Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതിരാദിത്യ സിന്ധ്യയോട് ആക്രോശിച്ച് റൊമേനിയന്‍ മേയര്‍; വീഡിയോ ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ പൗരന്മാരെ പുറത്തെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഒഴിപ്പിക്കള്‍ നടപടികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 19 വിമാനങ്ങളിലായി 3726 പേര്‍ തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിമാര്‍ യുക്രെയിനിന്റെ വിവിധ അയല്‍ രാജ്യങ്ങളില്‍ എത്തിയിരുന്നു.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതുമായി ബന്ധപ്പെട്ട് റൊമേനിയയില്‍ ആണുള്ളത്. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കൊസിസെയില്‍ നിന്ന് ഒരു വിമാനവുമാണ് ഇന്ത്യയിലേക്ക് എത്തിക. എന്നാല്‍ റൊമേനിയയില്‍ നിന്നുള്ള ജ്യോതിരാതിത്യ സിന്ധ്യയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

india

റൊമേനിയയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അവിടുത്തെ മേയറുമായുള്ള വീഡിയോയാണ് ഇത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമാണ് ഈ വീഡിയോ ട്വിറ്ററില്‍ അടക്കം പങ്കുവയ്ക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ഒരു റൊമാനിയന്‍ നഗരത്തിലെ മേയര്‍ പരിഹസിക്കുന്ന വീഡിയോ ആണിത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഈ വീഡിയോ പങ്കിടുന്നുണ്ട്.

വീഡിയോയില്‍ സിന്ധ്യ സംസാരിക്കുമ്പോള്‍ റൊമേനിയയന്‍ മേയര്‍ തടസപ്പെടുകയാണ് ചെയ്യുന്നത്. തടസപ്പെടുത്തിയതിന് ശേഷം 'അവര്‍ എപ്പോള്‍ ഇവിടെ നിന്ന് വീട്ടില്‍ പോകുമെന്ന് അവരോട് (വിദ്യാര്‍ത്ഥികള്‍ക്ക്) വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അഴര്‍ക്ക് അഭയം നല്‍കുന്നു, ഞാന്‍ അഴര്‍ക്ക് ഭക്ഷണം നല്‍കുന്നു, ഞാന്‍ അവരെ സഹായിച്ചു എന്നും മേയര്‍ വീഡിയോയില്‍ പറയുന്നു. മേയറുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ കയ്യടിക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കോണ്‍ഗ്രസ് നേതാക്കളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+