എന്തുകൊണ്ട് ഖത്തര്‍? ഗള്‍ഫില്‍ മിന്നും രാജ്യമായത് വെറുതെയല്ല; ബഹുദൂരം മുന്നില്‍!! അത്ഭുത ലോകം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഗൾഫിനെ ഞെട്ടിച്ച് ഖത്തര്‍ മുന്നില്‍ | Oneindia Malayalam

  ദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. എന്നാല്‍ എല്ലാത്തിലും മുന്നില്‍ ഖത്തറാണ്. രാജ്യം ഏറെ മുമ്പ് നടപ്പാക്കിയ പല പദ്ധതികളും ഇപ്പോള്‍ മറ്റു ജിസിസി രാജ്യങ്ങള്‍ നടപ്പാക്കുന്നതേയുള്ളൂ. ലോകത്ത് മറ്റൊരു രാജ്യങ്ങള്‍ക്കുമില്ലാത്ത പല പ്രത്യേകതകളുമുള്ള രാജ്യമാണ് ഖത്തര്‍.

  ഗള്‍ഫില്‍ സ്ത്രീകള്‍ക്ക് ഇത്രയേറെ പരിഗണന നല്‍കിയ രാജ്യം മറ്റൊന്നില്ല എന്നുതന്നെ പറയാം. സൗദി അറേബ്യ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ തുടങ്ങുന്നത് ഈ അടുത്താണ്. പക്ഷേ, അതിനേക്കാള്‍ എത്രയോ മുമ്പ് ഖത്തര്‍ ഇതെല്ലാം നടപ്പാക്കി കഴിഞ്ഞിരുന്നു. ഖത്തര്‍ വെറുതെയല്ല അല്‍ഭുതമായി മാറുന്നത്. ഇക്കാര്യങ്ങള്‍ നോക്കൂ...

  കോടീശ്വരന്‍മാരുടെ നാട്

  കോടീശ്വരന്‍മാരുടെ നാട്

  കോടീശ്വരന്‍മാരുടെയും ശതകോടീശ്വരന്‍മാരുടെയും നാടാണ് ഖത്തര്‍. അതുപോലെ തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും ഖത്തര്‍ പ്രത്യേക പരിഗണന നല്‍കുന്നു. സ്ത്രീ ഉന്നമനത്തിന് വേണ്ടി ഖത്തര്‍ ചെയ്ത കാര്യങ്ങള്‍ അറിയേണ്ടതു തന്നെ.

  കായിക മേഖലയില്‍

  കായിക മേഖലയില്‍

  ലിംഗത്തിന്റേയോ ഭാഷയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം പാടില്ലെന്ന് ഖത്തര്‍ ഭരണഘടനാ തത്വങ്ങളില്‍ പറയുന്നു. കായിക മേഖലയിലടക്കം സ്ത്രീകള്‍ക്ക് ഖത്തര്‍ എത്രയോ മുമ്പ് തന്നെ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ഗള്‍ഫിലെ പ്രമുഖ രാജ്യങ്ങള്‍ വരെ ഇപ്പോഴാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

  ശൂറാ കൗണ്‍സിലിലും വനിതകള്‍

  ശൂറാ കൗണ്‍സിലിലും വനിതകള്‍

  ഖത്തറിന്റെ സുപ്രധാന വിഭാഗമാണ് ശൂറാ കൗണ്‍സില്‍. മതകാര്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാനമായ പല നിലപാടുകളും സ്വീകരിക്കുന്ന സമിതിയാണിത്. ശൂറാ കൗണ്‍സിലിലേക്ക് നാല് വനിതകളെ നിയമിച്ചിരിക്കുകയാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി.

   ഐക്യരാഷ്ട്ര സഭയിലും

  ഐക്യരാഷ്ട്ര സഭയിലും

  ഖത്തറിലെ വനിതകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ശൂറാ കൗണ്‍സിലിലെ നിയമനം കാണുന്നത്. ഐക്യരാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും വനിതയാണ്. ശൈഖ അല്യ ബിന്‍ത് അഹ്മദ് അല്‍ഥാനിയാണ് ഐക്യരാഷ്ട്ര സഭയില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.

  വോട്ട് അവകാശം

  വോട്ട് അവകാശം

  ജിസിസിയില്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം കൊടുത്ത ആദ്യ രാജ്യവും ഖത്തര്‍ തന്നെ. സര്‍ക്കാരിന്റെ പല സുപ്രധാന വകുപ്പുകളുടെയും തലപ്പത്ത് സ്ത്രീകളാണ്. മാത്രമല്ല, നിരവധി നയതന്ത്ര പ്രതിനിധികളും വനിതകളാണ്.

  ആദ്യ വനിതാ ജഡ്ജി

  ആദ്യ വനിതാ ജഡ്ജി

  സ്വകാര്യ മേഖലയിലും ഖത്തറില്‍ നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഖത്തറില്‍ അഭിഭാഷക രംഗത്ത് വനിത ആദ്യമെത്തിയത് 2000ത്തിലാണ്. ഇവര്‍ തന്നെയാണ് രാജ്യത്തിന്റെ ആദ്യ വനിതാ ജഡ്ജിയും. ശൈഖ മഹാ മന്‍സൂര്‍ അല്‍ഥാനിയാണ് ഈ വനിത.

  ഗള്‍ഫിലെ ആദ്യ വനിതാ മന്ത്രി

  ഗള്‍ഫിലെ ആദ്യ വനിതാ മന്ത്രി

  ഗള്‍ഫ് മേഖലയില്‍ ആദ്യ വനിതാ മന്ത്രി ഖത്തറിലാണ് ചുമതലയേറ്റത്. 2003ല്‍ വിദ്യാഭ്യാസ മന്ത്രിയായ ശൈഖ അഹ്മദ് അല്‍ മഹ്മൂദ് ആണിത്. തുടര്‍ന്ന് സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ഖത്തര്‍ കോടികള്‍ വകയിരുത്തുകയും ചെയ്തു.

  ഖത്തര്‍ നമ്പര്‍ വണ്‍

  ഖത്തര്‍ നമ്പര്‍ വണ്‍

  കായിക രംഗത്ത് ഖത്തറില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് 1998ലാണ്. 2000ത്തില്‍ വനിതകള്‍ക്ക് വേണ്ടി പ്രത്യേക സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തു. ഇതൊക്കെ വനിതകള്‍ക്ക് ഖത്തര്‍ നല്‍കിയ പ്രധാന്യമാണെങ്കിലും മറ്റു ചില കാര്യങ്ങളിലും ഖത്തര്‍ നമ്പര്‍ വണ്‍ ആണ്. ഏതാണ് ആ കാര്യങ്ങള്‍..

  പ്രതിശീര്‍ഷ വരുമാനം

  പ്രതിശീര്‍ഷ വരുമാനം

  ലോകത്തിലെ ഏറ്റവും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യം ഖത്തറാണ്. 93.84 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഖത്തറിന്റെ പ്രതിശീര്‍ഷ വരുമാനം. ഖത്തറിനടുത്ത് പോലും അയല്‍രാജ്യങ്ങള്‍ എത്തിയിട്ടില്ല. 30000 കോടീശ്വരന്മരുള്ള രാജ്യമാണ് ഖത്തര്‍.

  വിദ്യാഭ്യാസവും ആരോഗ്യവും

  വിദ്യാഭ്യാസവും ആരോഗ്യവും

  വിദ്യാഭ്യാസ കാര്യത്തില്‍ ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനത്താണ്. ആരോഗ്യ കാര്യങ്ങളിലും മേഖലയില്‍ ഖത്തര്‍ തന്നെ നമ്പര്‍ വണ്‍. ലോകത്ത് ആറാം സ്ഥാനവും ഖത്തര്‍ നിലനിര്‍ത്തുന്നു.

