Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ പ്രതികരണം; റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രൈൻ; ബെലാറൂസ് അതിർത്തിയിൽ നേർക്ക് നേർ

കീവ്: റഷ്യയുമായി ചർച്ച നടത്താൻ തയ്യാറെന്ന് വ്യക്തമാക്കി യുക്രൈൻ. യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയാണ് ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്. ബെലാറൂസ് അതിർത്തിയിലാണ് റഷ്യയുമായി ചർച്ച നടത്തുക. ചർച്ചയ്ക്കായി യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി എന്നാണ് വിവരം.

ചർച്ചയ്ക്ക് തയ്യാറെന്ന് ഇപ്പോൾ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. സമാധാന ചർച്ചകൾക്കായി റഷ്യയുമായി കൂടിക്കാഴ്ച നടത്തും. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ബെലാറൂസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായി താൻ ഫോണിൽ സംസാരിച്ചതായി സെലൻസ്കി വ്യക്തമാക്കി.

war

എന്നാൽ, ബെലാറൂസ് പ്രസിഡന്റുമായി നടത്തിയ ഫോണ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ സെലൻസ്കി ഇതുവരെ പുറത്ത് വിട്ടില്ല. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശിലെ വാരണാസിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ റഷ്യൻ ആക്രമണം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഓരോ ഇന്ത്യക്കാരനും അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ ഉറ്റ് നോക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും ഓരോ പൗരന്റെയും ജീവിതത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ നമ്മെ ബാധിച്ചപ്പോഴെല്ലാം, ആളുകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാർ ഒപ്പം ഉണ്ടായിരുന്നു - മോദി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+