വാനാക്രൈയ്ക്ക് പിന്നിൽ ഉത്തരകൊറിയ!! ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്, ആദ്യത്തെ ഇര യുഎസ്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റാന്‍സംവെയർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയാണെന്ന സൂചനയുമായി കമ്പ്യൂട്ടർ ഗവേഷകർ. വാനാക്രൈ എന്ന മാല്‍വെയർ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ ആണെന്ന് തെളിയിക്കുന്ന സാങ്കേതിക രേഖകൾ ലഭിച്ചതായി സൈബർ സുരക്ഷാ വിദഗ്ദരാണ് ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് 150ഓളം രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം വരുന്ന കമ്പ്യൂട്ടറുകളെയാണ് വെള്ളിയാഴ്ച മുതൽ വാനാക്രൈ ആക്രമിച്ചത്.

പതിനാറാം വയസ്സില്‍ ആദ്യമായി സെക്‌സ് ചെയ്തു, സണ്ണി ലിയോണിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍ 

ലസാറസ് ഗ്രൂപ്പ് നേരത്തെ ഉപയോഗിച്ചുവന്ന പ്രോഗ്രാമുകളിലാണ് വന്നാക്കരൈ സോഫ്റ്റ് വെയർ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കാസ്പെർസ്കി ലാബും സിമാന്‍റെകും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ചേർത്തുവെച്ച് ലോകത്തെ വിവിധ സൈബർ വിദഗ്ദരും ഉത്തരകൊറിയയാണ് ഹാക്കിംഗിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു.

 കാസ്പെര്‍സ്കി ലാബിന്‍റെ കണ്ടെത്തൽ

കാസ്പെര്‍സ്കി ലാബിന്‍റെ കണ്ടെത്തൽ

വന്നാക്രൈയുടെ ഉറവിടവും ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നതായി സൈബർ വിദഗ്ദരും കാസ്പെർസ്കി ലാബ് ഗവേഷകരും ചൂണ്ടിക്കാണിക്കുന്നതെന്ന് കുർട്ട് ബോംബ്ഗാർട്ട്നറിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

കാസ്പെർസ്കി ലാബും സിമാന്‍റെകുമാണ് ലോകത്തെ മുഴുവൻ ഭീഷണിയിലാക്കിയ വന്നാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ്ക്ക് പങ്കുണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത്. ഗൂഗിൾ സുരക്ഷാ ഗവേഷക നീല്‍ മേത്തയുടെ ട്വീറ്റിൽ പറയുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ ഇരുകൂട്ടരും വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത ആക്രമണത്തിന്റെ വേഗത തിങ്കളാഴ്ചത്തേയ്ക്ക് മന്ദഗതിയിൽ ആവുകയായിരുന്നു.

അമേരിക്ക കൊറിയയെ സംശയിക്കുന്നു!!

അമേരിക്ക കൊറിയയെ സംശയിക്കുന്നു!!

കാസ്പെർസ്കി ലാബും സിമാന്‍റെകും നടത്തിയ ഗവേഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ലോകത്തെ എൻഫോഴ്സ്മെന്‍റ് ഏജന്‍സികൾ

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യത്തിൽ അകപ്പെട്ട ഉത്തരകൊറിയയുടെ സ്ഥിതി മെച്ചപ്പെടുത്താൻ ലസാറസ് ഹാക്കർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് കണ്ടെത്തൽ. ബംഗ്ലാദേശ് സെൻട്രൽ ബാങ്കിൽ നിന്ന് ലസാരൂസ് നേരത്തെ 81 മില്യൺ ഡോളര്‍ മോഷ്ടിച്ചതായി സൈബർ സുരക്ഷാ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങള്‍ ഉത്തരകൊറിയയിൽ നിന്ന് പുറത്തുവന്നിട്ടില്ല.

