റോഹിംഗ്യ മുസ്ലീങ്ങള്‍ 'ജീവിയ്ക്കുന്നത്' മൂത്രം കുടിച്ച്... ഇവരെ രക്ഷിയ്ക്കാന്‍ ആരും ഇല്ലേ?
മ്യാന്‍മര്‍: ബുദ്ധമത രാജ്യമായ മ്യാന്‍മറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ലോകത്ത് ആരുമില്ലേ. ബോട്ടുകളില്‍ കടലില്‍ അലയുന്ന ഇവരെ സ്വീകരിക്കാന്‍ ഒരു രാഷ്ട്രവും തയ്യാറാകുന്നില്ല. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ കടലില്‍ അനാഥരായി കഴിയുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബോട്ടുകളില്‍ ദാരിദ്ര്യവും രോഗങ്ങളും പേറിയാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം മൂത്രം കുടിച്ചാണ് ഇവര്‍ കഴിയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും ഒടുവില്‍ തായ്‌ലന്റില്‍ അഭയം പ്രാപിച്ച ഇവരെ സ്വീകരിയ്ക്കാന്‍ അവരും തയ്യാറായില്ല. 350 ആളുകളുള്ള ഒരു ബോട്ടില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറായിരത്തോളം പേര്‍ വിവധ ബോട്ടുകളിലായി അന്റമാന്‍ കടലില്‍ കഴിയുകയാണ്.

മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമാണ് റോഹിംഗ്യ മുസ്ലീങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് സ്വന്തം രാജ്യത്ത് യാതൊരു അവകാശങ്ങളും ഇല്ല. ഈ സാഹചര്യത്തില്‍ മീന്‍പിടിത്ത ബോട്ടുകളില്‍ വന്‍ തുക കൊടുത്താണ് അവര്‍ രക്ഷപ്പെടാനിറങ്ങിയത്. എന്നാല്‍ അയല്‍ രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കിയതോടെ ബോട്ട് ഡ്രൈവര്‍മാരും ഇവരില്‍ നിന്ന് പണം വാങ്ങിയവരും രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തായലന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇവര്‍ സമീപിച്ചത്. മ്യാന്‍മറിലെ ലക്ഷക്കണക്കിന് വരുന്ന റോഹിംഗ്യ അഭയാര്‍ത്ഥികള്‍ തങ്ങളുടെ തലയില്‍ ആകുമെന്ന് ഭയന്ന് ആരും തന്നെ ഇവരെ സ്വീകരിയ്ക്കുന്നില്ല. ഐക്യരാഷ്ട്ര സഭയും എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.












Click it and Unblock the Notifications