റാവല്‍പിണ്ടി ആശുപത്രി സ്ഫോടനത്തില്‍ ജെയ്‌ഷെ ഇ തലവന്‍ മസൂദ് അസറിന് പരിക്കേറ്റതായി സംശയം
ദില്ലി: റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ 10 പേരില്‍ ജയ്‌ഷെ ഇ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറും ഉള്‍പ്പെടുന്നതായി സംശയം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ശ്രമിക്കുമ്പോഴും പാകിസ്താന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നില്ല. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അസര്‍ ചികിത്സയിലാണ്. സ്ഫോടനത്തില്‍ അസ്ഹറിനും മറ്റ് 10 പേര്‍ക്കും പരിക്കേറ്റെന്ന വാര്‍ത്ത ഒരു ടെലിഗ്രാം ചാനല്‍ പുറത്തുവിട്ടിരുന്നു.
ബീഹാർ മസ്തിഷ്ക ജ്വര മരണ സംഖ്യ ഉയരുന്നു: വെളിവാകുന്നത് മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരാജയമോ?
ഞായറാഴ്ച രാത്രി വൈകി നിരവധി ഉപയോക്താക്കള്‍ സ്ഫോടനത്തിന്റെ വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായി ചിലര്‍ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ഡയാലിസിസിനായി പാകിസ്ഥാന്‍ ആര്‍മി നടത്തുന്ന ആശുപത്രിയില്‍ അസര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ വീഡിയോ അഹ്‌സാന്‍ ഉല്ലാ മിയഖൈല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ റാവല്‍ പിണ്ടിയിലെ മിലിട്ടറി ആശുപത്രിയില്‍ വന്‍ സ്‌ഫോടനം, പരിക്കേറ്റ 10 പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി എന്ന ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെയും ഇവിടെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ വന്‍ സുരക്ഷയാണ് പട്ടാളം സ്വീകരിക്കുന്നതെന്നും ഈ വാര്‍ത്ത പുറത്തു വിടരുതെന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലക്കോട്ട് ആക്രമണത്തില്‍ നിന്നും അസര്‍ രക്ഷപ്പെട്ടിരുന്നു. ഇതിന് കാരണം അയാള്‍ അന്ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലായതിനാലാകാം എന്ന് കരുതുന്നു.
ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതിയാണ് തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തിയത്. 49 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.