Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ മറക്കൂ, കരഞ്ഞിട്ട് കാര്യമില്ല!! പാകിസ്താനെ വിറപ്പിച്ച് സൗദി അറേബ്യയും യുഎഇയും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താനെ നിരന്തരം സഹായിക്കുന്ന രാജ്യങ്ങളാണ് സൗദിയും യുഎഇയും

റിയാദ്/ദുബായ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. പ്രളയക്കെടുതിയുടെ പ്രതിസന്ധി ഇപ്പോഴും മറികടക്കാന്‍ ഈ അയല്‍രാജ്യത്തിന് സാധിച്ചിട്ടില്ല. പ്രമുഖ നേതാക്കള്‍ അഴിമതി ആരോപണം നേരിടുന്നു. കൂടാതെ പരസ്പരം പോരടിക്കുകയും ചെയ്യുന്നു... രാഷ്ട്രീയ അനിശ്ചതത്വം പതിവായതും പാകിസ്താന് തിരിച്ചടിയാണ്.

അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് പാകിസ്താന്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഇതെല്ലാം പരിഹരിക്കണമെങ്കില്‍ പണം വേണം. സൗദിയും യുഎഇയും ചൈനയുമാണ് പാകിസ്താനെ സഹായിക്കാറ്. എന്നാല്‍ സൗദിയും യുഎഇയും കടുത്ത നിര്‍ദേശം പാകിസ്താന് നല്‍കിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗള്‍ഫിന്റെ പിന്തുണ കിട്ടിയില്ല

ഗള്‍ഫിന്റെ പിന്തുണ കിട്ടിയില്ല

സൗദിയുമായും യുഎഇയുമായും അത്ര നല്ല ബന്ധമായിരുന്നില്ല ഇമ്രാന്‍ ഖാന്‍ പുലര്‍ത്തിയിരുന്നത്. രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ സഹായം അഭ്യര്‍ഥിച്ച് സൗദിയിലും യുഎഇയിലും ഇമ്രാന്‍ ഖാനും എത്തിയിരുന്നു. എന്നാല്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. പ്രതിസന്ധി കനത്തതോടെ ഇമ്രാന്‍ ഖാനെതിരായ വികാരം ശക്തിപ്പെട്ടു. അദ്ദേഹം പുറത്താകുകയും ചെയ്തു.

ഷഹ്ബാസിന്റെ വരവ്

ഷഹ്ബാസിന്റെ വരവ്

തുടര്‍ന്നാണ് ഷഹ്ബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രിയായത്. ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിക്കുകയായിരുന്നു. ഈ സഖ്യത്തിന്റെ നേതാവായിട്ടാണ് ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. നേരത്തെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്നു ഷഹ്ബാസ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും കൂടിയാണ് ഇദ്ദേഹം.

ഫലം കാണാത്ത നീക്കങ്ങള്‍

ഫലം കാണാത്ത നീക്കങ്ങള്‍

നേരത്തെ പഞ്ചാബ് പ്രവിശ്യ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഷഹ്ബാസ് മുഖ്യമന്ത്രിയായതോടെയാണ് പ്രവിശ്യയുടെ ശേഷി വര്‍ധിച്ചത്. പാകിസ്താന്റെ പ്രധാനമന്ത്രിയായി ഷഹ്ബാസ് ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ മാധ്യമങ്ങള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയതും ഇക്കാര്യമായിരുന്നു. അധികാരമേറ്റ ശേഷം ഭരണകാര്യങ്ങളില്‍ ചില അച്ചടക്ക നടപടികള്‍ സ്വീകരിച്ചെങ്കിലും ഷഹ്ബാസിന്റെ പ്രവര്‍ത്തനം ഫലം കണ്ടിട്ടില്ല.

സഹായം മതിയായില്ല

സഹായം മതിയായില്ല

പ്രധാനമന്ത്രിയായ ശേഷം ഷഹ്ബാസ് ആദ്യം വിദേശയാത്ര നടത്തിയത് സൗദിയിലേക്കും യുഎഇയിലേക്കുമായിരുന്നു. സാമ്പത്തിക സഹായം തന്നെയായിരുന്നു ലക്ഷ്യം. ചില വാഗ്ദാനങ്ങള്‍ നല്‍കിയ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ നല്‍കിയ വായ്പയുടെ തിരിച്ചടവില്‍ ഇളവ് നല്‍കുകയും ചെയ്തു. എന്നാല്‍ പാകിസ്താന്റെ വെല്ലുവിളി തരണം ചെയ്യാന്‍ ഇതൊന്നും മതിയാകുമായിരുന്നില്ല.

കശ്മീര്‍ മറന്നേക്കൂ

കശ്മീര്‍ മറന്നേക്കൂ

വീണ്ടും സഹായം അഭ്യര്‍ഥിച്ച് പാകിസ്താന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും ഗള്‍ഫിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ഇളവ് നല്‍കിയ പിന്നാലെയാണ് ചില നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നീറുന്ന വിഷയം കശ്മീരാണ്. അത് മറക്കാനാണ് പാകിസ്താനോടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപദേശം.

അനാവശ്യമായ കരച്ചില്‍ ഒഴിവാക്കൂ

അനാവശ്യമായ കരച്ചില്‍ ഒഴിവാക്കൂ

കശ്മീര്‍ വിവാദത്തില്‍ നിന്ന് പിന്മാറാനും ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്താനെ ഉപദേശിച്ചു എന്നാണ് വാര്‍ത്ത. ഇന്ത്യ കശ്മീരുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൡ അനാവശ്യമായ കരച്ചില്‍ ഒഴിവാക്കാനും നിര്‍ദേശിച്ചുവത്രെ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാകിസ്താന്‍ വലിയ പ്രചാരണം നടത്തിയിരുന്നു.

ഇന്ത്യയെ കൈവിടാത്തതിന് കാരണം

ഇന്ത്യയെ കൈവിടാത്തതിന് കാരണം

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒഐസിയിലെ പ്രധാന രാജ്യങ്ങളാണ് സൗദിയും യുഎഇയും. ഇന്ത്യയെ പിണക്കി കശ്മീര്‍ വഷയത്തില്‍ ഈ രാജ്യങ്ങള്‍ ഒരു നിലപാട് എടുക്കില്ല. ഇന്ത്യന്‍ വിപണി നഷ്ടമാകുന്ന ഒരു നടപടിയും ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+