Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയുടെ ലൂണ 25 ഭ്രമണപഥത്തിലെത്തി, പേടകം പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്

മോസ്‌കോ: റഷ്യയുടെ ലൂണ-25 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ലൂണ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ഇത് പുറത്തുവിട്ടിട്ടുണ്ട്. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്തുള്ള ദക്ഷിണ ധ്രുവത്തിലെ സീമാന്‍ ഗര്‍ത്തത്തിന്റെ ചിത്രമാണ് പേടകം പകര്‍ത്തിയത്.

അതേസമയം രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിലെ ലിയ നേട്ടമാണിതെന്ന് ലൂണ-25 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയപ്പോള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു. ഇനിയുള്ള അഞ്ച് ദിവസത്തേക്ക് ലൂണ ചന്ദ്രനെ ചുറ്റും. ഓഗസ്റ്റ് 21നാണ് ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുക. ചന്ദ്രന്റെ ഇരുണ്ട വശം എന്നറിയപ്പെടുന്ന ഭാഗം ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാനാവില്ല.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പേടകം പങ്കുവെച്ചിരിക്കുന്നത്.

russia-luna-25

ബഹിരാകാശ പേടകത്തില്‍ റഷ്യന്‍ പതാകയും, മിഷന്‍ പാച്ചുമുള്ള ചിത്രമാണിത്. അതേസമയം ചന്ദ്രന്റെ ആരും കാണാത്ത മേഖലയായ ദക്ഷിണ ധ്രുവത്തിലാണ് ലൂണ പര്യവേഷണം നടത്തുക. ഭൂമിയില്‍ നിന്ന് എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രം കാണുന്നത് ടൈഡല്‍ ലോക്കിങ്ങ് കാരണമാണ്. ഈ മേഖലയിലെ പഠനങ്ങള്‍ക്ക് ശാസ്ത്രലോകം വലിയ താല്‍പര്യം കാണിക്കാറുണ്ട്. ജീവന് ആധാരമായ ഘടകങ്ങള്‍ ഇവിടെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സീമാന്‍ ഗര്‍ത്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ചിത്രം നല്‍കുന്നുണ്ട്.

ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ചന്ദ്രനില്‍ നിന്ന് ഏകദേശം 3,10000 കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം ലൂണയുടെ സോഫ്റ്റ് ലാന്‍ഡിംഗ് 21, 22 തിയതികളില്‍ നടന്നേക്കും. ഭാരം കുറഞ്ഞ പേലോഡ് ആണ് പേടകം വഹിക്കുന്നത്. ഇതിന് പുറമേ കൂടുതല്‍ ഇന്ധന സംഭരണവും ലൂണയ്ക്കുണ്ട്. അതുകൊണ്ട് ചന്ദ്രനിലേക്കുള്ള നേരിട്ടുള്ള പാതയാണ് പേടകം സ്വീകരിച്ചിരിക്കുന്നത്.

47 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ-25. 1959ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലൂണ-3 പേടകമാണ് ആദ്യമായി ചന്ദ്രന്റെ മറുവശത്തെ ചിത്രം പകര്‍ത്തിയത്.ഓഗസ്റ്റ് പതിനൊന്നിനാണ് ലൂണ-25 വിക്ഷേപിച്ചത്. 1976ന് ശേഷം ഇത് ആദ്യത്തെ ചാന്ദ്ര ദൗത്യമായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമാണ് റഷ്യയുടെ ദൗത്യം വിക്ഷേപിച്ചത്.

എന്നാല്‍ ചന്ദ്രയാന് മുമ്പേ തന്നെ ലൂണ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചാന്ദ്രയാന്‍ മൂന്ന് ഓഗസ്റ്റ് 23നാണ് സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുക. ചന്ദ്രോപരിതലത്തില്‍ നിന്ന് 18 കിലോമീറ്റര്‍ മുകളിലെത്തിയ ശേഷമായിരിക്കും ലൂണ 25 ലാന്‍ഡര്‍ ഇറങ്ങാന്‍ തുടങ്ങുക. പിന്നീട് കിലോമീറ്ററുകളും, വേഗവും കുറച്ചാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇവ സാവധാനം ലാന്‍ഡിംഗ് നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+