മോഷ്ടിച്ച എടിഎം കാര്‍ഡുകള്‍ വഴി ട്രാഫിക് പിഴ അടച്ചുകൊടുക്കുന്ന സംഘം അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: അബുദബിയിലെ റോഡ് നിയമലംഘനങ്ങളുടെ പിഴ കുറഞ്ഞ നിരക്കില്‍ അടച്ചുതരാമെന്ന വാഗ്ദാനവുമായി ഇടപാടുകാരെ കണ്ടെത്തി മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പിഴയടച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു.

എ.ടി.എമ്മില്‍ നിന്നു പണമെടുത്ത് പുറത്തുപോകുന്നവരുടെ പഴ്സ് മോഷ്ടിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കിയാണ് ഓണ്‍ലൈന്‍ വഴി സംഘം പണമടക്കുന്നത്. തങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളുടെ പിഴയും മറ്റും അടച്ച് വന്‍ തുക നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കാര്‍ഡിന്റെ യഥാര്‍ഥ ഉടമകളില്‍ നിന്ന് ലഭിച്ച പരാതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അറബികളും ഏഷ്യക്കാരും ഉള്‍പ്പെട്ട വന്‍ തട്ടിപ്പു സംഘം പൊലീസ് പിടിയിലായത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് സിഐഡി ഡയറക്ടര്‍ താരീഖ് ഖല്‍ഫാന്‍ അല്‍ ഗൗല്‍ അറിയിച്ചു. നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ പോലും ഇത്തരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വന്‍ തുക പിഴയടക്കാനുള്ളവരെ സമീപിച്ചാണ് ഡിസ്‌കൗണ്ട് നിരക്കില്‍ പിഴയടച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പകുതിയോ അതിലധികമോ പണം വാങ്ങി, മോഷ്ടിച്ച കാര്‍ഡ് വഴി മുഴുവന്‍ തുകയും സംഘം അടക്കുന്നത്.

arrest

പിഴ അടക്കാനുള്ളവര്‍ നല്‍കുന്ന തുക ഇവര്‍ സ്വന്തമാക്കുന്നതാണ് രീതി. ഇത്തരം ഇടപാടുകാരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സമൂഹത്തില്‍ നിന്ന് ഇത്തരം ക്രിമിനല്‍ നടപടികള്‍ തുടച്ചുനീക്കുന്നതിനായി ജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്ന് അല്‍ ഗൗല്‍ അഭ്യര്‍ഥിച്ചു. ബാങ്ക് കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണം. കാര്‍ഡുകള്‍ നഷ്ടപ്പെടുന്ന പക്ഷം ഉടന്‍ തന്നെ വിവരം പൊലീസിനെയും ബാങ്കിനെയും അറിയിക്കണമെന്നും കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിടി ബൽറാം അപകടകാരിയാണ്, അയാളിലൂടെ ബാലരതി സാധൂകരണക്കാർ മുതൽ അവരോധിക്കപ്പെടും- റഫീഖ് ഇബ്രാഹിം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth who paid traffic fine using stolen atm cards are arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്