Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ സര്‍വസന്നാഹവുമായി റഷ്യ; ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍

കൈവ്: ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈന്യത്തെ സജ്ജമാക്കിയതായി കരുതപ്പെടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഉക്രൈനിന്റെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുകയാണെന്ന് റഷ്യ അവകാശപ്പെടുന്നതിനിടെയാണ് മാക്‌സറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദം യു എസും നാറ്റോയും തള്ളി. യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പോളണ്ടിലെത്തി സ്ഥിതി വിലയിരുത്തി. യുദ്ധമുണ്ടായാല്‍ ഉക്രൈനില്‍ നിന്ന് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന പോളണ്ടിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Recommended Video

cmsvideo
    കിഴക്കൻ ഉക്രൈനിൽ വൻസ്ഫോടനം; പിന്നിൽ റഷ്യ? | Oneindia Malayalam

    റഷ്യ തങ്ങളുടെ ചില സൈനിക ഉപകരണങ്ങള്‍ ഉക്രൈനിന് സമീപമുള്ള തന്ത്രപരമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചിത്രങ്ങളില്‍ വ്യക്തമാണ്. അതേസമയം കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബസ് മേഖലയില്‍ നിന്ന് ഉക്രൈന്‍ സൈനികര്‍ക്ക് നേരെ ഷെല്ലാക്രമണമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ഉക്രൈന്‍ ആരോപിച്ചു. ഇന്നലെ മേഖലയില്‍ എഴുന്നൂറിലേറെ സ്‌ഫോടനശബ്ദം കേട്ടതായി നിരീക്ഷകര്‍ അറിയിച്ചു. 2015 ലെ വെടിനിര്‍ത്തലിന് ശേഷം വിമത മേഖലയില്‍നിന്നുള്ള ഏറ്റവും കനത്ത ഷെല്ലാക്രമണമാണിതെന്നാണ് കണക്കുകൂട്ടല്‍.

     russia

    കിഴക്കന്‍ ഉക്രൈനില്‍ ശനിയാഴ്ച രാവിലെ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഉക്രേനിയന്‍ സൈന്യം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിഘടനവാദികള്‍ 19 തവണ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതിയായി ഉക്രേനിയന്‍ സൈന്യം പറഞ്ഞു. മിന്‍സ്‌ക് ഉടമ്പടി പ്രകാരം നിരോധിക്കപ്പെട്ട കനത്ത പീരങ്കികള്‍ ഉപയോഗിച്ച് വിഘടനവാദികള്‍ 20-ലധികം സെറ്റില്‍മെന്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

    അതേസമയം യുദ്ധത്തിന് മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷ യുദ്ധമാണിതെന്ന് യു എസും മറ്റ് പാശ്ചാത്യരാജ്യങ്ങളും കുറ്റപ്പെടുത്തി. ഇതിനിടെ റഷ്യന്‍ ആണവസേനയുടെ അഭ്യാസം ഇന്ന് അതിര്‍ത്തി മേഖലയായ ബെലാറൂസില്‍ നടക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭൂഖണ്ഡാന്തര മിസൈലുകളുടെയും ക്രൂസ് മിസൈലുകളുടെയും പരീക്ഷണ വിക്ഷേപണം നടക്കുക.

    ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ 1,90,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് ഐക്യരാഷ്ട്രസംഘടന രക്ഷാസമിതിയെ അറിയിച്ചു. വരും ദിവസങ്ങളില്‍ ഉക്രൈനിനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യം പദ്ധതിയിടുന്നുവെന്ന് വിശ്വസിക്കാന്‍ തങ്ങള്‍ക്ക് വ്യക്തമായ കാരണമുണ്ടെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+