Get Updates
Get notified of breaking news, exclusive insights, and must-see stories!

16 ദിവസം... റഷ്യ തകര്‍ത്തത് ഐസിസിന്റെ 456 കേന്ദ്രങ്ങള്‍

ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ഇപ്പോള്‍ നിശബ്ദമാണ്. അവര്‍ക്ക് റഷ്യന്‍ സേനയ്‌ക്കെതിരെ മാത്രമല്ല, അസദിന്റെ സൈന്യത്തിന് നേര്‍ക്ക് പോലും ആക്രമണങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. കാരണം റഷ്യയുടെ യുദ്ധ തന്ത്രം തന്നെ.

സെപ്തംബര്‍ 30 ന് തുടങ്ങിയ ആക്രമണങ്ങളില്‍ ഇതുവരെ 456 ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല.

റഷ്യയുടെ ലക്ഷ്യം അസദിനെ എതിര്‍ക്കുന്ന മറ്റ് വിമതരാണെന്ന അമേരിയ്ക്കയുടെ ആരോപണമാണ് സത്യത്തില്‍ ഇതോടെ തള്ളിപ്പോകുന്നത്.

 ഐസിസ് തകര്‍ന്നു

ഐസിസ് തകര്‍ന്നു

സിറിയയില്‍ ഐസിസ് ഏതാണ്ട് തകര്‍ന്ന നിലയിലാണുള്ളത്. ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു വാര്‍ത്ത പോലും പുറത്ത് വരുന്നില്ല.

669 ആക്രമണങ്ങള്‍

669 ആക്രമണങ്ങള്‍

സെപ്തംബര്‍ 30 മുതല്‍ റഷ്യ 669 ആക്രമണങ്ങളാണ് ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. 456 കേന്ദ്രങ്ങള്‍ ഇതിലൂടെ തകര്‍ക്കപ്പെട്ടു.

ഐസിസ് കേന്ദ്രങ്ങള്‍ മാത്രം

ഐസിസ് കേന്ദ്രങ്ങള്‍ മാത്രം

തങ്ങള്‍ ഐസിസ് കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് റഷ്യ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഐസിസിനെതിരെ പൊരുതുന്ന വിമതരെ തങ്ങള്‍ ആക്രമിയ്ക്കുന്നില്ലെന്നും റഷ്യ പറയുന്നു.

അമേരിയ്ക്കയെ ക്ഷണിച്ചു... പക്ഷേ

അമേരിയ്ക്കയെ ക്ഷണിച്ചു... പക്ഷേ

ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവാന്‍ തങ്ങള്‍ അമേരിയ്ക്കയെ ക്ഷണിച്ചിരുന്നതാണെന്നും അവര്‍ അത് നിരാകരിച്ചുവെന്നും റഷ്യ ആരോപിയ്ക്കുന്നുണ്ട്.

നാണക്കേടുകൊണ്ട്

നാണക്കേടുകൊണ്ട്

ഇത്രകാലവും നടത്തിയ ആക്രമണങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതിന്റെ നാണക്കേടുകൊണ്ടാണ് അമേരിയ്ക്ക ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റഷ്യ പറയുന്നു.

അസദിന്റെ സ്വന്തം

അസദിന്റെ സ്വന്തം

ബാഷര്‍ അല്‍ അസദും റഷ്യയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ അസദിനെ സംരക്ഷിയ്ക്കാനാണ് റഷ്യ ശ്രമിയ്ക്കുന്നതെന്നാണ് അമേരിയ്ക്കയുടെ ആരോപണം.

 നാവികാക്രമണം

നാവികാക്രമണം

ഇതിനിടെ റഷ്യ ഐസിസിനെതിരെ നാവികാക്രമണവും തുടങ്ങിയിരുന്നു. എന്നാല്‍ ഇത് പിന്നീട് നിര്‍ത്തിവച്ചു. എങ്കിലും മെഡിറ്ററേനിയന്‍ കടലില്‍ റഷ്യന്‍ നാവിക സേനയുടെ കപ്പല്‍ ഇപ്പോഴും ഉണ്ട്.

ശൃംഘലകള്‍ തകര്‍ന്നു

ശൃംഘലകള്‍ തകര്‍ന്നു

സിറിയയില്‍ ഐസിസിന്റെ എല്ലാ ശൃംഘലകളും ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിയ്ക്കുകയാണ്. ചിന്നിച്ചിതറിയ ഐസിസിന് പരസ്പരം സഹായമെത്തിയ്ക്കാന്‍ പോലും കഴിയുന്നില്ല.

ചൈന വരേണ്ട

ചൈന വരേണ്ട

സിറിയയില്‍ ഐസിസിനെതിരെ ചൈനയും സൈനിക നീക്കം നടത്താനെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് സൈനിക നടപടിയില്‍ പങ്കാളികളാകേണ്ട ആവശ്യം തന്നെ ഇല്ലാതായിരിയ്ക്കുകയാണ്.

ഇറാഖിലേയ്ക്ക്

ഇറാഖിലേയ്ക്ക്

സിറിയയിലെ ആക്രമണത്തിന് ശേഷം റഷ്യന്‍ സേന ഇറാഖിലും ഐസിസിനെ തകര്‍ക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യന്‍ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+