കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 5 ലക്ഷം ഗ്രാമങ്ങളില്‍ മൈക്രോസോഫ്റ്റിന്റെ ബ്രോഡ്ബാന്‍ഡ്

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ അഞ്ചുലക്ഷം ഗ്രാമങ്ങളില്‍ ചെലവുകുറഞ്ഞ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുമെന്ന് മൈക്രോസോഫ്റ്റിന്റെ ആദ്യ ഇന്തോ അമേരിക്കന്‍ സിഇഒ ആയ സത്യ നാദെല്ല. അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഡിന്നറിനിടെയാണ് നാദെല്ല ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ മൈക്രോസോഫ്റ്റിന്റെ എക്കാലത്തെയും മികച്ച പങ്കാളികളാണെന്ന് നാദെല്ല പറഞ്ഞു. ഇന്ത്യയുമായുള്ള എല്ലാ പദ്ധതിയും വികസനോന്മുഖമാകണമെന്നാണ് ആഗ്രഹം. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം എത്തുന്നതോടുകൂടി അടിസ്ഥാന സൗകര്യവികസനത്തിലും മറ്റും ഇന്ത്യയ്ക്ക് കുതിച്ചുചാട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

satyanadella

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയെ കൂടാതെ, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായി, അഡോബിയുടെ സി.ഇ.ഒ ശന്തനു നാരായണ്‍, ക്വാല്‍കോം എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ് തുടങ്ങിയരുമായും മോദി ചര്‍ച്ച നടത്തി. രാജ്യത്തെ 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സഹകരണത്തോടെ ഉടന്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിവരസാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പല പദ്ധതികള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ അനുമതി ലഭിച്ചതായാണ് വിവരം. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടും. ഫേസ്ബുക്ക് മേധാവ് സുക്കര്‍ബര്‍ഗുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

English summary
Satya Nadella says Microsoft to bring low-cost broadband to 5 lakh villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X