സൗദി കിരീടാവകാശിയെ അധികാരത്തിലെത്തിച്ചത് താനെന്ന് ട്രംപ് വമ്പ് പറഞ്ഞതായി വെളിപ്പെടുത്തല്‍!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അധികാരത്തിലെത്തിച്ചത് താനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീമ്പിളക്കിയതായി വെളിപ്പെടുത്തല്‍. തന്റെ ആദ്യവര്‍ഷത്തെ പ്രധാന ഭരണനേട്ടങ്ങളിലൊന്നായാണ് ട്രംപ് ഇതിനെ കണ്ടിരുന്നതെന്നും വൈറ്റ് ഹൗസിന്റെ അരമന രഹസ്യങ്ങളറിയുന്ന മിഖായേല്‍ വോള്‍ഫ് പറയുന്നു. ഫയര്‍ ആന്റ് ഫ്യൂരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള വൈറ്റ്ഹൗസിന്റെ ഉള്ളുകള്ളികള്‍ ചര്‍ച്ച ചെയ്യുന്നത്.

മോഷ്ടിച്ച എടിഎം കാര്‍ഡുകള്‍ വഴി ട്രാഫിക് പിഴ അടച്ചുകൊടുക്കുന്ന സംഘം അറസ്റ്റില്‍

'ഞങ്ങളുടെ ആളെ അധികാരത്തിക്കാന്‍ നമുക്ക് സാധിച്ചു' എന്ന് സൗദിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അധികാരമാറ്റത്തെക്കുറിച്ച് ട്രംപ് തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. 2017 ജൂണിലായിരുന്നു തന്റെ പേരക്കുട്ടിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശി സ്ഥാനത്തുനിന്ന് മാറ്റി മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അധികാരത്തിലെത്തിക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് തയ്യാറായത്. ഇത് അമേരിക്കയുടെ സമ്മര്‍ദ്ദഫലമായിട്ടായിരുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. അവയെ ശരിവയ്ക്കുന്നതാണ് പുസ്തകത്തിലെ പുതിയ വെളിപ്പെടുത്തല്‍. പൊതുവെ സൗദി അറേബ്യ പിന്തുടര്‍ന്നുവരുന്ന കുടുംബപരമായ പിന്തുടര്‍ച്ചാ രീതിക്ക് വിരുദ്ധമായിട്ടായിരുന്നു മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിയ നടപടി.

donaldtrump

അധാകരത്തിലെത്തിയ ഉടനെ മുഹമ്മദ് ബിന്‍ സല്‍മാന് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നുനല്‍കിയിരുന്നു. അതിനു ശേഷം രണ്ട്മാസം കഴിഞ്ഞ് 2017 മെയിലാണ് ട്രംപ് സൗദി സന്ദര്‍ശിച്ചത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു അത്. തൊട്ടടുത്ത മാസം തന്നെ സൗദിയില്‍ ഭരണമാറ്റവുമുണ്ടായി.
എന്നാല്‍ വോള്‍ഫിന്റെ പുസ്തകത്തിലുള്ളതൊക്കെ കളവാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം. വൈറ്റ് ഹൗസില്‍ വോള്‍ഫിന് പ്രവേശനമില്ലായിരുന്നുവെന്നും പല തവണ അദ്ദേഹത്തെ താന്‍ മടക്കി അയച്ചിരുന്നതായും ട്രംപ് തന്നെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുസ്തകവുമായി ബന്ധപ്പെട്ട് വോള്‍ഫിനോട് താന്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. പുസ്തകത്തില്‍ മുഴുവന്‍ അസംബന്ധങ്ങളോ ദുര്‍വ്യാഖ്യാനങ്ങളോ ആണെന്നും ട്രംപ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Revelation; Donald trump is behind the Saudi crown prince appointment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്