കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പരം കൊന്നും കൊലവിളിച്ചും ഒടുങ്ങുന്ന താലിബാന്‍, ഐസിസിന്‍റെ വിധിയും മറ്റൊന്നാകില്ല

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകകരെ നേരിടുന്നതിന് കോടിക്കണക്കിന് ഡോളറാണ് അമേരിയ്ക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെലവഴിച്ചത്. അല്‍പ്പമൊന്ന് ക്ഷമിച്ചിരുന്നെങ്കില്‍ ഈ പണച്ചെലവ് ഒഴിവാക്കാമeയിരുന്നു. തമാശ പറഞ്ഞതല്ല. താലിബാന്‍ എന്ന ഭീകര സംഘടന അതിന്റെ നാശത്തിലേയ്ക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണത്തിന് ശേഷം താലിബാന്‍ രണ്ടായി പിളര്‍ന്നിരുന്നു. താലിബാനും താലിബാനില്‍ നിന്ന് വേര്‍പെട്ട തീവ്രവാദ സംഘടനയും തമ്മില്‍ ശക്തമായ ഏറ്റമുട്ടലാണ് നടക്കുന്നത്.

ഈ നില തുടര്‍ന്നാല്‍ രണ്ട് താലിബാന്‍ സംഘടനകളും പരസ്‌പേരം പോരടിച്ച് മരിയ്ക്കും. കഴിഞ്ഞ ദിവസം താലിബാനും വിമത വിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. താലിബാനമായുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകളും ഇതോടെ വഴിമുട്ടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാനുള്ളിലെ പോര് ഇങ്ങനെയാണ്

 വിമതര്‍

വിമതര്‍

താലിബാനുള്ളില്‍ തന്നെ വിമതര്‍ ശക്തമാകുന്നത് മുല്ല ഒമറിന്റെ മരണ ശേഷമാണ്. മുല്ല ഒമറിന് ശേഷം അദ്ദേഹത്തിന്റെ അനുയായിയായ മുല്ല അക്തര്‍ മന്‍സൂറിനെ താലിബാന്‍ നേതാവാക്കി. ഇതിനെ എതിര്‍ത്ത ഒരു വിഭാഗം മുല്ല മുഹമ്മദ് റസൂല്‍ അഖൂന്ദിനെ നേതാവാക്കി. ഈ രണ്ട് വിഭാഗങ്ങളും തമ്മിലാണ് പോര്

ഇല്ലാതാകും

ഇല്ലാതാകും

താലിബാന്‍ ശക്തി കേന്ദ്രമായ സാബൂളിലാണ് ഇരു വിഭാഗങ്ങളും ഏറ്റമുട്ടന്നത്. താലിബാന്‍, താലിബാന്‍ വിമത പക്ഷങ്ങളുടെ ഏറ്റമുട്ടല്‍ ഇരു പക്ഷങ്ങളുടേയും നാശത്തിന് കാരണമാകുമെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ പറയുന്നു.

ഐസിസ്

ഐസിസ്

വിമത താലിബാന്‍ ഗ്രൂപ്പിന് ഐസിസുമായി ബന്ധമുണ്ട്. താലിബാനും ഐസിസും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടെങ്കിലും വിമത ഗ്രൂപ്പുമായി ഐസിസിന് നല്ല ബന്ധമാണ്.

ഉസ്ബക്ക് തീവ്രവാദികള്‍

ഉസ്ബക്ക് തീവ്രവാദികള്‍

ഉസ്ബക്ക് തീവ്രവാദികളുടെ പിന്തുണയും വിമത പക്ഷത്തിനാണ്

കൊലപാതകങ്ങള്‍

കൊലപാതകങ്ങള്‍

തലയറുത്ത് വധശിക്ഷ നടപ്പാക്കുന്ന രീതി ഐസിസ് അഫ്ഗാനിസ്ഥാനിലും തുടങ്ങിക്കഴിഞ്ഞു.

 സാബൂള്‍

സാബൂള്‍

സാബൂള്‍ പ്രവിശ്യയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്.

English summary
Rival Taliban factions clash in southern Afghanistan, dozens dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X