അർഥവത്തായ ചർച്ചക്ക് മോസ്‌കോ മുതിരണം; റഷ്യയോട് സെലൻസ്‌കി
കീവ് : റഷ്യ അർഥവത്തായ ചർച്ചക്ക് മുതിരണമെന്നും റഷ്യയുടെ തെറ്റുകളെ കുറക്കാനുള്ള ഏക മാർഗം സമാധാനചർച്ച മാത്രമാണെന്നും യുക്രൈൻ പ്രസിഡന്റെ് വ്‌ളാഡിമിർ സെലൻസ്‌കി. ഈ സമയം കാണാനും സംസാരിക്കാനും ഉള്ളതാണെന്ന് വീഡിയോ സന്ദേശത്തിൽ സെലൻസ്‌കി ആവശ്യപ്പെട്ടു. ഈ യുദ്ധത്തിലൂടെ റഷ്യക്ക് വലിയ നഷ്‌ടങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും തലമുറകൾ എടുത്താലും തിരികെ ലഭിക്കാത്ത നഷ്‌ടങ്ങളായി ഇവ മാറിയേക്കാമെന്നും സെലൻസ്‌കി പറയുന്നു.
യുക്രൈൻ എപ്പോഴും സമാധാനത്തിനുള്ള നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും സമാധാനവും സുരക്ഷയും സംബന്ധിച്ച അർഥവത്തായ ചർച്ചകൾക്ക് കാലതാമസം ഉണ്ടാകരുതെന്നും സെലെൻസ്‌കി സന്ദേശത്തിൽ പറയുന്നു. യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതു മുതൽ നിരവധി സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചകളെ റഷ്യ ഗൗരവമായി കാണണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടത്. ആക്രമണത്തിനിരയായ നഗരങ്ങളിലേക്കുള്ള മാനുഷിക സാധനങ്ങളുടെ വിതരണം റഷ്യൻ സൈന്യം ബോധപൂർവം തടയുകയാണെന്നും സെലെൻസ്‌കി പറഞ്ഞു.

അതേ സമയം യുക്രൈനിലെ യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്ക നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയാറായിരിക്കണമെന്ന് അമേരിക്ക ചൈനക്ക് താക്കീത് നൽകിയിരുന്നു. റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ നികത്താന്‍ ഒരു രാജ്യവും തയാറാകരുതെന്നും ഒരു രാജ്യത്തെയും അതിന് അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.

റഷ്യൻ സേനയുടെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പേർ തങ്ങിയിരുന്ന മരിയുപോളിലെ ഒരു തീയേറ്ററിനു നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചത്. ഇത് റഷ്യയുടെ മനുഷത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവിന്‍റെ അവകാശവാദം.

ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം മൂന്നാമത്തെ ആഴ്‌ചയിലും തുടരുകയാണ്. യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ കോടതിയും നിർദേശിച്ചിട്ടുണ്ട്. യുക്രൈന്‍റെ പരാതിയെ തുടർന്നാണ് രാജ്യാന്തര കോടതി വിഷയം ചർച്ച ചെയ്‌തത്. അതേ സമയം സമാധാനശ്രമങ്ങൾ തുടരുകയാണ്.












Click it and Unblock the Notifications