അഫ്ഗാനിസ്ഥാന്‍ : എല്ലാത്തിനും കാരണം ബൈഡന്‍, രാജിവെക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ നിരാശാജനകമായ വാര്‍ത്തകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സൈന്യം രാജ്യത്ത് നിന്നും പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ രാജ്യത്തിന്‍റെ ഓരോ പ്രദേശങ്ങള്‍ കീഴടക്കി ഒടുവില്‍ തലസ്ഥാനമായ കാബൂളും കഴിഞ്ഞ ദിവസത്തോടെ അധീനപ്പെടുത്തിയിരിക്കുകയാണ്.
Recommended Video
പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കടന്ന് കയറിയ താലിബാന്‍ രാജ്യത്തിന്‍റെ പേര് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് മാറ്റുകയും ചെയ്തു. കൊട്ടാരം താലിബാന്‍ കീഴടക്കുന്നതിന് മുമ്പായി പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഇതിനിടയിലാണ് അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ജോ ബൈഡന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്.
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന ; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും

താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുത്ത പശ്ചാത്തലത്തില്‍ തന്റെ പിൻഗാമിയായ ജോ ബൈഡന്‍ രാജിവെക്കണമെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത്. 'അഫ്ഗാനിൽ സംഭവിക്കാനിടയായ നാണക്കേടിന് ജോ ബൈഡൻ രാജിവെക്കണം''- ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തില്‍ ബൈഡന്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അത്യന്തം അപമാനകരമാണെന്നും അഫ്ഗാനിസ്താന് വേണ്ടി ബൈഡന്‍ ചെയ്തത് ഐതിഹാസികമാണെന്ന് ട്രംപ് നേരത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിലെ താലിബാന്‍ അധിനിവേശം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

യുഎസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊര്‍ജ്ജനയങ്ങളിലും ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനവും ട്രംപ് അഴിച്ച് വിട്ടു. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള ധാരണയുണ്ടാക്കിയത് ട്രംപ് ആയിരുന്നുവെന്നും യു.എസിലെ ഭൂരിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കുന്നതായും എന്നായിരുന്നു ജോ ബൈഡന്‍റെ മറുപടി.

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ എത്തിയ അമേരിക്കന്‍ സൈന്യമായിരുന്നു അന്ന് രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്നു താലിബാന്‍ ഭരണത്തെ പുറത്താക്കിയത്. 20 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിൻവാങ്ങുമ്പോള്‍ താലിബാന്‍ പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തിലേക്ക് തിരിച്ച് വരുന്നതുമാണ് കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ചർച്ചയിലാണ് കഴിഞ്ഞ മേയ് മാസത്തോടെ പൂർണമായി അഫ്ഗാൻ വിടുമെന്ന് അമേരിക്കന്‍ സൈന്യം തീരുമാനിച്ചത്. അതാണ് മാസങ്ങൾ കഴിഞ്ഞ് പൂർത്തിയാകുന്നത്. യുഎസ് സേനയുടെ മടക്കം ആഗസ്റ്റ് അവസാനം പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, കാബൂളിലെ വിമാനത്താവളം അടച്ചു. ഇതോടെ ഇന്ത്യക്കാരുള്‍പ്പടേയുള്ളവരുെ തിരിച്ചുവരവ് ആശങ്കയിലായി. വാണിജ്യ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നാറ്റോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാൻ വ്യോമമേഖലയില്‍ സുരക്ഷ മോശമായതിനാൽ പൈലറ്റുമാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് തങ്ങളുടെ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications