ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ മുട്ടന്‍ പണി; വാഹനങ്ങള്‍ വില്‍ക്കേണ്ടി വരും!! ചൈനയും കുടുങ്ങും

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒരു തീരുമാനമെടുത്തു. ഉല്‍പ്പാദനം കുറയ്ക്കാം. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചു. ഈ നടപടിയില്‍ ഇന്ത്യയ്ക്കും കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുടെ എണ്ണ പ്രധാനമായും വാങ്ങുന്നവര്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. ലോകത്തെ മൊത്തം ഉപഭോഗത്തിന്റെ സിംഹ ഭാഗവും ഏഷ്യയില്‍ തന്നെ. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് നല്‍കുന്ന അസംസ്‌കൃത എണ്ണയില്‍ 10 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. ഇന്ത്യയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നടപടിയാകും ഇതുമൂലം ഉണ്ടാകുക.

ആഗോളതലത്തില്‍ സൗദി കുറയ്ക്കും

ആഗോളതലത്തില്‍ സൗദി കുറയ്ക്കും

ആഗോളതലത്തില്‍ സൗദി അറേബ്യ വില്‍ക്കുന്ന എണ്ണയുടെ അളവ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയും കുറയ്ക്കുന്നത്. ഇതുസംബന്ധിച്ച നേരത്തെ ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു.

ഇന്ത്യയ്ക്ക് 10 ശതമാനം കുറവുണ്ടാകും

ഇന്ത്യയ്ക്ക് 10 ശതമാനം കുറവുണ്ടാകും

അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന അസംസ്‌കൃത എണ്ണ സൗദി കുറയ്ക്കുകയാണ്. ഒപെക് രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് കുറയ്ക്കുന്നത്. ഇതു പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കുന്നതില്‍ 10 ശതമാനം എണ്ണ കുറവ് വരും.

അടുത്ത മാസം മുതല്‍

അടുത്ത മാസം മുതല്‍

സംപ്തംബര്‍ മുതലാണ് സൗദി എണ്ണ വില്‍പ്പനയിലും ഉല്‍പ്പാദനത്തിലും കുറവ് വരുന്നത്. പ്രതിദിനം ആഗോള എണ്ണ വിപണയില്‍ സൗദി അറേബ്യ നല്‍കുന്ന എണ്ണയില്‍ 520000 ബാരലിന്റെ കുറവാണ് അടുത്ത മാസം മുതലുണ്ടാകുക.

ചൈനയും ഇന്ത്യയും

ചൈനയും ഇന്ത്യയും

ഏഷ്യന്‍ രാജ്യങ്ങളിലാണ് സൗദി എണ്ണ വാങ്ങുന്ന പ്രധാനികള്‍. ചൈനയും ഇന്ത്യയുമാണ് സൗദി എണ്ണ കൂടുതല്‍ വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍. അതുകൊണ്ട് തന്നെ സൗദി എണ്ണയുടെ അളവ് കുറഞ്ഞാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കൂടെ ചൈനയ്ക്കും.

യോജിക്കാത്ത രാജ്യങ്ങള്‍

യോജിക്കാത്ത രാജ്യങ്ങള്‍

ഉല്‍പ്പാദനത്തില്‍ 10 ശതമാനം കുറവ് വരുത്താന്‍ സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി അരാംകോ കമ്പനി തീരുമാനിച്ചിരുന്നു. ഉല്‍പ്പാദനം കുറയ്ക്കുന്നതിനോട് യോജിക്കാത്ത ഉല്‍പ്പാദക രാജ്യങ്ങളുണ്ട്. ഇവരുടെ ചില നടപടികളാണ് പ്രശ്‌നമുണ്ടാക്കിയത്.

കൂടുതല്‍ എണ്ണ വിപണിയിലെത്തി

കൂടുതല്‍ എണ്ണ വിപണിയിലെത്തി

കഴിഞ്ഞ ജൂലൈയിലാണ് അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം ഏറ്റവും ഉയര്‍ന്ന തോതിലെത്തിയത്. ഇതിന് കാരണമായി ഒപെക് കണ്ടെത്തിയത് നൈജീരിയയില്‍ നിന്നും ലിബിയയില്‍ നിന്നും കൂടുതല്‍ എണ്ണ വിപണിയിലെത്തി എന്നതാണ്. ഈ രണ്ട് രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കുന്നതിന് എതിരാണ്.

അമേരിക്കയും കളിച്ചു

അമേരിക്കയും കളിച്ചു

നൈജീരിയയും ലിബിയയും മാത്രമല്ല വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിച്ചത്. അമേരിക്കക്കും മുഖ്യപങ്കുണ്ട്. ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്ന സൗദിയുടെ ആവശ്യം ഈ മൂന്ന് രാജ്യങ്ങളും ചെവികൊണ്ടില്ല.

സൗദിയുടെ കടുംവെട്ട്

സൗദിയുടെ കടുംവെട്ട്

ഈ പശ്ചാത്തലത്തിലാണ് നേരത്തെ ധാരണയിലെത്തിയ അളവിനേക്കാള്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചത്. എണ്ണ പ്രധാന വരുമാനമാര്‍ഗമായ ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് വില ഇടിയുന്നത് മൂലം തിരിച്ചടി ലഭിക്കുക. ഈ പശ്ചാത്തലത്തിലാണ് സൗദിയുടെ കടുംവെട്ട്. കുവൈത്തും കുറച്ചിട്ടുണ്ട്.

യൂറോപ്പിനും അമേരിക്കക്കും

യൂറോപ്പിനും അമേരിക്കക്കും

യൂറോപ്പിലേക്ക് സൗദി അറേബ്യ അയക്കുന്ന എണ്ണയില്‍ പ്രതിമാസം 2,20,000 ബാരലിന്റെ കുറവുണ്ടാകും. അമേരിക്കയിലേക്ക് അയക്കുന്നതില്‍ 11,00,000 ബാരലിന്റെ കുറവും അനുഭവപ്പെടും. സൗദി വ്യവസായികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

സൗദിയുടെ തീരുമാനം

സൗദിയുടെ തീരുമാനം

ഒപെക് രാജ്യങ്ങളുമായുണ്ടാക്കിയ കരാര്‍ പ്രകാരം സൗദി കുറയ്‌ക്കേണ്ട എണ്ണയുടെ അളവ് പ്രതിദിനം 486000 ബാരലാണ്. എന്നാല്‍ ഇപ്പോള്‍ സൗദി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത് അതിനേക്കാള്‍ കൂടുതലാണ്.

ഇന്ത്യയ്ക്ക് 10 ലക്ഷം ബാരല്‍ കുറവ്

ഇന്ത്യയ്ക്ക് 10 ലക്ഷം ബാരല്‍ കുറവ്

ചൈനയ്ക്ക് സപ്തംബറില്‍ നല്‍കുന്ന എണ്ണയില്‍ 20 ലക്ഷം ബാരലിന്റെ കുറവാണ് സൗദി വരുത്തുക. ദക്ഷിണ കൊറിയക്കും സമാനമായ അളവില്‍ കുറവുണ്ടാകും. എന്നാല്‍ ഇന്ത്യയ്ക്ക് 10 ലക്ഷം ബാരലിന്റെ കുറവാണ് സൗദി വരുത്തുക.

എണ്ണ വരവ് കുറഞ്ഞാല്‍

എണ്ണ വരവ് കുറഞ്ഞാല്‍

എണ്ണയുടെ വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും വില കൂടും. ഇതിന് ആനുപാതികമായി ചരക്കുകടത്തിലും വിലവര്‍ധിക്കും. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കും. എണ്ണ വില കൂടുന്നത് വാഹനങ്ങള്‍ ഉള്ളവര്‍ക്കും തിരിച്ചടിയാണ്. അടുത്ത മാര്‍ച്ചില്‍ സൗദി വീണ്ടും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Saudi Arabia will cut crude oil allocations to its customers worldwide in September by at least 520,000 barrels per day, an industry source said on Tuesday, as the top oil exporter makes good on its pledge to help rein in a global supply glut.
Please Wait while comments are loading...