 കോടിക്കണക്കിന് രൂപ കൈക്കലാക്കി

കോടിക്കണക്കിന് രൂപ കൈക്കലാക്കി

വന്നാക്രൈയെ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണം വഴി ഹാക്കർമാർ ഏഴ് ലക്ഷം മില്യൺ കൈക്കലാക്കിയെന്നാണ് കണക്ക് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുന്നതാണ് ഹാക്കര്‍മാരുടെ രീതി. എന്നാല്‍ പണം നൽകിയവർക്ക് വിവരങ്ങളും രേഖകളും തിരിച്ചുകിട്ടിയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

ഇന്ത്യയും റഷ്യയും ഇരകള്‍

ഇന്ത്യയും റഷ്യയും ഇരകള്‍

സൈബർ ആക്രമണത്തിന്റെ ലക്ഷ്യം പണം മാത്രമായിരുന്നില്ലെന്ന പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. റഷ്യ, ഇന്ത്യ, തായ് വാൻ, ഉക്രയിന്‍ എന്നീ രാഷ്ട്രങ്ങളാണ് വന്നാക്രൈ ആക്രമണത്തിന് ഏറ്റവുമധികം ഇരകളായത്. മണിക്കൂറിൽ 9000ത്തിലധികം കമ്പ്യൂട്ടറുകളാണ് ഹാക്കർമാർ തങ്ങളുടെ വരുതിയിലാക്കിയ ശേഷം തകർത്തത്. യുഎസിലും യൂറോപ്പിലും ഉപയോഗിച്ച

അമേരിക്ക തിരിച്ചറിഞ്ഞു

അമേരിക്ക തിരിച്ചറിഞ്ഞു

വെള്ളിയാഴ്ച ലോകത്ത് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിർണ്ണായകമായത് കാസ്പെർസ്കിയുടേയും സിമാന്റെകിനേയും ഗവേഷണങ്ങളായിരുന്നു. വന്നാക്രൈ അല്ലെങ്കിൽ വന്നാ ഡിക്രിപ്റ്റർ എന്ന റാൻസംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബർ ആക്രമണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയാണ് ആദ്യം തിരിച്ചറിഞ്ഞത്.

ഫയലുകൾക്ക് ഭീഷണി

ഫയലുകൾക്ക് ഭീഷണി

കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തിട്ടുള്ള വിരങ്ങൾ ലോക്ക് ചെയ്ത ശേഷം ബിറ്റ്കോയിൻ ആയി വലിയ തുക ആവശ്യപ്പെട്ട് ഫയലുകൾ അൺലോക്ക് ചെയ്യുന്നതാണ് റാൻസംവെയറിന്റെ പ്രവർത്തനരീതി. എന്നാൽ ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകിയിട്ടില്ലെങ്കില്‍ മണിക്കൂറുകൾക്ക് ശേഷം ഫയലുകള്‍ നശിപ്പിച്ച് കളയുകയും ചെയ്യും. ലോകത്തെ 150 രാഷ്ട്രങ്ങളാണ് സൈബർ ക്രിമിനലുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്പെയിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സർക്കാര്ഡ‍ ഏജൻസികൾ എന്നിവയും സൈബർ കുറ്റവാളികൾ ആക്രമിക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

 ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാൻസംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണൽ ഹെൽത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്കോട്ട്ലന്റിൽ 13 നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റുകളും റാംസംവെയർ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകൾ മെസേജുകളായി 300 ഡോളർ ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഇരകൾക്ക് മുന്നിൽ വൈറസ് വയ്ക്കുന്ന ആവശ്യം.

22 കാരന്റെ ബുദ്ധി തുണച്ചു

22 കാരന്റെ ബുദ്ധി തുണച്ചു

റാൻസംവെയറിന്‍ററെ അപടകം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് കമ്പ്യൂട്ടർ ഗവേഷകനായ മാൽവെയർ ടെക് എന്ന യുവാവിന്റെ ബുദ്ധിയാണ്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ആക്രമണത്തെ പ്രതിരോധിക്കാനും മാൽവെയർ ടെക് തന്ത്രങ്ങൾ മെനഞ്ഞു. തിങ്കളാഴ്ച മറ്റൊരു സൈബർ ആക്രമണം നടക്കുമെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

20കാരായ രണ്ട് കമ്പ്യൂട്ടർ ഗവേഷകരാണ് റാൻസംവെയര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞ് സോഫ്റ്റ് വെയറിന്‍റെ കിൽ സ്വിച്ച് ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുള്ളത്. താല്‍ക്കാലികമായി മാൽവെയറിനെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കമ്പ്യൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ചില നെറ്റ് വർക്കുകളിൽ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാ വീഴ്ച നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.
l

English summary
Cyber security researchers have found technical evidence they said could link North Korea with the global WannaCry. Kaspersky and Symantec presents details.
Please Wait while comments are loading...