വമ്പൻ കോളുതന്നെ; യാത്രക്കാർക്ക് സൗജന്യമായി ടൂറിസ്റ്റ് വിസയുമായി സൗദി എയർലയൻസ്!!
ജിദ്ദ: യാത്രക്കാർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സൗദി എയർലൈൻസ്. ചെറിയ ഓഫറല്ല വൻ ഓഫർ തന്നെയാണ് കമ്പനി യാത്രക്കാർക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഇനി എന്താണ് ആ സന്തോഷവാർത്തയെന്ന് അറിഞ്ഞാലോ.
വിസയ്ക്കായി തലപുകഞ്ഞ് വിശ്രമമില്ലാതെ ഓടിനടക്കുകയാണോ നിങ്ങൾ. എന്നാൽ ഈ വാർത്ത കേട്ടാൽ നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടും. ആ ഞെട്ടിക്കുന്ന കാര്യം അറിയാൻ ആകാംക്ഷയായോ..എന്നാൽ സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

ടിക്കറ്റ് എടുക്കുമ്പോൾ സൗജന്യമായി ടൂറിസ്റ്റ് വിസ ലഭിച്ചാലോ. എന്നാൽ അത്തരം സേവനം സൗദി എയർലൈൻസ് ഉടൻ ആരംഭിക്കുന്നു. ടിക്കറ്റ് എടുക്കുമ്പോൾ സൗജന്യമായി ടൂറിസ്റ്റ് വിസ ലഭിക്കും. എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് വാങ്ങുമ്പോള് ഫീസ് കൂടാതെ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഏതാനും ദിവസത്തിനുള്ളിൽ തന്നെ സൗദി എയർലൈൻസ് ആരംഭിക്കും.

'നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്' എന്നാണ് പദ്ധതിയുടെ പേര്. സൗദിയിൽ പ്രവേശിച്ച് 96 മണിക്കൂർ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമാണ് ഈ വിസ നൽകുന്നത്. അനുവദിച്ച സമയത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് കഴിയുന്നത് ആണു.

വിനോദസഞ്ചാര ആവശ്യങ്ങൾക്കും ഉംറക്കും രാജ്യത്തേക്ക് വരുന്നവർക്കായിരിക്കും പുതിയ സേവനം ലഭിക്കുക. സൗദി എയർലൈൻസിന്റെ പുതിയ ടിക്കറ്റിങ് സംവിധാനത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാവുന്ന സൗകര്യം ഉണ്ടാവും. ടിക്കറ്റ് എടുക്കുേമ്പാൾ വിസ ആവശ്യമുണ്ടോ എന്ന ചോദ്യം കൂടി ചോദിക്കും. വിസ വേണം എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾക്ക് മൂന്ന് മിനിറ്റിനുള്ളിൽ ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ചില രാജ്യങ്ങളിലുള്ളത് പോലെ വിസ ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോകേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു.

ഈ സംവിധാനത്തിലൂടെ വലിയ നേട്ടങ്ങളാണ് സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ലഭിക്കുക എന്നാണ് കരുതുന്നത്. സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകും. അന്താരാഷ്ട്ര വിമാനങ്ങളുടെ ആവശ്യം 40 ശതമാനം വർധിപ്പിക്കുന്നതിനുള്ള നടപ്പുവർഷത്തെ പദ്ധതിക്ക് സൗദി എയർലൈൻസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിക്കും. അവ ഏതെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും വക്താവ് പറഞ്ഞു.

ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിംകളുടെ നിരന്തരമായ ആവശ്യമാണ് ടിക്കറ്റുമായി ബന്ധിപ്പിച്ച് ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.'നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്' എന്ന പദ്ധതി പ്രകാരം വിസ കിട്ടി വരുന്നവർക്ക് ജിദ്ദ വിമാനത്താവളത്തിൽ മാത്രമല്ല, രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദർശനം പൂർത്തിയാക്കി നിങ്ങൾ സൗകര്യപ്പെട്ട വിമാനത്താവളത്തിൽനിന്ന് മടങ്ങാനും കഴിയും.












Click it and Unblock the Notifications