അവരോട് പറയൂ, ഞാന്‍ അവരെ ചവിട്ടി മെതിക്കും, സെലിന്‍സ്‌കിയുടെ കത്തില്‍ പുടിന്റെ ക്രൂരമായ മറുപടി
കീവ്: യുക്രൈന്‍ യുദ്ധം അവസാനിക്കാതെ തുടരുകയാണ്. യുക്രൈനിലെ പല നഗരങ്ങളും ഇതിനോടകം സ്‌ഫോടനങ്ങളില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് കാണിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് കത്തയച്ചിരിക്കുകയാണ്. ഇതിന് പുടിന്‍ നല്‍കിയ ക്രൂരമായ മറുപടി ഇപ്പോള്‍ ലോകരാജ്യങ്ങളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുലരുന്നതിനായി ഇടപെട്ട റഷ്യന്‍ പ്രഭു റോമന്‍ അബ്രമോവിച്ചാണ് റഷ്യക്ക് സെലിന്‍സ്‌കിയുടെ കുറിപ്പ്‌കൈമാറിയത്. അവരോട് പറയൂ, ഞാന്‍ അവരെ തല്ലിച്ചതയ്ക്കുമെന്നായിരുന്നു പുടിന്‍ ഇതിന് മറുപടിയായി നല്‍കിയത്.

സെലിന്‍സ്‌കി സ്വന്തം കൈപ്പടയിലെഴുതിയ ഈ കുറിപ്പില്‍ യുക്രൈനിലെ ദയനീയ സാഹചര്യങ്ങളാണ് വിവരിച്ചത്. ഇത് പരിഗണിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ നിഷ്‌കരുണം ഈ വാക്കുകളെ തള്ളിയിരിക്കുകയാണ് പുടിന്‍. നേരത്തെ അബ്രമോവിച്ചിനോട് സഹായിക്കണമെന്ന് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു. ചെല്‍സിയുടെ ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയാണ് അബ്രമോവിച്ച്. ഇസ്താംബൂള്‍, റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലെ പാലമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പരസ്പരം എത്തിക്കുന്നത് അബ്രമോവിച്ചാണ്.
അതേസമയം മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവരുന്നുണ്ട്. അബ്രമോവിച്ചിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇങ്ങനൊരു കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനിലെ സമാധാനവാദികളും അബ്രമോവിച്ചും ചില രോഗലക്ഷണങ്ങള്‍ പ്രകടമാക്കി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്നാണ് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കീവില്‍ ഒരു യോഗത്തിന് ശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഈ മാസം തന്നെയാണ് സംഭവം നടന്നത്. എന്നാല്‍ ഇത് പുറത്തുവിട്ടിരുന്നില്ല. കണ്ണുകള്‍ ചുവന്നുവരുന്നതും തൊലി കൊഴിഞ്ഞുപോകുന്നതുമെല്ലാം രോഗലക്ഷണങ്ങളായിരുന്നു.
ഇവരുടെ ആരോഗ്യ നില പിന്നീട് മെച്ചപ്പെട്ടെന്നും, ഇപ്പോള്‍ അപകടനില തരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ആരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മരിയോപോളില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം അയ്യായിരം പേര്‍ മരിച്ചെന്നാണ് വിവരം. യുക്രൈന്‍ സൈന്യം കീവിലെ പ്രാന്തപ്രദേശമായ ഇര്‍പിന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഇവിടെ നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. കീവിലെ റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 80000ത്തോളം വീടുകളില്‍ വൈദ്യുതി ഇല്ലാത്ത സാഹചര്യമാണ്. 35 ലക്ഷം ആളുകള്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് കണക്ക്. അധികം പേരും പോളണ്ടിലേക്കാണ് പോയിരിക്കുന്നത്.












Click it and Unblock the Notifications