കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതിയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച റേഡിയോ സ്‌റ്റേഷന്‍ അധിക്രതര്‍ പൂട്ടിച്ചു

Google Oneindia Malayalam News

ഒമാന്‍: ഫ്രഞ്ച് ഉടമസ്ഥതയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച എം.സി.ഡിയുടെ (മോണ്ടെ കാര്‍ലോ ഡ്യുവാലിയ) എന്ന അറബിക് റേഡിയോ സ്‌റ്റേഷന്റെ പ്രവര്‍ത്തനമാണ് ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഗേ ആക്ടിവിസ്റ്റ് എന്നവകാശപ്പെട്ട മുപ്പതുകാരനുമായി നടത്തിയ ചര്‍ച്ചയാണ് റേഡിയോ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.

ഒമാനി പബഌഷിങ് നിയമം അനുസരിച്ച് ജനങ്ങളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോ അശഌലത പ്രോത്സാഹിപ്പിക്കുന്നതോ ആയ ലേഖനങ്ങളോ ചര്‍ച്ചകളോ സംഘടിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ചര്‍ച്ച പ്രക്ഷേപണം ചെയ്ത് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകമായ പ്രതിഷേധമാണ് റേഡിയോ നിലയം നേരിടേണ്ടി വന്നത്. ഷട്ടിങ് ഡൗണ്‍ മോണ്ടെ കാര്‍ലോ എന്ന ഹാഷ് ടാഗില്‍ അമ്പതിനായിരത്തോളം സന്ദേശങ്ങള്‍ മണിക്കൂറുകള്‍ക്കകം ട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

girl

സംഭവത്തെ കുറിച്ച് വിശദമായ അന്യേഷണത്തിന് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഒമാന്‍ പീനല്‍കോഡ് പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികത ക്രിമിനല്‍ കുറ്റമാണ്. നിയമ ലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷം തടവും 2000 റിയാല്‍ പിഴയുമാണ് ശിക്ഷ. സ്വവര്‍ഗരതിക്കെതിരെ രാജ്യത്ത് നിയമം നിലവിലില്ലെങ്കിലും കുറ്റക്കാര്‍ക്ക് മുന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കും.

സമാനമായ സംഭവം ഒമാനില്‍ നിന്നും പുറത്തിറങ്ങുന്ന പ്രതിവാര ടാബ്‌ളോയിഡില്‍ മുന്‍പ് സംഭവിച്ചിരുന്നു. അടുത്ത ലക്കത്തില്‍ ആദ്യ പേജില്‍ വ്യക്തമായ ക്ഷമാപണം നടത്തിയതിനാലാണ് ടാബ്ലോയിഡ് വീണ്ടും പ്രസിദ്ധീകരിക്കുവാനുള്ള അനുമതി അധിക്രതര്‍ നല്‍കിയത്.

English summary
Radio station shuts down in Oman after complaints over interview with gay man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X