കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന ഋഷി സുനക് 2017 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് സത്യപ്രതിജ്ഞ ചെയ്തത് ഭഗവത് ഗീതയില്‍ തൊട്ട്. ഇന്ത്യന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തേയും എപ്പോഴും മുറുകെ പിടിക്കാറുള്ള ആളാണ് താന്‍ എന്ന് പലതവണ ഋഷി സുനക് വ്യക്തമാക്കിയിട്ടുണ്ട്.

ഹൈന്ദവ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും എന്നും ഭാഗമാകാറുള്ള ഋഷി സുനക് ദീപാവലി ദിവസമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ചാന്‍സലറുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെ നമ്പര്‍ 11-ല്‍ ദീപാവലി ആഘോഷിച്ച ആദ്യ താമസക്കാരനാകാനും ഋഷി സുനകിനായിരുന്നു.

1

ബ്രിട്ടനില്‍ വളര്‍ന്ന് വിന്‍ചെസ്റ്ററിലേക്കും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കും സ്റ്റാന്‍ഫോര്‍ഡിലേക്കും പോയെങ്കിലും ഋഷി സുനക് ഒരിക്കലും തന്റെ സാംസ്‌കാരിക വേരുകള്‍ മറന്നില്ല. ബീഫ് കഴിക്കാതെയും വര്‍ക്ക് ടേബിളില്‍ ഗണപതിയുടെ പ്രതിമ സൂക്ഷിച്ചും താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുവാണ് എന്റെ ഐഡന്റിറ്റിയെന്നും ഋഷി സുനക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?

2

ഋഷി സുനക് പശുവിനെ ആരാധിക്കുന്ന വീഡിയോകള്‍ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുത്വവാദികള്‍ ആഘോഷിക്കുന്നുണ്ട്. ലണ്ടനില്‍ നടന്ന ഒരു ഹിന്ദു ആചാരത്തിനിടെ സുനക് പശുവിന്റെ കാലില്‍ തൊടുന്നതും സുനകിന്റെ ഭാര്യ പശുവിന് കാരറ്റ് നല്‍കുന്നതും എല്ലാം ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നുണ്ട്. കൂടാതെ ഋഷി സുനക് പശുവിന് മുന്നില്‍ ആരതി നടത്തുകയും ചെയ്തിരുന്നു.

3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്

3

മതപരമായ കാരണങ്ങളാല്‍ ബീഫ് താന്‍ വര്‍ജ്ജിക്കുമെന്ന് പറയുണ്ടെങ്കിലും 2022 ജൂലൈ 30 ന് പങ്കുവെച്ച ഒരു ട്വീറ്റില്‍ ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ അവരുടെ സ്വാതന്ത്ര്യമാണ് എന്നും സ്വദേശത്തും വിദേശത്തും ഉള്ള കന്നുകാലി കര്‍ഷകരെ പ്രോത്സാഹിപ്പിക്കും എന്നും ഋഷി സുനക് പറഞ്ഞിരുന്നു.

ഷിന്‍ഡെ ക്യാംപിലെ 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്ര വീണ്ടും അനിശ്ചിതത്വത്തിലേക്കോ?ഷിന്‍ഡെ ക്യാംപിലെ 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്ര വീണ്ടും അനിശ്ചിതത്വത്തിലേക്കോ?

4

അതോടൊപ്പം ഭഗവത് ഗീത തനിക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രചോദനമാണ് എന്നും ഋഷി സുനക് വ്യക്തമാക്കിയിട്ടുണ്ട്. സമ്മര്‍ദ്ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ട് എന്ന് ഋഷി അവകാശപ്പെട്ടിരുന്നു. ഇടക്ക് ഇന്ത്യ സന്ദര്‍ശിക്കാറുള്ള ഋഷി സുനക് ഭാര്യ അക്ഷിതയുമായി ബെംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.

English summary
Rishi sunak take oath on the Bhagavad Gita, abstinence from beef on religious grounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X