കോണ്‍ഗ്രസിന്റെ സംഭാവനയെന്ത്? ആ ചോദ്യം മോദിയോട് ചോദിക്കൂ, പൊളിച്ചടുക്കി രാഹുല്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

സിംഗപ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് എതിരാളികള്‍ കാലങ്ങളായി വിവിധ തരത്തിലുള്ള ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയ പക്വതയില്ലെന്നായിരുന്നു പ്രധാനമായുള്ള വിമര്‍ശനം. എന്നാല്‍ അടുത്തിടെ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ മറികടക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രസംഗങ്ങളെല്ലാം. ബര്‍ക്ലെയില്‍ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അതിന് ശേഷം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പുതിയൊരു രാഹുലിനെയാണ് കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ സിംഗപ്പുരില്‍ നടന്നൊരു സംവാദത്തില്‍ രാഹുല്‍ തന്നോട് ചോദ്യം ഉന്നയിച്ച ഒരാള്‍ക്ക് കൊടുത്ത മറുപടിയാണ് വൈറലായിരിക്കുകയാണ്. ഈ ചോദ്യോത്തര സെഷനില്‍ താരമാകാനും രാഹുലിന് സാധിച്ചു.

കോണ്‍ഗ്രസിന്റെ സംഭാവന

കോണ്‍ഗ്രസിന്റെ സംഭാവന

വളരെ കാഠിന്യമേറിയ സെഷനായിരുന്നു രാഹുലിന് സിംഗപ്പൂരിലുണ്ടായിരുന്നത്. പല ചോദ്യങ്ങളും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും കുറിച്ചുള്ളതായിരുന്നു. എന്താണ് ഇന്ത്യന്‍ സമൂഹത്തിന് കോണ്‍ഗ്രസ് നല്‍കിയ സംഭവാന എന്നായിരുന്നു പ്രധാന ചോദ്യം. ഈ ചോദ്യത്തെ വളരെ സമര്‍ത്ഥമായിട്ടാണ് രാഹുല്‍ നേരിട്ടത്. സാധാരണ ഗതിയില്‍ പ്രകോപനമുണ്ടാക്കുന്ന ചോദ്യമായിട്ടും രാഹുല്‍ ഇതിനെ സമചിത്തതയോടെ നേരിട്ടു. വേദിയില്‍ നിന്നും മോഡറേറ്ററില്‍ നിന്നും രാഹുലിന് മികച്ച രീതിയില്‍ പ്രശംസ ലഭിക്കുകയും ചെയ്തു. നേരത്തെ ബര്‍ക്ലെയില്‍ ചോദ്യം ചോദിച്ച ഒരാളോട് ചൂടായ സംഭവത്തില്‍ രാഹുല്‍ വിവാദത്തില്‍ ചാടിയിരുന്നു. അന്ന് പ്രകോപനപരമായ ചോദ്യമായിരുന്നു രാഹുല്‍ നേരിട്ടത്. എന്നാല്‍ ഇന്ന് അതില്‍ നിന്ന് പാഠം പഠിച്ച രീതിയിലായിരുന്നു രാഹുലിന്‍റെ മറുപടി.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

എന്തുകൊണ്ടാണ് നിങ്ങളുടെ കുടുംബം അതായത് കോണ്‍ഗ്രസ് കുടുംബം ഭരിക്കുമ്പോള്‍ ഇന്ത്യയുടെ ആളോഹരി വരുമാനം ലോക ശരാശരിയേക്കാള്‍ കുറഞ്ഞ രീതിയില്‍ പോകുന്നത്. കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും ഇറങ്ങിയോ അന്ന് മുതല്‍ ഇന്ത്യയുടെ ആളോഹരി വരുമാനം കുതിക്കുന്നു. ഇതെന്ത് കൊണ്ടാണെന്നായിരുന്നു ചോദ്യം. എന്നാല്‍ വളരെ ശാന്തമായിട്ടാണ് രാഹുല്‍ ഇതിനോട് പ്രതികരിച്ചത്. ചോദ്യകര്‍ത്താവ് ഇന്ത്യയില്‍ കോണ്‍ഗ്രസ് യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് ധ്വനിയിലായിരുന്നു ചോദ്യം ഉന്നയിച്ചത്. സദസ്സിലുണ്ടായിരുന്നവര്‍ ഈ ചോദ്യം ചോദിക്കുന്നത് തടസ്സപ്പെടുത്തിയിരുന്നു. വേദിയിലിരിക്കുന്ന മോഡറേറ്റര്‍ ഈ ചോദ്യം വേണമെങ്കില്‍ രാഹുലിന് അവണിക്കാമെന്നും പറഞ്ഞു.

