള്‍ഫ് പ്രതിസന്ധിയില്‍ ഇതുവരെ ഇടപെടാതെ നില്‍ക്കുകയാണ് പാകിസ്താന്‍. സമവായത്തിന് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ഖത്തറും പാകിസ്താനും കൂടുതല്‍ അടുക്കുന്ന കാഴ്ചയാണിപ്പോള്‍. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഖത്തറുമായുള്ള ബന്ധം ഗുണം ചെയ്യും.

അറബ് സഖ്യസേനയുടെ മേധാവി

അറബ് സഖ്യസേനയുടെ മേധാവി

സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ മേധാവി മുന്‍ പാക് സൈനിക ജനറല്‍ റാഹീല്‍ ശെരീഫാണ്. അദ്ദേഹം ഈ പദവി ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാഹീലിന് തീരെ താല്‍പ്പര്യമില്ലാതെയാണ് ഈ ചുമതല ഏല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശെരീഫ് പദവി രാജിവെക്കും

ശെരീഫ് പദവി രാജിവെക്കും

ഇറാനെതിരേയും മറ്റുചില മുസ്ലിം രാജ്യങ്ങള്‍ക്കെതിരേയും സഖ്യസേന നടത്തുന്ന ആക്രമണങ്ങളിലും നീക്കങ്ങളിലും ശെരീഫിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ പ്രമുഖ ദിനപത്രങ്ങള്‍ വരെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശെരീഫ് പദവി രാജിവച്ച് പാകിസ്താനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

പാകിസ്താന്‍ സൈന്യം

പാകിസ്താന്‍ സൈന്യം

അതിനിടെ ഖത്തറിലേക്ക് പാകിസ്താന്‍ സൈന്യത്തെ അയക്കാന്‍ തീരുമനിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ വിഭാഗമായ ടിആര്‍ടി ഉര്‍ദു പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താന്‍ 20000 സൈനികരെയാണ് ഖത്തറിലേക്ക് അയക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു.

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പാകിസ്താന്‍ തള്ളി. ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹതിയും കെട്ടിച്ചമച്ചതുമാണെന്ന് പാകിസ്താന്‍ വിശദീകരിച്ചു.

 ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

പാകിസ്താന്‍ ആദ്യം ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാനെയും പാകിസ്താന്‍ എല്ലാ കാലത്തും പിന്തുണച്ചിരുന്നു. ഇറാന്‍ ഖത്തറിനൊപ്പമാണ് നില്‍ക്കുന്നത്. അമേരിക്കയുടെ ഇടപെടലാണ് പാകിസ്താന്‍ തീരുമാനം മാറ്റാന്‍ കാരണമത്രെ.

പാകിസ്താന്റെ ആവശ്യം

പാകിസ്താന്റെ ആവശ്യം

സൗദിയുമായും ഖത്തറുമായും പാകിസ്താന് നല്ല ബന്ധമാണുള്ളത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം-വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കരിയ്യ വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏകരാജ്യമാണ് പാകിസ്താന്‍.

ഗള്‍ഫിലെ പാകിസ്താനികള്‍

ഗള്‍ഫിലെ പാകിസ്താനികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് പാകിസ്താനികളാണ് ജോലി ചെയ്യുന്നത്. സൗദിയിലും ഖത്തറിലും യുഎഇയിലും ബഹ്‌റൈനിലും പാകിസ്താനികള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഒരു പക്ഷം ചേരുന്നത് തങ്ങളുടെ പൗരന്‍മാരെയും അതുവഴി പാക് സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നും പാകിസ്താന്‍ കരുതുന്നുണ്ട. എന്നാല്‍ പുതിയ കപ്പല്‍ പാത സൗദിയെ ചൊടിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+