സൗദി അറേബ്യയില്‍ കോടികളുടെ സ്വര്‍ണ ഖനി... മിന്നിമറയും മഞ്ഞലോഹം, എണ്ണയില്ലെങ്കില്‍ എന്ത്!!
റിയാദ്: സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാര്‍ഗം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. എന്നാല്‍ ഇനി സൗദി അറേബ്യയെ എണ്ണയ്ക്ക് വേണ്ടി മാത്രമല്ല, സ്വര്‍ണത്തിന് വേണ്ടി കൂടി ആശ്രയിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സൗദി അറേബ്യയില്‍ വലിയ സ്വര്‍ണ ഖനി കണ്ടെത്തിയിരിക്കുന്നു. വിശദമായ പരിശോധനയില്‍ കോടികളുടെ സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് അധികൃതര്‍. വൈകാതെ ഖനനം ആരംഭിക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ബൃഹദ് പ്രൊജക്ടുകള്‍ക്ക് തുടക്കമിടുന്ന സൗദി ഭരണകൂടത്തിന് ആശ്വാസം നല്‍കുന്ന വിവരമാണിപ്പോള്‍ വന്നിരിക്കുന്നത്. സൗദിയിലെ വിവരങ്ങള്‍ മലയാളികള്‍ക്കും ഏറെ സന്തോഷം നല്‍കും. വിശദീകരിക്കാം...

(പ്രതീകാത്മക ചിത്രം)
സൗദി അറേബ്യയുടെ ഖനന കമ്പനിയാണ് മഅദിന്‍. മക്കയോട് ചേര്‍ന്ന മന്‍സൂറ അസ്സാറ സ്വര്‍ണ ഖനിയില്‍ ഇവര്‍ ഗവേഷണം നടത്തിവരികയായിരുന്നു. നേരത്തെയുള്ള സ്വര്‍ണ ഖനിയോട് അധികം വിദൂരത്തിലല്ലാതെയാണ് പുതിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 2022ല്‍ ആരംഭിച്ച ഗവേഷണത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും വലിയ സ്വര്‍ണ ഖനി കണ്ടെത്തുന്നത്.
സൗദിയിലെ മണ്ണിനടിയില്‍ വന്‍തോതിലുള്ള ധാതു നിക്ഷേപമുണ്ട് എന്നതിന്റെ സൂചനയാണിത് എന്ന് മഅദിന്‍ സിഇഒ റോബര്‍ട്ട് വില്‍റ്റ് പ്രതികരിച്ചു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വലിയ തോതിലുള്ള പരിഷ്‌കരണങ്ങള്‍ നടക്കുന്ന വേളയില്‍ സര്‍ക്കാര്‍ പ്രൊജക്ടുകള്‍ക്ക് വേഗത നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നും അദ്ദേഹം പറഞ്ഞു. ലോക ജനത സ്വര്‍ണത്തിന് വേണ്ടി സൗദിയെ ആശ്രയിക്കുന്ന അവസ്ഥയിലേക്കെത്തുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
മന്‍സൂറ മസ്സാറയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മന്‍സൂറയില്‍ നിന്നു 100 കിലോമീറ്റര്‍ തെക്കുള്ള ഉറുഖ് സൗത്ത് എന്ന പ്രദേശത്താണ് സ്വര്‍ണ ഖനി കണ്ടെത്തിയത്. ഇവിടെ ഇനിയും പരിശോധനങ്ങള്‍ തുടരും.
മന്‍സൂറ മസ്സാറയുടെ 25 കിലോമീറ്റര്‍ വടക്കുള്ള ജബല്‍ ഗദറ, ബിര്‍ തവിലാ എന്നിവിടങ്ങളിലേക്കും പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മന്‍സൂറയില്‍ 70 ലക്ഷം ഔണ്‍സ് സ്വര്‍ണമുണ്ടെന്നാണ് നേരത്തെ കരുതിയിരുന്നത്. രണ്ടര ലക്ഷം ഓണ്‍സ് പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി വിലയിരുത്തിയിരുന്നു. മദീന മുനവ്വറ മേഖലയില്‍ സ്വര്‍ണ, ചെമ്പ് ശേഖരമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സൗദി ഭരണകൂടം കണ്ടെത്തിയിരുന്നു.
ഗ്രേഡ് കൂടിയ സ്വര്‍ണത്തിന്റെ ശേഖരമാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഇവിടെ കൂടുതല്‍ ഖനനം നടക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള 18ാമത് രാജ്യമാണ് സൗദി അറേബ്യ എന്ന് വേഴ്ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ആഗോള തലത്തില്‍ സൗദിയുടെ മാറ്റ് വര്‍ധിപ്പിക്കും.












Click it and Unblock the Notifications