റഷ്യയ്ക്ക് യുഎസിനേക്കാൾ പ്രിയങ്കരം ഉത്തരകൊറിയയെ; പ്രശ്നങ്ങൾക്ക് കാരണം യുഎസ്, ട്രംപിനെ തളളി റഷ്യ

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉത്തരകൊറിയൻ വിഷയത്തിൽ അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. ഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം റഷ്യ തള്ളി. ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടർന്ന് ഉത്തരകൊറിയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. എന്നാൽ അമേരിക്ക ഇതു വീണ്ടും ആവർത്തിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

ഉത്തരകൊറിയ വിഷയത്തിൽ അമേരിക്കയെ പിന്ചുണച്ച് ഫ്രാൻസും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ ഗൗരവതരമായെടുത്തു ചൈനയും റഷ്യയും ഉപരോധം ഏർപ്പെടുത്തണമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു.

യോഗിയുടെ യുപി കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്, ഒരു വർഷത്തിനിടെ നടന്നത് 4899 കൊലപാതകങ്ങൾ

 റഷ്യയ്ക്ക് വിമർശനം

റഷ്യയ്ക്ക് വിമർശനം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം തടയാനുളള അമേരിക്കയുടെ നീക്കത്തെ തടയിടാൻ ശ്രമിക്കുന്നത് റഷ്യയാണെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഉത്തരകൊറിയയോട് അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ചൈനയും ജപ്പാനും. ലോകരാഷ്ട്രങ്ങളുടെ ആവശ്യം കണക്കിലെടുത്തു ഉത്തരകൊറിയയോടുള്ള ഇരു രാജ്യങ്ങളുടേയും നിലപാടിൽ വ്യത്യാസപ്പെടത്തുമോയെന്നാണ് അറിയേണ്ടതെന്നും ട്രംപ് പറഞ്ഞു.

ചൈനയുടെ സഹായം

ചൈനയുടെ സഹായം

ഉത്തരകൊറിയ്ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ചൈനയാണെന്നു അമേരിക്ക ആരോപിച്ചു. യുഎന്നിൽ ചോർന്ന പ്രത്യേക യോഗത്തിലാണ് ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക രംഗത്തെത്തിയത്. ഉത്തരകൊറിയയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ചൈനയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവസാനിപ്പിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

ഉപരോധം ഏർപ്പെടുത്തണം

ഉപരോധം ഏർപ്പെടുത്തണം

ഉത്തരകൊറിയക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഫോണിലൂടെയാണ് ട്രംപ് ഇക്കാര്യം ഷീ ചിങ് പിങ്ങിനോട് ആവശ്യപ്പെട്ടത്.ഉത്തരകൊറിയയുടെ ആണവ പരീക്ഷണം തടയാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അതിനാൽ ഉപരോധം ഏർപ്പെടുത്തി ഉത്തരകൊറിയയെ സമ്മർദ്ദത്തിലാക്കി ആണവപരീക്ഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

 ഉത്തരകൊറിയയെ തകർക്കും

ഉത്തരകൊറിയയെ തകർക്കും

ഇനിയൊരു യുദ്ധമുണ്ടായാൽ അതിനു കാരണം ഉത്തരകൊറിയ മാത്രമായിരിക്കുമെന്ന് യുഎന്നിൽ അമേരിക്ക പറഞ്ഞു. യുദ്ധമുണ്ടായാൽ ഉത്തരകൊറിയയെ വേരോടെ നശിപ്പിക്കുമെന്നും ഐക്യരാഷ്ട്ര സഭയിൽ യുഎസ് പ്രതിനിധി നിക്കി ഹാലെ അറിയിച്ചു. ഉത്തരകൊറിയയുമായി ഒരിക്കലും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. നയതന്ത്ര ചർച്ചയിലൂടെ കാര്യങ്ങൾ ഒത്തു തീർപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അമേരിക്ക പറഞ്ഞു.

ഭീകരരാജ്യം

ഭീകരരാജ്യം

ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന് നേരെ നടപടിയെടുത്തതെന്ന് ട്രംപ് വ്യക്തമാക്കി.

English summary
Russia’s foreign minister Sergey Lavrov has rejected a U.S. call to cut ties with North Korea. He said the U.S. appears to be provoking Pyongyang, one day after President Donald Trump promised to impose fresh sanctions on the country in the wake of its newest missile launch.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്