കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രയേല്‍ സൈന്യം ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ജറുസലേം: അല്‍ജസീറയുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറെ ഇസ്രയേല്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അഖ്‌ലെയാണ് കൊല്ലപ്പെട്ടത്. ഇവര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ഉള്ളത്. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ റെയ്ഡിനെ കുറിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് കൊല്ലപ്പെട്ടത്. റെയ്ഡിനെത്തിയ ഇസ്രയേല്‍ സൈന്യം ഇവരെ വെടിവെച്ച് കൊന്നു എന്നാണ് അല്‍ ജസീറ ആരോപിക്കുന്നത്. അല്‍ ജസീറയും പലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അറബിക് ന്യൂസ് സര്‍വീസിലെ വളരെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ് ഷിരീന്‍. ഇസ്രയേല്‍ സൈന്യവും ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

1

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പലസ്തീന്‍ വിമത ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമാണിത്. ഉത്തര വെസ്റ്റ് ബാങ്കിലാണ് ഈ അഭയാര്‍ത്ഥി ക്യാമ്പുള്ളത്. അതേസമയം മനപ്പൂര്‍വം മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊന്നതാണെന്ന ആരോപണങ്ങളെ ഇസ്രയേല്‍ സൈന്യം തള്ളി. ഒരിക്കലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടാറില്ലെന്ന് സൈനിക വക്താവ് പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പലസ്തീനുമായി ചേര്‍ന്ന് സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമതരും സൈന്യവും തമ്മില്‍ ഇവിടെ വെടിവെപ്പുണ്ടായതായി ഇസ്രയേല്‍ പറയുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന കാര്യം അന്വേഷിക്കുകയാണ്. ഫലസ്തീന്‍ തോക്കുധാരികള്‍ മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചിട്ടതാണോ എന്നതും അന്വേഷിക്കും. ഇവര്‍ കൊല്ലപ്പെടുമ്പോള്‍ പ്രസ് എന്നെഴുതി ജാക്കറ്റ് ധരിച്ചിരുന്നതായി എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ലോകത്തോട് ഇസ്രയേല്‍ സൈന്യത്തിനെ ഈ കൊലപാതകത്തിന് ഉത്തരവാദികളാക്കണമെന്ന് അല്‍ ജസീറ ആവശ്യപ്പെട്ടു. മനപ്പൂര്‍വം ടാര്‍ഗറ്റ് ചെയ്താണ് ഷിരീനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ ആരോപിച്ചു.

ക്രൂരമായ കൊലപാതകമാണ് അരങ്ങേറിയത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവര്‍ കാറ്റില്‍ പറത്തി. ഇസ്രയേല്‍ സൈന്യം പലസ്തീനിലെ ഞങ്ങളുടെ മാധ്യമ പ്രതിനിധിയെ അതിദാരുണമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ ആരോപിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ മറ്റൊരു അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അലി അല്‍ സമൂദിക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി ഇസ്രയേല്‍ സൈന്യം ജെനിനില്‍ തുടര്‍ച്ചയായി സൈനിക നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ മേഖലയില്‍ നിന്ന് തുടര്‍ച്ചയായി ഇസ്രയേലിന് നേരെ ആക്രമണമുണ്ടാവുന്നതായിട്ടാണ് റിപ്പോര്‍ട്ട്. തോക്കുധാരികളായ പലസ്തീനികള്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. അതേസമയം പലസ്തീന്‍ സര്‍ക്കാര്‍ ഷിരീനെ വിചാരണ ചെയ്ത് വധിച്ചതാണെന്ന് ആരോപിച്ചു. വെസ്റ്റ് ബാങ്ക് അധിനിവേശത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പലസ്തീന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ചിന്തന്‍ ശിവിര്‍, പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുവരുംകോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ചിന്തന്‍ ശിവിര്‍, പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുവരും

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
reporter hireen abu akleh shot dead by israel forces alleges al jazeera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X