പുടിന്റെ സ്യൂട്ട്കേസില്‍ എന്താണെന്നറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും; നിസാരമല്ല റഷ്യന്‍ നേതാവിന്റെ ഈ 'പേടി'
വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ നടന്ന പുടിന്-ട്രംപ് കൂടിക്കാഴ്ചയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ വാര്‍ത്ത. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വിഷയം യുക്രൈന് യുദ്ധം ആയതിനാല്‍ തന്നെ ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും യുഎസിലേക്ക് ആയിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് തീരുമാനം ഒന്നും ചര്‍ച്ചയില്‍ ഉണ്ടായില്ലെങ്കിലും അമേരിക്കയിലെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് പുടിന്റെ അംഗരക്ഷകര്‍ ചുമന്നു കൊണ്ടു നടക്കുന്ന സ്യൂട്ട്കേസ് ആണ്. ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ അഭ്യൂഹങ്ങള്‍ വളരെ നേരത്തെ പ്രചരിച്ചിട്ടുണ്ട്.

പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനാണ് ഈ സ്യൂട്ട്കേസ് കൊണ്ടുനടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊരു പ്രത്യേക കാരണം ഉണ്ട്. റഷ്യന്‍ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍. അതിനാല്‍ പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനായി ഈ സ്യൂട്ട്കേസ് എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും ഒപ്പമുണ്ടാകും. പുടിന് പല അസുഖങ്ങളുണ്ടെന്ന തരത്തില്‍ നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു.
അമേരിക്കയില്‍ വലിയ സുരക്ഷയാണ് പുടിന് ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ ഇന്റലിജന്റസ് ഉദ്യോഗസ്ഥരും കണ്ണിമ ചിമ്മാതെ പുടിന് ഒപ്പം ഉണ്ടായിരുന്നു. വിദേശത്ത് എവിടെപ്പോയാലും പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് പ്രത്യേകം പാക്കറ്റുകളില്‍ സൂക്ഷിച്ച് സ്യൂട്ട്കേസിലാക്കി തിരിച്ചു റഷ്യയിലേക്ക് കൊണ്ടു വരും. പൂപ്പ് സ്യൂട്ട്കേസ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസ് അംഗങ്ങളെ ഉദ്ധരിച്ച് സ്യൂട്ട്കേസിന്റെ വിശേഷങ്ങള്‍ ഫ്രാന്‍സിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. 2017 മാസത്തിലായിരുന്നു പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം. ഈ സമയത്താണ് ഈ വിചിത്രമായ കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
പുടിന്റെ വിസര്‍ജ്യത്തിന്റെ സാമ്പിളുകള്‍ വിദേശ ശക്തികള്‍ക്ക് ലഭിച്ചാല്‍ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കും എന്ന ഭയത്തില്‍ നിന്നാണ് ഈ മുന്‍കരുതല്‍. ഇത്തരം വിവരങ്ങള്‍ ശത്രുക്കളുടെ കൈകളിലെത്തിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്ന് ഭയവും ഈ ലോക നേതാവിനു ഉണ്ട്. ലോകത്ത് പല വലിയ നേതാക്കളും ഇത്തരം പേടികള്‍ വച്ചുപുലര്‍ത്തുന്നവരാണ്.
പുടിന് വിയന്ന സന്ദര്‍ശിച്ചപ്പോഴും ഈ നടപടികള്‍ പിന്തുടര്ന്നിരുന്നു. അവിടെ വച്ച് ഒരു പോര്‍ട്ടബിള്‍ ടോയ്ലറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. 1992 മുതല്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 72 കാരനായ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളിക്കളയുന്നതാണ് പുടിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications