കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം മതം ഉപേക്ഷിച്ച യുവാവ് ഖുറാന്‍ വലിച്ച് കീറി, പ്രവാചകനെ ചീത്തപറഞ്ഞു, വധശിക്ഷ വിധിച്ച് സൗദി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയും ഖുറാന്‍ ഷൂ കൊണ്ട് ചവിട്ടുകയും വലിച്ച് കീറുകയും ചെയ്ത യുവാവിന് വധശിക്ഷ. 30 വയസിന് താഴെ പ്രായമുള്ള യുവാവിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാളുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.

മതത്തെ പരിത്യജിച്ച ശേഷം യുവാവ് ഖുറാനില്‍ ഷൂ കൊണ്ട് ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്ത ശേഷം വലിച്ച് കീറി. ഈ രംഗങ്ങള്‍ ചിത്രീകരിയ്ക്കുകയും ചെയ്തു. വീഡിയോയില്‍ യുവാവ് പ്രവാചന്‍ മുഹമ്മദ് നബിയയേും പുത്രി ഫാത്തിമയേയും ശപിക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്നുണ്ട്. യുവാവിന്റെ മതപരിത്യാഗവും ഖുറാനെ അപമാനിയ്ക്കലും വിചാരണ വേളയില്‍ തെളിഞ്ഞതിനാലാണ് വധശിക്ഷയ്ക്ക് ശിക്ഷിയ്ക്കുന്നതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു .

Muslim India

മുസ്ലീം രാഷ്ട്രങ്ങളില്‍ ശരിയത്ത് നിയമം ആധാരമാക്കി പ്രവര്‍ത്തിയ്ക്കുന്നവയില്‍ മതനിന്ദയ്ക്ക് വധശിക്ഷ നല്‍കാറുണ്ട് . ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിയ്ക്കാനുള്ള അവകാശം യുവാവിനുണ്ട് . ലോകത്ത് തന്നെ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ആണ് സൗദി . പുതിയ രാജാവ് അധികാരമേറ്റിട്ടും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പോലും രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാക്കി .

English summary
Saudi Arabia court gives death penalty to man who renounced his Muslim faith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X