Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും ഇറാനും തമ്മില്‍ വീണ്ടും ചര്‍ച്ച; ഗള്‍ഫില്‍ ശുഭപ്രതീക്ഷ, ഇറാഖിന് സുപ്രധാന റോള്‍

റിയാദ്: ഗള്‍ഫില്‍ സമാധാന ശ്രമങ്ങള്‍ക്ക് ശുഭപ്രതീക്ഷയേകി സൗദി അറേബ്യയുടെയും ഇറാന്റെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലായിരുന്നു ചര്‍ച്ച. ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്ന് ഇറാനിലെ നൂര്‍ നൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സൈന്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണിത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന അഞ്ചാംഘട്ട ചര്‍ച്ചയായിരുന്നു ബഗ്ദാദിലേത്. ഇറാഖിന്റെയും ഒമാന്റെയും ശ്രമഫലമായിട്ടാണ് ചര്‍ച്ചകള്‍ നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇറാന്‍ ദേശീയ സുരക്ഷാ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥരും സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവി ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാനുമാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ എന്നാണ് ചര്‍ച്ച നടന്നതെന്ന് നൂര്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല.

13

2016 ശേഷം സൗദിയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധം നിലനില്‍ക്കുന്നില്ല. സൗദിയിലെ ഷിയാ നേതാവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് പ്രകടനം നടക്കുകയും ടെഹ്‌റാനിലെ സൗദി എംബസി കൈയ്യേറുന്ന സാഹചര്യവുമുണ്ടായിരുന്നു. തുടര്‍ന്നാണ് നയതന്ത്ര ബന്ധം വിഛേദിക്കുന്നതിലേക്കെത്തിയത്. പിന്നീട് ഘട്ടങ്ങളായി സമവായ പാതയിലേക്ക് ഇരുരാജ്യങ്ങളുമെത്തുകയായിരുന്നു. എങ്കിലും ഹൂതി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഭിന്ന അഭിപ്രായമാണുള്ളത്. സൗദിയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. എന്നാല്‍ മന്ത്രിതല ചര്‍ച്ച വൈകാതെ നടക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് സൗദി-ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ ചര്‍ച്ചകള്‍ നടന്നു. ഇറാഖില്‍ വച്ചായിരുന്നു എല്ലാ ചര്‍ച്ചകളും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കത്തിന് ശ്രമിക്കുന്നത് ഇറാഖും ഒമാനുമാണ്. ഇറാനുമായി അടുത്ത ബന്ധമാണ് ഇറാഖിന്. ഇരുരാജ്യങ്ങളിലും ഷിയാ നേതാക്കളാണ് ഭരണത്തില്‍. ഷിയാ ഭരണകര്‍ത്താക്കളാണെങ്കിലും സൗദിയുമായി സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇറാഖ്. ജിദ്ദയിലെ ഒഐസി ആസ്ഥാനത്ത് ഇറാന്‍ പ്രതിനിധിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. അടച്ചിട്ടിരിക്കുന്ന ഈ ഓഫീസ് വീണ്ടും തുറക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ചര്‍ച്ചകള്‍ക്ക് വേഗതയേറും. സമാധാനം പുലരാന്‍ ഇത് വഴിയൊരുക്കുമെന്നും മധ്യസ്ഥര്‍ കരുതുന്നു.

ചര്‍ച്ചകളില്‍ പ്രതീക്ഷ വര്‍ധിച്ചുവരുന്നതിനിടെയാണ് അടുത്തിടെ സൗദിയില്‍ 81 പേരുടെ വധശിക്ഷ നടപ്പാക്കിയത്. മിക്കതും ഷിയാ വിഭാഗത്തില്‍ പ്പെട്ടവരായിരുന്നു. ഇതുകാരണം ചര്‍ച്ചകള്‍ നിലച്ചേക്കുമെന്നായിരുന്നു കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ അഞ്ചാംഘട്ട ചര്‍ച്ച നടത്തിയത് ശുഭപ്രതീക്ഷയാണ്. വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിലേക്ക് എത്തിയാല്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് ഇറാഖിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+