കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പത്ത്, ആരാണ് ഋഷി സുനകിന്റെ അക്ഷത, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് തിരഞ്ഞെടുക്കെപ്പെട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ നയിക്കുക എന്ന വലിയ ദൗത്യമാണ് ഋഷി സുനക് ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമമന്ത്രി പദത്തിലേക്ക് ഋഷി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ചര്‍ച്ചയാകുകയാണ്.

1

2009ല്‍ ഇന്ത്യന്‍ വംശജയായ അക്ഷതാ മൂര്‍ത്തിയെയാണ് ഋഷി സുനക് വിവാഹം കഴിച്ചത്. സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. ഇന്‍ഫോസിസ് സ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത മൂര്‍ത്തി.

2

ആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്; അറിയേണ്ടതെല്ലാംആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്; അറിയേണ്ടതെല്ലാം

ഇന്‍ഫോസിസിലെ അക്ഷതയുടെ ഓഹരി മൂല്യം ഏകദേശം 700 മില്യണ്‍ ഡോളറാണ്, ഇത് അന്തരിച്ച എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് അക്ഷത ജനിച്ചത്. അക്ഷതയുടെ മാതാപിതാക്കള്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആ സമയത്ത് അവരുടെ മുത്തശിയാണ് അക്ഷതയെ വളര്‍ത്തിയത്.

3

അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളില്‍ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ എഞ്ചിനീയറായിരുന്നു അമ്മ സുധാ മൂര്‍ത്തി. ബാംഗ്ലൂരിലെ ബാള്‍ഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് അക്ഷതയുടെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് കാലിഫോര്‍ണിയയിലെ ക്ലെരെമോണ്ട് മക്കന്ന കോളേജില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കാനായി പോയി.

4

ഈ നാളുകാർക്ക് ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും, മുന്‍കോപം നിയന്ത്രിക്കണം, ഇന്നത്തെ നാൾഫലംഈ നാളുകാർക്ക് ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും, മുന്‍കോപം നിയന്ത്രിക്കണം, ഇന്നത്തെ നാൾഫലം

ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ നിന്ന് അക്ഷത വസ്ത്ര നിര്‍മ്മാണത്തില്‍ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഈ ,സമയത്താണ് ഋഷി സുനകിനെ പരിചയപ്പെടുന്നത്.

5

2007ല്‍ ആണ് അക്ഷത കരിയര്‍ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. അന്ന് ഡച്ച് ക്ലീന്‍ടെക് സ്ഥാപനമായ ടെന്‍ഡ്രിസില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി അക്ഷത ചുമതലയേറ്റെടുത്തു. പിന്നീട് സ്വന്തമായി ഫാഷന്‍ സ്ഥാപനവും അവര്‍ ആരംഭിച്ചു. എന്നാല്‍ 2012ല്‍ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

6

2013 ല്‍, അക്ഷത വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ കാറ്റമരന്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് ഇന്‍ഫോസിസിന്റെ ലണ്ടനിലെ ഒരു ബ്രാഞ്ച് ഭര്‍ത്താവ് ഋഷി സുനകുമായി ചേര്‍ന്ന് ആരംഭിച്ചു. കോടിക്കണക്കിന് രൂപയുടെ ആസ്ഥിയാണ് ദമ്പതികള്‍ക്ക് ബ്രിട്ടനില്‍ അടക്കമുള്ളത്.

7

ഓള്‍ഡ് ബ്രോംപ്ടണ്‍ റോഡില്‍ ഒരു ഫ്‌ലാറ്റും കെന്‍സിംഗ്ടണില്‍ ഒരു മ്യൂസ് ഹൗസും ദമ്പതികള്‍ക്കുണ്ട്. യോര്‍ക്ക്ഷെയറിലെ കിര്‍ബി സിഗ്സ്റ്റണിലെ ലിസ്റ്റഡ് മാന്‍ഷനായ കിര്‍ബി സിഗ്സ്റ്റണ്‍ മാനര്‍ അവരുടെ ഉടമസ്ഥതയിലാണ്. സാന്റാ മോണിക്കയില്‍ ഒരു പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റും അവര്‍ക്കുണ്ട്.

8

ബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണംബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണം

അടുത്തിടെ അക്ഷത ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. തനിക്ക് യുകെയില്‍ താമസേതര പദവിയുണ്ടെന്നും അതിനാല്‍ ചില നികുതികള്‍ ഒഴിവാക്കാമെന്നും വെളിപ്പെടുത്തിയതോടെയാണ് അക്ഷതാ മൂര്‍ത്തി വിവാദത്തിന് കാരണമായത്. രാജ്യത്തിന് പുറത്തുനിന്നുള്ള വരുമാനത്തിന് അക്ഷത നികുതി അടയ്ക്കുന്നില്ലെന്നായരുന്നു വിവാദം. എന്നാല്‍ വിവാദം ഉയര്‍ന്നതോടെ രാജ്യത്തിന ് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കുമെന്ന് പറഞ്ഞ് അക്ഷത രംഗത്തെത്തിയിരുന്നു. അതേസമയം, ഋഷി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതോടെ അക്ഷതയുടെ പേരും സോഷ്യല്‍ മീഡിയയില്‍ അടക്കം നിറയുന്നുണ്ട്. നിരവധി പേരാണ് അക്ഷതയെ കുറിച്ച് ഗൂഗിളില്‍ അടക്കം തിരയുന്നത്.

English summary
Richer than Queen Elizabeth, Who is Rishi Sunak's Indian Wife Akshata Murthy, Things to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X