കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിതെറ്റി സനോഫി കോവിഡ്‌ വാക്‌സിന്‍; പ്രയമായവരില്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന്‌ കമ്പനി

Google Oneindia Malayalam News

വാഷിങ്‌ടണ്‍: മരുന്നുകമ്പനികളായ സനോഫി, ഗ്ലാക്‌സോ സ്‌മിത്ത്‌ ക്ലൈന്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ പ്രയാമായവരില്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന്‌ വെളിപ്പെടുത്തി കമ്പനി. ഡിസംബറില്‍ അനസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ്‌ കമ്പനികള്‍ക്ക്‌ തിരിച്ചടിയായി ഇത്തരമൊരു ഫലം വന്നത്‌.
കോവിഡ്‌ വാക്‌സിനെ കൂടുതല്‍ നവീകരിച്ച്‌ വാക്‌സിന്റെ പരീക്ഷണം ഫെബ്രുവരിയില്‍ വീണ്ടും ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. തുടര്‍ന്ന്‌ അടിയന്തര ആവശ്യത്തിനുപയോഗിക്കാനുള്ള റെഗുലേറ്റേഴ്‌സിന്റെ അനുമതി വാങ്ങുമെന്നും കമ്പനി പറഞ്ഞു.
അമേരിക്കയില്‍ പരീക്ഷണ ഘട്ടങ്ങളില്‍ എത്രയും വേഗം വിപണികളിലെത്തിക്കാന്‍ യുഎസ്‌ സര്‍ക്കാര്‍ ശ്രമിച്ച 6 വാക്‌സിനുകളില്‍ ഒന്നായിരുന്നു സനോഫി വാക്‌്‌സിന്‍. സനോഫി വാക്‌സിന്‍ കമ്പനിയുമായി 2.1 ബില്യന്‍ ഡോളറിന്റെ കരാറിലാണ്‌ യുഎസ്‌ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. 100 മില്യന്‍ ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ ഡോസുകള്‍ യുഎസിന്‌ നിര്‍മ്മിച്ചു നല്‍കണമെന്നാണ്‌ കരാറില്‍ പറയുന്നത്‌.

vaccine images

അതേസമയം ഫൈസര്‍ വാകസിനും ജര്‍മന്‍ കമ്പനി ബയോടെക്കിന്റെയും കോവിഡ്‌ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന്‌ യുകെയും കാനഡയും ഇതിനോടകം അനുമതി നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ ഇരു കമ്പനികളുടേയും വാക്‌സിനുകള്‍ക്ക്‌ ഉടന്‍ അനുമതി ലഭിക്കുമെന്നാണ്‌ സൂചനകള്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്‌. മറ്റൊരു കോവിഡ്‌ വാക്‌സിന്‍ കമ്പനിയായ മൊഡേണയുടെ വാക്‌സിനും അടിയന്തര ഉപയോഗത്തിന്‌ ഉടന്‍ യോഗ്യത നേടും.
മറ്റ്‌ കമ്പനികള്‍ നേരത്തെ തന്നെ റെഗുലേറ്റേഴ്‌സിന്റെ അനുമതി നേടും എന്നതിനാല്‍ കോവിഡ്‌ വാക്‌സിന്‍ മികച്ച പ്രതികരണം ഉണ്ടാക്കാത്തത്‌ സനോഫി ജിഎസ്‌കെ കമ്പനികള്‍ക്ക്‌ വലിയ തിരിച്ചടിയാവും നല്‍കുക. മൊഡേണ,ഫൈസര്‍ വാക്‌സിനുകള്‍ ഇതിനോടകം തന്നെ കോവിഡിനെതിരെ 90 ശതമനത്തിന്‌ മുകളില്‍ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌്‌.
അടുത്തവര്‍ഷം അവസാനം വരെ സനോഫി വാക്‌സിന്‍ വിപണിയില്‍ എത്തില്ലെന്ന്‌ സനോഫി കമ്പനി അറിയിച്ചു. ഞങ്ങള്‍ ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നു. അത്‌കൊണ്ടുതന്നെയാണ്‌ ഇക്കാര്യം തുറന്നു പറയുന്നത്‌. ശാസത്രത്തിന്റെയും കണക്കുകളുടേയും അടിസ്ഥാനത്തിലാണ്‌ തങ്ങളുടെ നിഗമനമെന്നും സനോഫി മരുന്ന്‌ കമ്പനിയുടെ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റായ തോമസ്‌ ട്രിമോഫ്‌ പറഞ്ഞു.വെള്ളിയാഴ്‌ച്ച ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 18 മുതല്‍ 49 വരെ പ്രായമായവരില്‍ വാക്‌സിന്‍ വളരെ ഫലപ്രദമാണെന്നും, ഇവരില്‍ നല്ല രീതിയില്‍ വാക്‌സിന്‍ പ്രതിരോധ ശേഷി നല്‍കാന്‍ വാക്‌സിനു കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. എന്നാല്‍ പ്രായമായവരില്‍ പരീക്ഷണം നടത്തിയപ്പോള്‍ വാക്‌സിന്‍ വേണ്ടത്ര ഫലം നല്‍കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
യുഎസിനു പുറമേ സനോഫി വാകസിന്‍ നിര്‍മാണ കമ്പനികള്‍ യൂറോപ്യന്‍ യൂണിയനുമായി 300 മില്യന്‍ ഡോസിന്റെയും കാനഡയുമായി72 മില്യന്‍ ഡോസിന്റേയും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

English summary
Sanofi covid vaccine failed in some old patience; company is in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X