ഏഷ്യ റീബോണ്‍

ഏഷ്യ റീബോണ്‍

ഏഷ്യ റീബോണ്‍ എന്ന പുസ്തകത്തിന്റെ രചയിതാവായ പികെ ബസുവായിരുന്നു ചോദ്യം ചോദിച്ചത്. ഇയാള്‍ ഇക്കണോമിക് ഹിസ്റ്ററി അധ്യാപകനും കൂടിയാണ് ഇയാള്‍. എന്ത് സാങ്കല്‍പ്പിക സിദ്ധാന്തം വെച്ചാണ് നിങ്ങള്‍ കോണ്‍ഗ്രസിനെ ഈ രീതിയില്‍ വിലയിരുത്തുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍ ഞാന്‍ താങ്ങളോട് ചോദ്യമാണ് ചോദിച്ചതെന്നും ഞാന്‍ ഇവിടെയെത്തിയത് ചോദ്യം ചോദിക്കാനാണെന്നുമായിരുന്നു ബസുവിന്‍രെ മറുപടി. എന്റെ സാങ്കല്‍പ്പിക സിദ്ധാന്തം എന്റെ പുസ്തകത്തില്‍ ഉണ്ടെന്നും ബസു പറഞ്ഞു. അതേസമയം മോഡ‍റേറ്ററോട് ബസുവിന്‍റെ ചോദ്യം അവഗണിക്കേണ്ടെന്നും കൃത്യമായ ഉത്തരം താന്‍ നല്‍കാമെന്നും രാഹുല്‍ പറഞ്ഞതോടെ സദസ്സില്‍ നിന്ന് കെെയ്യടികളുയര്‍ന്നു.

ഇന്ത്യന്‍ രാഷ്ട്രീയം

ഇന്ത്യന്‍ രാഷ്ട്രീയം

നിങ്ങളുടെ ചോദ്യ പ്രകാരം എനിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പങ്കില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് രാഹുല്‍ തിരിച്ച് ബസുവിനോട് ചോദിച്ചു. 2004 മുതല്‍ മുതല്‍ ഈ സമയം വരെ ഞാന്‍ അപ്രസക്തനായിരുന്നോ. ശരിക്കും നിങ്ങളൊന്നു ചിന്തിക്കു. എനിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. ഈ ചോദ്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും രണ്ട് ഉത്തരം പറയാന്‍ സാധിക്കില്ല എന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ബസു ഇതിന് മറുപടി പറഞ്ഞില്ല. പക്ഷേ വീണ്ടും ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മോഡറേറ്റര്‍ തടഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന് കോണ്‍ഗ്രസിന്‍റെ സംഭാവനകള്‍ എന്തൊക്കെയാണ് രാഹുല്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു.

ആരോടും ശത്രുതയില്ല

ആരോടും ശത്രുതയില്ല

എന്നെ വിമര്‍ശിക്കുന്നവരോടെ ഞാനൊന്നും നേടിയിട്ടില്ല എന്ന് പറയുന്നവരോട് എനിക്ക് യാതൊരു ശത്രുതയുമില്ല. അവരെ ഞാന്‍ എന്നോട് ചേര്‍ത്തുനിര്‍ത്തുക തന്നെ ചെയ്യും. എന്നാല്‍ ഇതേ ചോദ്യം നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാന്‍ ധൈര്യമുണ്ടോ. എന്നാല്‍ ഞാന്‍ പറഞ്ഞ പോലെയായിരിക്കില്ല മോദിയുടെ മറുപടിയെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ സദസ് മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി കൈയ്യടിച്ചു. പിന്നീട് പല ചോദ്യങ്ങളും ഉയര്‍ന്നെങ്കിലും പലതും വ്യക്തതയില്ലാത്തവയായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്നും മോഡറേറ്റര്‍ രാഹുലിനോട് പറഞ്ഞിരുന്നു. അതേസമയം രാഹുലിന്റെ മറുപടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഒരിക്കലും മറക്കരുത്

ഒരിക്കലും മറക്കരുത്

ഈ 60 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന് രാജ്യത്ത് ഒരു സംഭാവനയും നല്‍കിയിട്ടില്ല എന്ന പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതില്‍ കോണ്‍ഗ്രസിന് എത്രത്തോളം പങ്കുണ്ടെന്ന് നിങ്ങള്‍ക്ക് വിസ്മരിക്കാനാവില്ല. രാജ്യത്ത് ഹരിത വിപ്ലവവും ടെലികോമും വിജയകരമായി നടപ്പിലാക്കിയത് കോണ്‍ഗ്രസാണ്. കഴിഞ്ഞ കാലത്തിനിടയില്‍ ഇന്ത്യയെ ലോകശക്തിയായി മാറ്റിയത് ആരുടെയും കഴിവല്ല. ഇന്ത്യന്‍ ജനതയുടെ മഹത്വം കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. ഇതൊന്നും നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പുതിയൊരു പുസ്തകം എഴുതുക തന്നെ വേണമെന്ന് ബസുവിനോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നന്നാകുമോ? കുടുംബവാഴ്ച അവസാനിപ്പിക്കും എന്ന സൂചനയുമായി സോണിയ തന്നെ... ഭാവിയില്‍?

കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ രാഹുല്‍ ആഘോഷത്തില്‍; ഫേസ്ബുക്കില്‍ അണികളുടെ രോഷപ്രകടനം

ഷമിക്ക് കുരുക്കിട്ട് ഭാര്യ; സഹോദരനൊപ്പം നിര്‍ബന്ധിച്ച് മുറിയിലിട്ട് പൂട്ടി, വിവാദം കത്തുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandhi grilled in singapore says you wouldnt dare with pm modi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്