യുക്രൈന്‍ കീഴടങ്ങണം; ആയുധം താഴെ വെച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാർ; റഷ്യ
കീവ്: ചര്‍ച്ചയ്ക്ക് തയ്യാർ ആണെന്ന് വ്യക്തമാക്കി റഷ്യ. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്.
Recommended Video
ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ല. യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണം. യുക്രൈനെ ഭരിക്കാൻ മോസ്കോ നാസികൾ ആഗ്രഹിക്കുന്നില്ല.
യുക്രൈനിയൻ ജനത സ്വതന്ത്രരാകണം. അവരെ സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലാവ്‌റോവ് വ്യക്തമാക്കി. അതേസമയം, യുക്രൈന്‍ തലസ്ഥാനമായ കീവിയിൽ റഷ്യന്‍ സൈന്യം എത്തിയിരുന്നു.

തുടർന്ന് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അതേസമയം, മുൻ സോവിയറ്റ് അംഗത്തിന്റെ നിഷ്പക്ഷ നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കള്ളം പറയുകയാണെന്നും റഷ്യൻ മന്ത്രി ആരോപിക്കുന്നു.

നിലവിൽ റഷ്യന്‍ സേനയ്ക്ക് എതിരെ ഉക്രൈന്‍ പ്രതികരിക്കുകയാണ്. ചെറുത്ത് നില്‍പ്പിനായി പട്ടാളക്കാര്‍ പരിശ്രമിക്കുന്നു. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യയെ തകര്‍ത്തു എന്ന വാർത്തകൾ പിറത്ത് വന്നിരുന്നു. എന്നാൽ, ആക്രമത്തിൽ 118 യുക്രൈന്‍ സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ വ്യക്തമാക്കി. 150 - ല്‍ അധികം യുക്രൈന്‍ പട്ടാളക്കാർ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യയുടെ പറയുന്നു. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആക്രമത്തിൽ രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി പുടിനുമായി ഫോണിൽ സംസാരിക്കുകയും അക്രമം ഉടൻ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഇതുവരെ, റഷ്യയുടെ പ്രവർത്തനങ്ങളെ വിമർശിച്ചിട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നാലെ, നിയമങ്ങൾ അടിസ്ഥാനമാക്കി കൂട്ടായ പ്രതികരണം ആവശ്യപ്പെട്ട് യുഎസ് ഇന്ത്യക്ക് സന്ദേശം അയച്ചിരുന്നു. യുക്രൈൻ പ്രതിരോധമായിരുന്നു സന്ദേശത്തിന്റെ ലക്ഷ്യം.

അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.

റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി.

അതേസമയം, യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് ഉക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഇടപെടാനും തന്റെ രാജ്യത്തെ സഹായിക്കാനും ഉക്രൈൻ അമേരിക്കയോട് ആവിശ്യപ്പെട്ടു. യുദ്ധത്തിൽ നിങ്ങൾ ഇപ്പോൾ ഞങ്ങളെ സഹായിച്ചില്ലെങ്കിൽ... നാളെ യുദ്ധം നിങ്ങളുടെ അടുത്തേയ്ക്ക് എത്തും, - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications