കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar News: ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വം

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന ഖത്തറില്‍ ഒരുങ്ങുന്നത് വന്‍ സുരക്ഷ. വിദേശ രാജ്യങ്ങളുടെ പട്ടാളക്കാര്‍ വരെ ഖത്തറില്‍ സുരക്ഷ ഒരുക്കുന്നു. 13 രാജ്യങ്ങളുടെ പട്ടാളക്കാരാണ് സുരക്ഷയ്ക്ക് വേണ്ടി ഖത്തറില്‍ എത്തുന്നത്. ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടത് പ്രകാരമാണിത്.

മൂന്ന് പ്രദേശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറില്‍ കടലിലും കരയിലും ഒരുപോലെ സുരക്ഷയൊരുക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഓരോ വ്യക്തിയുടെയും ചെറിയ ഒരു അനക്കം പോലും ഉദ്യേഗസ്ഥര്‍ അറിയും. വലിപ്പത്തില്‍ വളരെ ചെറുതായ ഖത്തറില്‍ ഇത്രയും വലിയ സുരക്ഷ ഒരുങ്ങുന്നത് ആദ്യമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ലോകത്തെ മിക്ക വിവിഐപികളായ താരങ്ങളും ഖത്തറിലെത്താന്‍ പോകുകയാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും കളി കാണാന്‍ ഖത്തറിലേക്ക് വരും. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ എല്ലാ മേഖലകളില്‍ നിന്നും ജനങ്ങള്‍ തടിച്ചുകൂടുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്.

2

30 ലക്ഷത്തില്‍ താഴെയാണ് ഖത്തറിലെ ജനസംഖ്യ. ഇതില്‍ മൂന്ന് ലക്ഷം മാത്രമേ സ്വദേശികളുള്ളൂ. ബാക്കി വിദേശികളാണ്. ഏഴര ലക്ഷത്തോളം വരും മലയാളികള്‍. ഖത്തറിലെ വലിയ വിദേശ സമൂഹം ഇന്ത്യക്കാരാണ്. കൂടാതെ ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഖത്തറില്‍ നിരവധിയാണ്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് 15 ലക്ഷത്തോളം വിദേശികള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3

ബ്രിട്ടീഷ് നാവിക സേനയുടെ മൂന്ന് കപ്പല്‍ ഖത്തറിന്റെ സുരക്ഷാ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. കടലില്‍ എപ്പോഴും ഈ സേനയുടെ നിരീക്ഷണമുണ്ടാകും. ബഹ്‌റൈനിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളത്തിന്റെ നാവിക കപ്പലാണ് ഖത്തറിന് ചുറ്റും നിരീക്ഷണ വലയം ഒരുക്കുന്നത്. 200 സൈനികരും ഇതിലുണ്ടാകും. 16 വര്‍ഷം മേഖലയില്‍ നിരക്ഷണമൊരുക്കി പരിചയ സമ്പത്തുള്ളവരാണ് ഈ സൈനികര്‍.

4

ലോകത്തെ പ്രധാന കായിക മാമാങ്കത്തിനാണ് ഖത്തറില്‍ കളമൊരുങ്ങുന്നത്. ഈ വേളയില്‍ വന്‍തോതില്‍ ജനങ്ങളുടെ യാത്ര ഖത്തറിലേക്കും തിരിച്ചും പ്രതീക്ഷിക്കുന്നു. മാത്രമല്ല, പതിവായി തുടരുന്ന എണ്ണ-വാതക ചരക്കു കടത്തുകള്‍ സുഗമമായി നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തറില്‍ ജനമേഖലയിലെ സുരക്ഷ ബ്രിട്ടീഷ് നാവിക സേന ഏറ്റെടുത്തിട്ടുള്ളത്. ഇവര്‍ക്ക് പുറമെ മറ്റുചില രാജ്യങ്ങളുടെ നാവികരും മേഖലയില്‍ റോന്ത് ചുറ്റും.

5

ലോകത്തെ പ്രധാന വന്‍ശക്തി രാജ്യങ്ങളുമായെല്ലാം ഖത്തറിന് അടുത്ത ബന്ധമാണ്. ഈ രാജ്യങ്ങളുടെ സാങ്കേതിക-പ്രതിരോധ സഹായം ഖത്തറിന് ലഭിക്കുന്നുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സേനാ താവളം ഖത്തറിലാണുള്ളത്. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ച് ഖത്തറിന്റെ സുരക്ഷയ്ക്ക് അമേരിക്കയുടെ സഹായവും ലഭിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍

6

ഖത്തറിന്റെ പതിനായിരത്തിലധികം സൈനികരുടെ സുരക്ഷ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന മേഖലയിലുണ്ടാകും. ഇതിന് പുറമെയാണ് 13 രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ സൈനികര്‍ കൂടി എത്തുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി, പാകിസ്താന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സൈനികരെല്ലാം ഖത്തറിലെത്തും. സൈനികര്‍ക്ക് പുറമെ, കലാപം നിയന്ത്രിക്കുന്ന പോലീസ്, പോലീസ് നായകള്‍, ബോംബ് നിര്‍വീര്യമാക്കു വിദഗ്ധര്‍ എന്നിവരെല്ലാം എത്തിക്കഴിഞ്ഞു.

7

അമേരിക്കന്‍ സൈന്യം പ്രധാനമായും സാങ്കേതിക സഹായമാണ് നല്‍കുന്നത്. എട്ട് സ്റ്റേഡിയങ്ങളുടെ സുരക്ഷ ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാകും. പുറത്തുള്ള സുരക്ഷയ്ക്കാണ് മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരെ ആശ്രയിക്കുക. കൂടാതെ നിരീക്ഷണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നവരില്‍ വിദേശ സൈനികരുണ്ടാകും. രഹസ്യാന്വേഷണ വിഭാഗങ്ങളും ഖത്തറില്‍ സജീവമായി കഴിഞ്ഞു. ഖത്തറിലെത്തുന്ന ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുംവിധമാണ് സംവിധാനങ്ങല്‍ ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷംഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷം

English summary
Qatar Security Beefed Up Amid Football World Cup With The Help Of 13 Countries; All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X