കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതനിശയില്‍ പങ്കെടുക്കണോ പകരം രക്തം കൊടുക്കണം

  • By Aiswarya
Google Oneindia Malayalam News

റൊമാനിയ : റൊമാനിയയിലെ ഒരു മ്യൂസിക് ക്ലബ്ബ് തങ്ങളുടെ സംഗീത പരിപാടി ഒരുക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേകിച്ച് പണംമുടക്കി ടിക്കറ്റ് എടുക്കേണ്ട കാര്യമൊന്നുമില്ല. പകരം ചെറിയൊരു സഹായം ചെയ്തു കൊടുക്കണം എന്നു മാത്രം.

സംഘാടകര്‍ക്ക് കുറച്ച് രക്തം കൊടുക്കണം. രക്തത്തിന് പകരം ടിക്കറ്റ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. വളരെ കുറവ് ആളുകളാണ് റുമേനിയയില്‍ രക്തദാനത്തിന് സന്നദ്ധരാവുന്നത്.

blood-bag

രാജ്യത്ത് രക്ത ദാനം ജനങ്ങള്‍ക്കിടയില്‍ സജീവമാക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. രാജ്യത്തെ 1.7 ശതമാനം ജനങ്ങള്‍ മാത്രമാണ് രക്ദാനം നല്‍കുന്നത്.

പെ വിത്ത് ബ്ലഡ് എന്നാണ് പരിപാടിക്ക് നലകിയിരിക്കുന്ന പേര്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് സംഗീത പരിപാടി നടത്തുന്നത്. രക്തദാനം നടത്തുന്നതിനായി ഈ മാസം പത്തു ദിവസങ്ങളിലായി 42 റുമേനിയന്‍ നഗരങ്ങളിലാണ് സംഘാടകര്‍ ക്യാമ്പ് സംഘടിപ്പിക്കാനിരിക്കുന്നത്.

English summary
Romania is tapping into the Dracula legend, offering concert-goers free tickets in exchange for their blood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X