കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ നിരോധിയ്ക്കുന്നു, കാരണം കേട്ടാല്‍ ഞെട്ടും

  • By Meera Balan
Google Oneindia Malayalam News

ബ്രസവില്ലേ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ പര്‍ദ്ദ നിരോധിയ്ക്കുന്നു. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിയ്ക്കാന്‍ വേണ്ടിയാണ് മുഖം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പര്‍ദ്ദ ഉള്‍പ്പടെ മുഖം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം.ഇസ്ലാമിക് ഹൈ കൗണ്‍സില്‍ പ്രസിഡന്റ് ഇല്‍ ഹാദ്ജി ദബ്രില്‍ ബൊപാക ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

മധ്യ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ തന്നെ മുസ്ലിങ്ങള്‍ വളരെ കുറവായ രാജ്യമാണ് റിപ്പബ്ളിക് ഓഫ് കോംഗോ. എണ്‍പതിനായിരത്തോളം മുസ്ലിങ്ങള്‍ മാത്രമാണ് രാജ്യത്തുള്ളതെന്ന് ഇസ്ലാമിക് നേതാവായ ഹാദ്ജി ദബ്രീല്‍ പറയുന്നു. പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയോട് ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ യാതൊരു തരത്തിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയിട്ടില്ലെന്ന് നേതാവ് പറയുന്നു.

Veil

ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ കോംഗോയില്‍ 10 ശതമാനത്തോളം മാത്രമാണ് മുസ്ലീം ജനസംഖ്യ. ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ പലതും ഇസ്ലാമിക തീവ്രവാദികള്‍ ഉള്‍പ്പടെയുള്ളവരുടെ ആക്രമണങ്ങളില്‍ വലയുമ്പോള്‍ കോംഗോ വ്യത്യസ്തമാവുകയാണ്. തീവ്രവാദികള്‍ രാജ്യത്ത് കടന്ന് കൂടാതിരിയ്ക്കാനാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.

അയല്‍ രാജ്യങ്ങളില്‍ നിന്ന് പര്‍ദ്ദയും മറ്റും ധരിച്ച് ഒട്ടേറെപ്പേര്‍ കോംഗോയിലെ പള്ളികളില്‍ തങ്ങുന്നുണ്ട്. ഇത്തരത്തില്‍ അഭയാര്‍ഥികളായി എത്തുന്നവരെപ്പോലും നിരീക്ഷിയ്ക്കുന്നതിന് പര്‍ദ്ദ നിരോധനം സഹായിക്കുമെന്നാണ് കരുതുന്നത്. സ്വദേശികള്‍ അല്ലാത്തവര്‍ രാജ്യത്തേയ്ക്ക് എത്തുന്നതിനെ ഏറെ സംശയത്തോടെയാണ് കോംഗോ നിരീക്ഷിയ്ക്കുന്നത്.

English summary
Republic of Congo bans full-face veils in attempt to prevent religious extremist attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X