മുഗാബെ സൈനിക തടങ്കലില്‍: സിംബാബ് വേയില്‍ പട്ടാള അട്ടിമറി നിഷേധിച്ച് ഹരാരെ അനുയായികള്‍

  • Posted By:
Subscribe to Oneindia Malayalam

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വേയില്‍ പട്ടാള അട്ടിമറി. സിംബാബ് വേയുടെ അധികാരം പിടിച്ചെടുത്ത സൈന്യം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ തടങ്കലിലാക്കിയിട്ടുണ്ട്. നാല് ദശാബ്ദക്കാലം രാജ്യം ഭരിച്ച പ്രസിഡന്റിനെ തടവിലാക്കിയതിനൊപ്പം രാജ്യത്തെ തെരുവുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പുലര്‍ച്ചെ നാല് മണിയോടെ ഇസഡ്ബിസി റേഡിയോയെ അഭിസംബോധന ചെയ്ത സൈനിക വക്താവ് രാജ്യം സൈനിക അട്ടിമറിയുടെ വക്കിലാണെന്ന വാര്‍ത്തകള്‍ നിരസിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് എവിടെയാണെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രസിഡന്ററും കുടുംബവും സുരക്ഷിതരാണെന്ന് സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

ക്രിസ്തുവിനേക്കാൾ ഒരു പടി മുകളിൽ ഷീ ചിൻപിങ്ങ്, പ്രചാരണവുമായി ചൈനീസ് ഭരണകൂടം

രാജ്യത്തുള്ള ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് വേണ്ടി പ്രതികരിച്ച സൈനിക വക്താവ് സിംബാബ് വേ സര്‍ക്കാരില്‍ നിന്ന് സൈന്യത്തിലേയ്ക്ക് അധികാരം കൈമാറ്റം നടന്നിട്ടില്ലെന്നും രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്ഥിതികളെ ശരിയായ രീതിയില്‍ അഭിമുഖീകരിച്ചില്ലെങ്കില്‍ രാജ്യത്ത് അക്രസംഭവങ്ങളും പിളര്‍പ്പും ഉണ്ടാകമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തിട്ടുണ്ട്. സിംബാബ് വേ വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ മ്‌നാന്‍ഗാഗ് വയെ പ്രസിഡന്റ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹരാരെ നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നത്.

15-1510749369.jpg -

അവധിയില്‍ പ്രവേശിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ നാഷണല്‍ പോലീസ് തിരിച്ചു വിളിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ ജോലിയില്‍ തിരിച്ചെത്താന്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കൂടുതല്‍ വിവരങ്ങളോട് വെളിപ്പെടുത്തുന്നതിന് നിയന്ത്രണമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സിംബാബ് വേയുടെ ഇസഡ്ബിസിയുടെ നിയന്ത്രണം ഏറ്റെടുത്ത സിംബാബ് വിയന്‍ പ്രതിരോധസേന പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയ്ക്ക് ചുറ്റുമുള്ള ക്രിമിനലുകളെ ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും പ്രസ്താവനകളുമാണ് നടത്തുന്നത്. മുഗാബെയുടെ വസതിയ്ക്ക് സമീപത്ത് മൂന്ന് സ്‌ഫോടനങ്ങളും ഉണ്ടായിരുന്നു. സ്വകാര്യ വസതിയ്്ക്ക് സമീപത്തായിരുന്നു സംഭവം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Political turmoil escalated in Zimbabwe overnight, raising the question of whether 93-year-old President Robert Mugabe remains in control of the country he's ruled for almost four decades.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്