ശ്രീലങ്കയുടെ അവസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ കഴിവില്ലായ്മ; തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ
കൊളംബോ: സാമ്പത്തിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ കഴിവില്ലായ്മ കൊണ്ട് നിലവിലെ സര്‍ക്കാര്‍ രാജ്യത്തെ ആഴത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി നമ്മുടെ കാലത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. നമ്മുടെ സര്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ ക്യൂ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ തെരുവിലിറങ്ങാന്‍ ഒരു കാരണവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം സംഭവിക്കുന്നത് രാജ്യത്തെ ഗോതബായ രാജപക്സെ സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് റനില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തി. 2019ല്‍ താന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മൂലധന മിച്ചത്തോടെ ആരോഗ്യകരമായ നിലയിലായിരുന്നുവെന്നും എന്നാല്‍ നിലവിലെ സര്‍ക്കാരിന്റെ കഴിവുകേടാണ് ജനങ്ങളെ തെരുവിലിറക്കിയതെന്നും വിക്രമസിംഗെ പറഞ്ഞു.

കടുത്ത സാമ്പത്തിക സ്ഥിതി രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചു, ഇപ്പോള്‍ രാജ്യത്ത് സംഭവിക്കുന്നത് ഒരു ദുരന്തമാണ്. രണ്ട് വര്‍ഷക്കാലം, ഈ സര്‍ക്കാര്‍ സാമ്പത്തിക പ്രശ്നങ്ങളുടെ എല്ലാ സൂചനകളും അവഗണിച്ചു. 2019 ല്‍ ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മിച്ച ബജറ്റ് ഉണ്ടായിരുന്നു, അടയ്ക്കാന്‍ ആവശ്യമായ പണം ഉണ്ടായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു- വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഐഎംഎഫിലേക്ക് ദുരിതാശ്വാസത്തിനായി പോകാതെ സമയോചിതമായ ഇടപെടലുകള്‍ നടത്താത്തതിന് നിലവിലെ സര്‍ക്കാരിനെ വിക്രമസിംഗെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഇനി സര്‍ക്കാര്‍ ഐ എം എഫിനെ സമീപിച്ചാലും അര്‍ത്ഥവത്തായ എന്തെങ്കിലും ആശ്വാസം വരാന്‍ വളരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സംഘം ഐ എം എഫിനെ സമീപിക്കുമെന്നാണ് വിവരം.
സര്‍ക്കാരിന് കരുതല്‍ ശേഖരത്തില്‍ ആവശ്യത്തിന് വിഭവങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല, ഇപ്പോള്‍ അവര്‍ കടം തിരിച്ചടക്കുന്നതിന് അടയ്ക്കുന്നതിന് മുന്‍നിര കയറ്റുമതി കമ്പനികളില്‍ നിന്ന് കടം വാങ്ങാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ശ്രീലങ്കയെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പ്രസിഡന്റ് ഗോതബയ രജപക്സെക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ, ഭക്ഷണം, ഇന്ധനം, വൈദ്യുതി ക്ഷാമം എന്നിവയെച്ചൊല്ലിയുള്ള കൂടുതല്‍ പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രീലങ്കന്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications