കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ല

ഡിസംബറില്‍ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച നടത്തുമെന്നും സുഷമ

  • By Ankitha
Google Oneindia Malayalam News

ദില്ലി: തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. പാക് മണ്ണിൽ വളരുന്ന തീവ്രവാദികളെ അമർച്ച ചെയ്യുമെന്നും ടില്ലേർസൺ അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനു വേണ്ടി ഇന്ത്യയിലെത്തിയ ടില്ലേര്‍സണ്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

sushama

മധ്യപ്രദേശിന്റെ അടുത്തു വരില്ല അമേരിക്കയിലെ റോഡുകൾ , ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാൻമധ്യപ്രദേശിന്റെ അടുത്തു വരില്ല അമേരിക്കയിലെ റോഡുകൾ , ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാൻ

പാകിസ്താനിൽ നിലകൊളളുന്ന തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യൽ അമേരിക്ക പാകിസ്താനു നേരെ നിരന്തര സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ടില്ലേർസൺ പറഞ്ഞു.

മകളുടെ വിവാഹം അറിഞ്ഞത് ഫോണിലൂടെ , ഫേസ്ബുക്ക് ലൈവിൽ പിതാവ് സ്വയം വെടിവെച്ചു മരിച്ചുമകളുടെ വിവാഹം അറിഞ്ഞത് ഫോണിലൂടെ , ഫേസ്ബുക്ക് ലൈവിൽ പിതാവ് സ്വയം വെടിവെച്ചു മരിച്ചു

യുഎസ് -പാക് ബന്ധത്തിൽ വിളളൽ

യുഎസ് -പാക് ബന്ധത്തിൽ വിളളൽ

പാകിസ്താൻ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അമേരിക്ക- പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

 അമേരിക്ക- അഫ്ഗാൻ ബന്ധം

അമേരിക്ക- അഫ്ഗാൻ ബന്ധം

അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ സ്വാധീനം ഇന്ത്യക്കാണ്. യുഎസ്- അഫ്ഗാൻ പ്രശ്നത്തിൽ നിർണായക ചുമതല വഹിക്കാൻ ഇന്ത്യക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

 ഭീകരരെവെച്ച് പൊറുപ്പിക്കില്ല

ഭീകരരെവെച്ച് പൊറുപ്പിക്കില്ല

ലോക രാജ്യങ്ങൾ ഭീകരർക്ക് അനുകൂല സാഹചര്യം ഒരുക്കരുതെന്നു അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒറ്റകെട്ടായി പോരാടണമെന്നു ടില്ലേർസൺ ആഹ്വാനം ചെയ്തു.

ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച

ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച

യുഎസ്- അഫ്ഗാൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നു കൂടിക്കാഴ്ചക്ക് ശേഷം സുഷമ സ്വരാജ് പറഞ്ഞു. ഡിസംബറിൽ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച നടത്തുമെന്നും സുഷമ വ്യക്തമാക്കി.

പാകിസ്താനെ ഒറ്റപ്പെടുത്തണം

പാകിസ്താനെ ഒറ്റപ്പെടുത്തണം

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റകെട്ടായി നിന്നാൽ മാത്രമേ ഡെണാൾഡ് ട്രംപിന്റെ ഭീകരവാദ വിരുദ്ധ നിലപാടുകൾ ഫലപ്രദമാകുകയുള്ളൂ. ഭീകരർക്കെതിരെ ലോക രാജ്യങ്ങൾ സ്വീകരിച്ച നിലപാട് പാകിസ്താനും സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം അന്താരാഷട്ര സമൂഹത്തിൽ നിന്ന് പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നും സുഷമ പറഞ്ഞു.

ഭീകരർക്ക് താവളം ഒരുക്കുന്നു

ഭീകരർക്ക് താവളം ഒരുക്കുന്നു

അയൽ രാജ്യങ്ങളായ ഇന്ത്യയേയും അഫ്ഗാനേയും ആക്രമിക്കുന്ന ഭീകരർക്ക് പാകിസ്താൻ അഭയം നൽകുന്നുവെന്നാണ് യുഎസിന്റെ ആരോപിച്ചിരുന്നു. കൂടാതെ മേഖലയിൽ ഇവർ ഭീഷണി സൃഷ്ടിക്കുന്നുവെന്നും യുഎസ് ആരോപിച്ചിരുന്നു.

 കടുത്ത നടപടി

കടുത്ത നടപടി

പാക് മണ്ണിൽ വരുന്ന ഭീകരക്കെതിരെയുള്ള സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഉപരോധം അടക്കമുള്ള നടപടികളുണ്ടാകുമെന്നും നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിട്ടുണ്ട്. അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാകിസ്താനെ പ്രയാസപ്പെടുത്തുമെന്നും യുഎസ് പറയുന്നു

English summary
US Secretary of State Rex Tillerson and External Affairs Minister Sushma Swaraj discussed Pak-based terrorism, regional security and India's role in Afghanistan during their meeting in the national capital on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X