റഷ്യ ഐസിസിനെ തകര്‍ത്തടിയ്ക്കുന്നു; ഒറ്റ ദിവസം കൊണ്ട് കൊന്നത് 300 ഭീകരരെ...അമേരിക്കന്‍ കള്ളം പൊളിഞ്ഞു
ദമാസ്‌കസ്: ഐസിസിനെ നാമാവശേഷമാക്കാന്‍ റഷ്യ സിറിയയില്‍ നടത്തുന്ന ദൗത്യം വിജയത്തിലേയ്‌ക്കോ...? ഒറ്റ ദിവസം കൊണ്ട് 300 ഐസിസ് തീവ്രവാദികളെയാണ് റഷ്യന്‍ സൈന്യം ഇല്ലാതാക്കിയത്.
നാവിക യുദ്ധത്തിന് പുറമേ വ്യോമ യുദ്ധവും റഷ്യ ശക്തമാക്കിയിരിയ്ക്കുകയാണ്. ഇനി ചൈന കൂടി യുദ്ധത്തില്‍ പങ്കാളികളായാല്‍ ഐസിസ് സിറിയയില്‍ ഇല്ലാതാകും എന്ന് ഉറപ്പാണ്.
ഇത്രനാളും ഐസിസിനെതിരെ പൊരുതി എന്ന് അവകാശപ്പെടുന്ന അമേരിയ്ക്കയുടെ പൊള്ളത്തരങ്ങളും ഇതോടെ പൊളിഞ്ഞു വീഴുകയാണ്. റഷ്യന്‍ ആക്രമണ വിജയങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് ഇപ്പോള്‍ അമേരിയ്ക്കയുടെ ശ്രമം.

റഷ്യന്‍ പോരാട്ടം
പത്ത് ദിവസമായി റഷ്യ സിറിയയില്‍ ഐസിസിനെതിരെ യുദ്ധം തുടങ്ങിയിട്ട്. ഇതിനിടെ നടത്തിയ ഏറ്റവും ശക്തമായ ആക്രമണം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

24 മണിക്കൂര്‍
24 മണിക്കൂര്‍ കൊണ്ട് ഐസിസിന്റെ 60 കേന്ദ്രങ്ങളിലാണ് റഷ്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്.

300 പേരെ വധിച്ചു
300 ഐസിസ് ഭീകരരെ ഈ ആക്രമണത്തില്‍ വധിച്ചു എന്നാണ് റഷ്യയുടെ അവകാശവാദം. ഇതില്‍ രണ്ട് ഐസിസ് ഫീല്‍ഡ് കമാന്‍ഡര്‍മാരും ഉള്‍പ്പെടും.

ചത്തത് ഐസിസ് അല്ല
റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 300 പേരും ഐസിസുകാരല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിവ അല്‍ ഹഖ് എന്ന വിമത ഗ്രൂപ്പിലെ 200 പേരാണ് കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്. ബാക്കിയുള്ളവര്‍ ഐസിസുകാര്‍ തന്നെ.

ലിവ അല്‍ ഹഖ് ഐസിസ് അല്ല
ലിവ അല്‍ ഹഖ് സിറിയയിലെ മറ്റൊരു വിമത സംഘമാണ്. ഇവര്‍ക്ക് ഐസിസുമായി ബന്ധമില്ല. എന്നാല്‍ ഐസിസിന്റെ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു എന്ന പറയുന്നത് ലിവയ്ക്ക് മേല്‍ നടത്തിയ ആക്രമണത്തിലാണ്.

ഐസിസിന്റെ അടിത്തറ തകര്‍ത്തു?
കഴിഞ്ഞ ദിവസം നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ ഐസിസിന്റെ ആറ് വാര്‍ത്താ വിനിമയ കേന്ദ്രങ്ങളും, ആറ് ആയുധ ശേഖരങ്ങളും, 17 പരിശീലന കേന്ദ്രങ്ങളും, 17 യുദ്ധവാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യയുടെ വാദം.

കരയുദ്ധത്തിനില്ലേ...
തങ്ങള്‍ തത്കാലം സിറിയയില്‍ കരയുദ്ധം നടത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. പക്ഷേ 2,000 റഷ്യന്‍ സൈനികര്‍ സിറിയയില്‍ എത്തിയിട്ടുണ്ട്. അവശ്യമെങ്കില്‍ കരയുദ്ധവും തുടങ്ങും എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ചൈന വരില്ലേ
അടുത്ത ആഴ്ചയില്‍ തന്നെ യുദ്ധ സന്നാഹങ്ങളുമായി ചൈനയുടെ പടക്കപ്പല്‍ സിറിയന്‍ തീരത്തെത്തുമാണ് റിപ്പോര്‍ട്ട്.

അമേരിയ്ക്ക് കഥയിറക്കിത്തുടങ്ങി
റഷ്യ വന്‍ മുന്നേറ്റം നടത്തുമ്പോള്‍ അമേരിയ്ക്ക അതിനെ പ്രതിരോധിയ്ക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.

നേട്ടം ഐസിസിനെന്ന്
സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ ലക്ഷ്യം ഐസിസ് അല്ല, മറ്റ് വിമത ഗ്രൂപ്പുകളാണെന്നാണ് അമേരിയ്ക്ക തുടക്കം മുതലേ ആരോപിയ്ക്കുന്നത്. മറ്റ് ഗ്രൂപ്പുകളെ ലക്ഷ്യം വച്ച് റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഐസിസിനെ ശക്തിപ്പെടുത്തുകയാണെന്നും അമേരിയ്ക്ക ആരോപിയ്ക്കുന്നു.












Click it and Unblock the Notifications