'പുടിൻ യുദ്ധക്കുറ്റവാളി' : രൂക്ഷമായ ഭാഷയിൽ ജോ ബൈഡൻ
വാഷിങ്‌ടൺ : റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രൈനിന് കൂടുതലായി 800 മില്യൺ ഡോളർ സുരക്ഷാ സഹായം പ്രഖ്യാപിക്കുന്ന വേളയിലായിരുന്നു
ബൈഡന്റെ ഈ പരാമർശം. അതേ സമയം ബൈഡന്റെ പരാമർശം മാപ്പുനൽകാൻ സാധിക്കാത്തതാണെന്ന് മോസ്‌കോ പ്രതികരിച്ചു. ഡ്രോണുകൾ, ആന്‍റ് ആർമർ, ആന്‍റി എയർക്രാഫ്‌റ്റ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുന്ന പുതിയ പാക്കേജാണ് ബൈഡൻ പ്രഖ്യാപിച്ചത്.
യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി സഹായം ആവശ്യപ്പെട്ടതിന് പുറകെയാണ് ബൈഡന്റെ പ്രഖ്യാപനം വരുന്നത്. പേൾഹാർബർ ആക്രമണം, സെപ്‌റ്റംബർ 11 എന്നീ സംഭവങ്ങൾ സെലൻസ്‌കി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവങ്ങൾ നടക്കുന്നതുപോലെയാണ് ഓരോ ദിവസവും തങ്ങൾക്കെന്ന് കൂടുതൽ സഹായം നൽകാൻ അഭ്യർഥിക്കുന്നതായും സെലൻസ്‌കി പറഞ്ഞിരുന്നു.

അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്‍റ് പുടിനെതിരെ ബൈഡൻ നടത്തുന്ന കടുത്ത പരാമർശമാണിത്. അതേ സമയം യുക്രൈനില്‍ യുഎസ് നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന യുക്രൈന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ബൈഡന്‍ ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല. നോഫ്ലൈസോണ്‍ പ്രഖ്യാപിച്ചാല്‍ റഷ്യയുമായി യുഎസ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകും. യുക്രൈന് മുകളിലൂടെ പറക്കുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവിച്ചിടുക എന്നതാണ് നോഫ്ലൈസോണ്‍ പ്രഖ്യാപിച്ചാല്‍ ഉണ്ടാകാൻ പോകുന്നത്. എന്നാൽ റഷ്യയുമായി നേരിട്ട് യുദ്ധത്തിന് മുതിരാതെ യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കീവിൽ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. പ്രമുഖ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിന്റെ മുതിര്‍ന്ന ക്യാമറാമാനും റിപ്പോര്‍ട്ടറുമാണ് റഷ്യന്‍ ആക്രമണത്തില്‍ മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ന്യൂസ് കറസ്‌പോണ്ടന്‍റ് ബെഞ്ചമിന്‍ ഹാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത ദിവസങ്ങളില്‍ 3 മാധ്യമപ്രവര്‍ത്തകരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച ഡോക്യുമെന്‍ററി ചലച്ചിത്ര നിര്‍മാതാവായ ബ്രന്‍റ് റിനൗഡും റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുശോചനമറിയിച്ച് നിരവധി സഹപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം ആഴ്‌ചകൾ പിന്നിട്ടിട്ടും ഇന്നും തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തെ തുടർന്ന് കൊല്ലപ്പെട്ടത്. മുപ്പത് ലക്ഷത്തിൽപരം പേർ യുക്രൈൻ വിട്ടതായി യുഎൻ കണക്കുകൾ പറയുന്നു. രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും പോളണ്ടിലേക്കാണ് പോകുന്നത്.












Click it and Unblock the Notifications