  അഴിമതിയില്‍

  അഴിമതിയില്‍

  അഴിമതിക്കെതിരേ സൗദി അറേബ്യ ശക്തമായ നടപടികള്‍ സ്വീകരിച്ചത് അടുത്തിടെ പ്രധാന വാര്‍ത്തയായിരുന്നു. രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്ത സൗദിയുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ അഴിമതിക്കെതിരേ പോരാടുന്ന ലോകരാജ്യങ്ങളില്‍ 20ാം സ്ഥാനമാണ് ഖത്തറിനുള്ളത്.

   തൊഴിലില്ലായ്മ ഖത്തറിലില്ല

  തൊഴിലില്ലായ്മ ഖത്തറിലില്ല

  തൊഴിലില്ലായ്മ ഖത്തറിലില്ല. മറ്റു ജിസിസി രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ വലിയ വിഷയമാണ്. സ്വദേശി വല്‍ക്കരണം പല ജിസിസി രാജ്യങ്ങളും നടപ്പാക്കിയത് സ്വന്തം പൗരന്‍മാര്‍ക്ക് ജോലി കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

  1.1 ലക്ഷം കോടി

  1.1 ലക്ഷം കോടി

  1.1 ലക്ഷം കോടി ഖത്തരി റിയാല്‍ ബാങ്ക് ആസ്തിയുടെ ഖത്തറിന്. 30000 കോടി ഡോളറിന്റെ പരമാധികാര ഫണ്ടും ഖത്തറിനുണ്ട്. മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉപരോധം ചുമത്തിയ ശേഷം ഈ ഫണ്ടില്‍ നിന്ന് നേരിയ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്.

  ഇന്റര്‍നെറ്റ് വേഗത

  ഇന്റര്‍നെറ്റ് വേഗത

  ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നാണ് ദോഹയിലെ ഹമദ് വിമാനത്താവളം. ഗള്‍ഫില്‍ ഇന്റര്‍നെറ്റ് വേഗത ഏറ്റവും കൂടുതലുള്ളത് ഖത്തറിലാണ്. പെട്രോ കെമിക്കല്‍ ഉല്‍പ്പാദനത്തില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഖത്തറിന്.

  പ്രകൃതി വാതക പാടം

  പ്രകൃതി വാതക പാടം

  ഇറാനുമായി ചേര്‍ന്നാണ് ഖത്തറിന്റെ പ്രകൃതി വാതക പാടങ്ങള്‍ കിടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക മേഖലയും ഇതാണ്. 1500 കോടി വീപ്പ അസംസ്‌കൃത എണ്ണ ഖത്തറിന്റെ കൈവശമുണ്ട്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവിധ നേട്ടങ്ങള്‍ക്ക് അവകാശിയാണ് ഖത്തര്‍.

  വിദേശികള്‍ക്ക് വേണ്ടി

  വിദേശികള്‍ക്ക് വേണ്ടി

  ഇതിനെല്ലാം പുറമെ രാജ്യത്തെ വിദേശികളും സ്വദേശികളും ഉള്‍പ്പെടെ എല്ലാ ജനങ്ങളും ഖത്തര്‍ ഭരണകൂടത്തെ സ്‌നേഹിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറിലെത്താം. വിദേശികള്‍ക്ക് കുറഞ്ഞ കൂലിയും ഖത്തര്‍ നിശ്ചയിച്ചിട്ടുണ്ട്.

  സൗദി കമ്പനികള്‍ക്ക് ചാകര; പണം ചാക്കില്‍കിട്ടും!! ജീവനക്കാര്‍ക്കും ആഹ്ലാദം, രാജാവ് ഉത്തരവിട്ടു

  ഷക്കീലയും സൈറയും രമയും; ഇത് പെണ്‍ഗുണ്ടകളുടെ ലോകം!! പുരുഷന്‍മാര്‍ വരച്ച വരയില്‍

  English summary
  Qatar promotes key role for women in all sectors and Special gains

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്