കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ അടിമുടി മാറി പരിഷ്‌കാരം, എല്ലാ പരിശോധനയും സ്വദേശത്ത്, കൊച്ചിയിലും കേന്ദ്രം

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തർ പരിഷ്കാരങ്ങള്‍ക്കൊരുങ്ങുന്നു | Oneindia Malayalam

ദോഹ: ഖത്തറിലേക്ക് ജോലിക്ക് വരുന്നവര്‍ സ്വദേശത്ത് വച്ചുതന്നെ വൈദ്യപരിശോധന നടത്തണം. ഇക്കാര്യം നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടില്ല. ഘട്ടങ്ങളായി എല്ലാ രാജ്യക്കാര്‍ക്കും ബാധകമാക്കും.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏട്ട് രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നടപ്പായിട്ടില്ല. നാല് മാസത്തിനകം പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അറബ് ലോകം പൊട്ടിത്തെറിയുടെ വക്കില്‍? സൗദിയും ഇറാനും ലക്ഷ്യമിടുന്നത്; മൂന്നാംലോക യുദ്ധം!!അറബ് ലോകം പൊട്ടിത്തെറിയുടെ വക്കില്‍? സൗദിയും ഇറാനും ലക്ഷ്യമിടുന്നത്; മൂന്നാംലോക യുദ്ധം!!

ഐസിസ് ഭീകരരും അമേരിക്കയും ഒത്തുകളിച്ചു; രക്ഷപ്പെടാന്‍ സഹായിച്ച് ബ്രിട്ടനും, ഞെട്ടുന്ന റിപ്പോര്‍ട്ട്ഐസിസ് ഭീകരരും അമേരിക്കയും ഒത്തുകളിച്ചു; രക്ഷപ്പെടാന്‍ സഹായിച്ച് ബ്രിട്ടനും, ഞെട്ടുന്ന റിപ്പോര്‍ട്ട്

ആലോചനകള്‍ക്ക് ശേഷം

ആലോചനകള്‍ക്ക് ശേഷം

ജോലിക്കായി എത്തുന്നവര്‍ ഖത്തറില്‍ വന്ന ശേഷമായിരുന്നു വൈദ്യ പരിശോധന നടത്തിയിരുന്നത്. ഇതുവഴി പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. നേരത്തെ ഇക്കാര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

എല്ലാം സ്വദേശത്ത്

എല്ലാം സ്വദേശത്ത്

ഇനി സ്വദേശത്ത് വച്ച് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കണം ജോലി തേടിയെത്തുന്നവര്‍ ഖത്തറില്‍ ഇറങ്ങേണ്ടത്. ഇത്തരം പരിശോധനകള്‍ക്ക് ആഭ്യന്തര മന്ത്രാലയം പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. ഈ ഏജന്‍സിക്ക് കീഴിലുള്ള അല്ലെങ്കില്‍ ഇവരുടെ അംഗീകാരമുള്ള കേന്ദ്രങ്ങളിലായിരിക്കണം വൈദ്യ പരിശോധന നടത്തേണ്ടത്.

കൊച്ചിയില്‍ സൗകര്യം

കൊച്ചിയില്‍ സൗകര്യം

ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ പരിശോധന കേന്ദ്രമുണ്ടായിരിക്കും. മുംബൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളില്‍ വൈദ്യ പരിശോധനയ്ക്ക് സംവിധാനമൊരുക്കും. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുണ്ടാകുക.

തൊഴില്‍ കരാര്‍ ഒപ്പിടുന്നതും നാട്ടില്‍

തൊഴില്‍ കരാര്‍ ഒപ്പിടുന്നതും നാട്ടില്‍

ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന സ്വദേശത്ത് വച്ചുതന്നെ നടത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. വിരലടയാളം ഉള്‍പ്പെടെയുള്ള പരിശോധനയും തൊഴില്‍ കരാര്‍ ഒപ്പിടുന്നതും നാട്ടില്‍ തന്നെയാകും. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലീപ്പീന്‍സ്, തുണീഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ നിര്‍ദേശം ബാധകമാകും.

 സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ സഹായം

സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ സഹായം

അടുത്ത നാല് മാസത്തിനകമാണ് പുതിയ നിര്‍ദേശം നടപ്പാകുക. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ നിര്‍ദേശം വൈകാതെ ബാധകമാക്കും. സിംഗപ്പൂര്‍ ആസ്ഥാനമായ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

English summary
Qatar's new Labour Law for Medical Check Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X