കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം വെറുക്കുന്ന പ്രതികള്‍;കോടതിയിലെത്തിയപ്പോള്‍ വിളിച്ചത് 'അള്ളാഹു അക്ബര്‍',ശിക്ഷ കേട്ടാല്‍ ഞെട്ടും

സഹോദരങ്ങളായ ബാഷറത്ത് ഡാഡ്, നാസര്‍ ഡാഡ്, തയബ് ഡാഡ് എന്നിവര്‍ക്കെതിരെ പതിനാറ് കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോത്തറാം ലൈംഗീക പീഡനക്കേസില്‍ കുറ്റവാളികളായ ആറ് പേര്‍ക്ക് 81 വര്‍ഷം കഠിന തടവ്. മൂന്ന് പാക് സഹോദരങ്ങള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പതിനൊന്ന് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ മയക്കു മരുന്നിന് അടിമപ്പെടുത്തി തടവില്‍ പാര്‍പ്പിച്ചെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്.

ബാഷറത്ത് ഡാഡ്(32), തയബ് ഡാഡ്(34), നാസര്‍ ഡാഡ്(36), മത്‌ലൂബ് ഹുസാന്‍(42), മോഹമ്മദ് സാദിഖ്(40)അംജദ് അല്(38) എന്നിവര്‍ക്കാണഅ ശിക്ഷ ലഭിച്ചിരിക്കുന്നത്. സഹോദരങ്ങളായ ബാഷറത്ത് ഡാഡ്, നാസര്‍ ഡാഡ്, തയബ് ഡാഡ് എന്നിവര്‍ക്കെതിരെ പതിനാറ് കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ബാഷറിന് മാത്രം 20 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട്.

 നിരവധി കേസുകള്‍

നിരവധി കേസുകള്‍

ആറ് ബലാത്സംഗം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, അന്യായമായ കയ്യേറ്റം എന്നിവയ്ക്കായി ബാഷറിന് 20 വര്‍ഷം തടവ് ലഭിച്ചു. ഇതേ കുറ്റത്തിന് നാസറിന് 14 വര്‍ഷവും തയബിന് 10 വര്‍ഷവും തടവ് ലഭിച്ചു.

 ലൈംഗീകമായി ഉപയോഗിച്ചു

ലൈംഗീകമായി ഉപയോഗിച്ചു

മത്‌ലൂബ് ഹുസൈന്‍, മൊഹമ്മദ് സാദിഖ് എന്നിവര്‍ക്ക് 13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചതിന് 13 വര്‍ഷം തടവാണ് ലഭിച്ചത്. അംദദ് അലിക്ക് 11 വര്‍ഷവും തടവ് ശിക്ഷ ലഭിച്ചു.

 മദ്യവും മയക്കു മരുന്നും

മദ്യവും മയക്കു മരുന്നും

1999 നും 2001നും ഇടയിലായിരുന്നു ഇവര്‍ പന്ത്രണ്ട് വയസ്സുപോലും തികയാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചത്. മദ്യവും മയക്കുമരുന്നും നല്‍കിയായിരുന്നു പീഡനം.

 പെണ്‍കുട്ടി

പെണ്‍കുട്ടി

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ഗര്‍ഭിണിയാകുകയും ചെയ്തിരുന്നു.

 ഷെഫീല്‍ഡി ക്രൗണ്‍ കോടതി

ഷെഫീല്‍ഡി ക്രൗണ്‍ കോടതി

ഷെഫീല്‍ഡി ക്രൗണ്‍ കോടതിയിലായിരുന്നു ശിഷ വിധി നടന്നത്.

 ജഡ്ജി

ജഡ്ജി

ലോകത്തിലെ ഏറ്റവും നീചന്മാരായ ചെകുത്താന്മാരെന്നും തന്റെ കുഞ്ഞ് ദുഷ്ടതയുടെ ഉല്‍പ്പന്നമാണെന്നും വിചാരണയില്‍ ഇര കൊടുത്ത മൊഴി ജഡ്ജി ഊന്നി പറഞ്ഞു.

 നീതി ലഭിച്ചു

നീതി ലഭിച്ചു

ശിക്ഷ വിധിക്ക് ശേഷം തയബും അലിയും കോടതിയില്‍ ' അള്ളാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ വിളിച്ചു. ഇത് കേട്ടതോടെ തനിക്ക് നീതി ലഭിച്ചെന്ന് ഇരകളിലൊരാള്‍ പറഞ്ഞു.

 വിചാരണ

വിചാരണ

ഈസ്റ്റ് വുഡിലെ ഫിറ്റ്‌സിവില്യം റോഡിലെ ഫഌറ്റില്‍ രണ്ട് പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്‌തെന്നും ഇരകളില്‍ ഒരാള്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നും പ്രതികള്‍ വിചാരണയില്‍ സമ്മതിച്ചിരുന്നു.

 ബ്രിട്ടണ്‍

ബ്രിട്ടണ്‍

2001 ല്‍ പതിനൊന്നുകാരി ഗര്‍ഭിണിയായെന്നും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ് എന്ന രീതിയില്‍ വാര്‍ത്ത വന്നതിനു ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ വെളിച്ചത് വന്നത്.

 മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി

തന്നെ ആരാണ് ബലാത്സംഗം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു കുട്ടി പറഞ്ഞത്. ആളെ പോലും തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ മയക്കു മരുന്ന് കുത്തിവെച്ചായിരുന്നു പീഡനം നടന്നത്.

English summary
Six men were given sentences between 10 years and 20 after the court heard details of how two young girls were groomed and sexually abused in the South Yorkshire town between 1999 and 2001.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X