അതിമാരക ക്രൂയിസ് മിസൈലായ 'ബ്യൂറെവെസ്‌റ്റ്നിക്' പരീക്ഷിച്ചു; വെളിപ്പെടുത്തി പുടിൻ
അനേകായിരം മൈൽ ദൂരപരിധിയുള്ള അതിമാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രൂയിസ് മിസൈലായ 'ബ്യൂറെവെസ്‌റ്റ്നിക്' വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. മറ്റൊരു മിസൈലായ സാർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ സംവിധാനത്തിന്റെ പണികൾ പൂർത്തിയാക്കിയതായും പുടിൻ അറിയിച്ചു.സോചിയിൽ നടന്ന ഒരു യോഗത്തിനിടെയായിരുന്നു പുട്ടിന്റെ പ്രഖ്യാപനം.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക്ൽ ശോഷം ആണവ സ്ഫോടനം ഉൾപ്പെടുന്ന ഒരു പരീക്ഷണം റഷ്യ നടത്തിയിട്ടില്ല. എന്നാൽ അത്തരം പരീക്ഷണം പുനരാരംഭിക്കുമെന്ന സൂചനകളാണ് പലപ്പോഴും പുടിൻ നൽകിയിട്ടുള്ളത്. നേരത്തേ റഷ്യ - യുക്രൈൻ വിഷയത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി റഷ്യ ഉയർത്തിയിരുന്നു. ആരെങ്കിയും യുക്രൈനെ സഹായിച്ചാൽ ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു പുടിന്റെ ഭീഷണി.

ആണവ പരീക്ഷണങ്ങൾ നിരോധിക്കുന്ന ഉടമ്പടി അമേരിക്ക അംഗീകരിച്ചിട്ടില്ലെന്നും റഷ്യ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും പുടിൻ പറഞ്ഞിരുന്നു. ഓരോ കക്ഷിക്കും വിന്യസിക്കാൻ കഴിയുന്ന ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന പുതിയ START ഉടമ്പടിയിൽ റഷ്യയുടെ പങ്കാളിത്തം ഫെബ്രുവരിയിൽ പുടിൻ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരായ ആണവ ആക്രമണത്തിന് മറുപടിയായോ അല്ലെങ്കിൽ നിലനിൽപ്പിന് ഭീഷണി ഉണ്ടാകുമ്പോഴോ മാത്രമായിരിക്കും ആണവായുധം പ്രയോഗിക്കുകയെന്നാണ് പുടിൻ പറഞ്ഞത്.അതേസമയം കഴിഞ്ഞ 60 വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഏറ്റവുമധികം വർധിച്ചിരിക്കുന്ന ഈ സമയത്ത് റഷ്യയോ അമേരിക്കയോ ആണവ പരീക്ഷണം പുനരാരംഭിക്കുന്നത് വലിയ ആശങ്കയാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications